ഒരു പിസി ഉപയോഗിച്ച് ഗ്രൂപ്പ് വർക്ക് എങ്ങനെ പൂർണ്ണമായി മാറ്റാം?

 

ഗ്രൂപ്പ് വർക്ക് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുന്നതിന് ഒരു അൽപം പ്രയത്നം അത്യാവശ്യമാണ്. പഠനത്തിലേക്ക് ഒരു പിസി കൂട്ടി ചേർക്കുക, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജീവിതം കുറച്ചു കൂടി അനായാസമാകും ഒരു പിസി ഉപയോഗിച്ച് ഗ്രൂപ്പ് വർക്ക് പൂർണ്ണമായും എങ്ങനെ മാറ്റാം എന്ന് ഇതാ ശ്രദ്ധിക്കുക:

1) എല്ലാം ഒരു സ്ഥലത്ത് വയ്ക്കാൻ കഴിയും

അസൈൻമെന്റ്, പ്രയോജനമുള്ള വെബ്സൈറ്റുകൾ, വിദ്യാർത്ഥികളുടെ റഫറൻസിനായി മുൻ പ്രൊജക്ടുകളുടെ റീഡിംഗ് മെറ്റീരിയൽ തുടങ്ങി ഒരു പിസി ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ ഡാറ്റയും ഒരിടത്ത് തന്നെ കാത്തു സൂക്ഷിക്കാവുന്നതാണ്. അത് വിദ്യാർത്ഥികൾക്ക് ഇമെയിൽ ചെയ്യാൻ കഴിയും, Google Drive [1] ൽ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം WikiSpaces Classroom ൽ അപ്ഡേറ്റ് ചെയ്യാനും സാധിക്കും. അങ്ങനെ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള എല്ലാം കാര്യങ്ങൾക്കും ഒരൊറ്റ സ്ഥലത്തു മാത്രം തിരഞ്ഞാൽ മതിയാകും. വിദ്യാർത്ഥികൾക്ക് ഒന്നിലധികം കാര്യങ്ങൾ തിരയാൻ സമയം പാഴാക്കാതെ സമയത്തു തന്നെ പ്രൊജക്ട് പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.

2) ചെറിയ കാര്യങ്ങൾ പോലും ട്രാക്കുചെയ്യാൻ സാധിക്കും

മിക്കപ്പോഴും, ടാസ്കുകൾ ഇങ്ങനെ കൂടി വരുന്നത് വിദ്യാർത്ഥികൾക്ക് അവസാന നിമിഷത്തെ സമ്മർദ്ദം കൂട്ടുവാനുള്ള സാധ്യത കൂടുതലാണ്. ടാസ്കുകളെ ചെറിയ വലിപ്പത്തിലുള്ളവയായി വിഭജിച്ച് അതിലെ ഓരോ നാഴികക്കല്ലുകളും (എത്ര ചെറിയതായാലും) ട്രാക്ക് ചെയ്യുന്നതിലൂടെ ഗ്രൂപ്പ് പ്രവർത്തനം, നടത്തിയെടുക്കാൻ സാധിക്കും.
ഇനിപ്പറയുന്നവ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പുരോഗതി ട്രാക്കുചെയ്യാനാകും:
1. ഓരോ ഗ്രൂപ്പുമായും ക്ലാസ്സിൽ വച്ച് ആഴത്തിലുള്ള സംഭാഷണം നടത്തുക.
2. മീറ്റിംഗിന് ക്ലാസ് സമയം നൽകിക്കൊണ്ട് ഗ്രൂപ്പ് മീറ്റിംഗിൽ നിങ്ങളും പങ്കാളിയാകുക.
3. നിങ്ങൾ ഉപയോഗിക്കുന്ന ക്ലൗഡ് സർവീസിൽ എന്താണ് സംഭവിക്കുന്നതെന്ന് സ്ഥിരമായി പരിശോധിക്കുക.
4. ഒരു ടാസ്ക് പൂർത്തിയാക്കിയാൽ ഓരോ ഗ്രൂപ്പംഗത്തിന്റെയും പുരോഗതിയുടെ പതിവ് അപ്ഡേറ്റുകൾക്കൊപ്പം നിങ്ങൾക്ക് ഇമെയിൽ അയയ്ക്കാൻ നിങ്ങളുടെ വിദ്യാർത്ഥികളോട് ആവശ്യപ്പെടുക.

3) സ്വയം വിലയിരുത്താൻ ശിഷ്യന്മാരോടാവശ്യപ്പെടുക

ആദ്യം ഇത് അൽപം അപകടകരമാണെന്ന് തോന്നിയേക്കാം. എന്നാൽ, ഗ്രൂപ്പിലെ ഏറ്റവും കൂടുതലും ഏറ്റവും കുറഞ്ഞതുമായ സംഭാവന ആരാണ് നൽകിയതെന്ന് നിങ്ങൾക്ക് വിലയിരുത്താനാകും. Survey Monkey, [2] Google Form [3] തുടങ്ങിയ ഉറവിടങ്ങൾ നേരിട്ടും പരിമിതികളില്ലാതെയും ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങളെ സഹായിക്കും. ഫൈനൽ പ്രൊജക്റ്റിലെ ഓരോ വിദ്യാർത്ഥികളുടെയും സംഭാവനയെക്കുറിച്ചുള്ള വിശദമായ അവലോകനം നിങ്ങൾക്ക് ഇത് നൽകുകയും ചെയ്യും.

മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുന്നത് മുതിർന്നവരക്കു മാത്രമല്ല വിദ്യാർത്ഥികൾക്കും അവഗണിക്കാനാവാത്ത കാര്യമാണ്. ഗ്രൂപ്പ് വർക്ക് എന്നത് ആർക്കും പഠിച്ചെടുക്കാവുന്ന ഒരു നല്ല ശീലമാണ്. വിഷയത്തിലൂന്നിയുള്ള നിർദ്ദിഷ്ട പിസി പഠന ഉറവിടങ്ങൾക്കൊപ്പം നിങ്ങൾ നൽകുന്നപ്രോജക്ടുകൾ, നിങ്ങളുടെ വിദ്യാർത്ഥികൾക്ക് മറ്റുള്ളവരുമായി ചേർന്ന് ഒരു പിസി ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തി ചെയ്തു തീർക്കാനാകും!