ഫലപ്രദമായി നിങ്ങളുടെ പിസി സ്റ്റോറേജ് എങ്ങനെ ക്രമപ്പെടുത്താം

 

നിങ്ങളുടെ കമ്പ്യൂട്ടറിൽ ലഭ്യമായ സ്പേസിന്റെ പരമാവധി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചോദ്യങ്ങളുണ്ടോ? അല്ലെങ്കിൽ സ്കൂൾ വർക്കിനായി കൂടുതൽ ആവശ്യമാണെന്നു തോന്നുന്നുണ്ടോ? പിസി സ്റ്റോറേജ് ഫലപ്രദമായി ക്രമപ്പെടുത്തുവാൻ ഈ അഞ്ച് കാര്യങ്ങൾ ചെയ്യുക.

1. പൊടി നീക്കം ചെയ്യുക

നിങ്ങളുടെ പിസിയിൽ അടിഞ്ഞുകൂടുന്ന പൊടി നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ കേടുപാടുകൾ വരുത്തുന്നതാണ്. മാൽവെയർ നിങ്ങളുടെ പിസിയിൽ ചെയ്യുന്ന ദോഷം പോലെ ഉള്ളിൽ കടന്നുകൂടിയ പൊടി ഹാർഡ്വെയറിന്റെ ദീർഘകാല ഈട് കുറയ്ക്കാൻ ഇടയാകും. നിങ്ങൾക്ക് ഒരു തുണിയും ക്ലീനിംഗ് സൊല്യൂഷനും കൊണ്ട് ആരംഭിക്കാം. കീബോർഡ്, മൗസ്, മോണിറ്റർ, അനുബന്ധ സാധനങ്ങൾ എന്നിവ ക്ലീൻ ചെയ്യാൻ ഫെയിൽ-സേഫ് സ്റ്റിക്കി നോട്ട്സ് ഉപയോഗിക്കാം. നിങ്ങൾ ക്ലീനിംഗ് ആരംഭിക്കുന്നതിനു മുമ്പ് എല്ലാം ഓഫാക്കുന്നു എന്ന് ഉറപ്പാക്കുക.

2. നിങ്ങളുടെ ഹാർഡ് ഡ്രൈവുകൾ വൃത്തിയാക്കുക

നമ്മൾ ദിവസവും ഒന്നിലധികം ഫയലുകൾ ഡൗൺലോഡ് ചെയ്യാറുണ്ട്. സത്യത്തിൽ. നിങ്ങൾക്ക് അവ ആവശ്യമുണ്ടോ? ഫോൾഡറുകളിൽ പോയി ഡ്യൂപ്ലിക്കേറ്റ് ആയതും പ്രാധാന്യം ഇല്ലാത്തതും ആയ ഫയലുകൾ ഡിലീറ്റ് ചെയ്യുക. എത്രത്തോളം സ്റ്റോറേജാണ് നിങ്ങൾ കൈവശം വച്ചിരുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെടും.

3. നിങ്ങളുടെ ഫയലുകൾ മാറ്റി മറിക്കുക

ഡിസ്ക് ഡിഫ്രാഗ്മെന്റേഷൻ എന്ന് എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു ബുദ്ധിമുട്ടുള്ള ഒരു വാക്കായി കേൾക്കുമ്പോൾ തോന്നാം, എന്നാൽ നിങ്ങളുടെ ചിന്നിച്ചിതറിയ ഫയലുകൾ നിങ്ങളുടെ ഹാർഡ് ഡിസ്കിൽ ഉചിതമായ രീരിയിൽ ക്രമീകരിക്കാനും ഹാർഡ് ഡിസ്കിലെ സ്പേസ് പരമാവധി ഉപയോഗപ്പെടുത്താനും സാധിക്കും. ഇതിലൂടെ പിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വേഗത കൂട്ടാനും സാധിക്കും.

4. നിങ്ങളുടെ ഇൻബോക്സിൽ നിന്ന് ആവശ്യമില്ലാത്തത് എടുത്തു കളയുക

നിങ്ങളുടെ പിസിയുടെ സ്റ്റോറേജ് മാത്രമല്ല നിങ്ങളുടെ ശ്രദ്ധ പതിയേണ്ട ഇടം. ഇൻബോക്സ് (കൾ) പരിശോധിച്ച് സ്പാം ക്ലീൻ ചെയ്യുകയും ആവശ്യമില്ലാത്ത മെയിലുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്യുക. സ്പാം ഫോൾഡറിലേക്ക് പോകാതെ മറ്റു ഫോൾഡറുകളിൽ കിടക്കുന്ന പ്രാധാന്യമില്ലാത്ത ഫയലുകൾ ഉണ്ടോ എന്നും പരിശോധിക്കുക. ഇതിലൂടെ നിങ്ങളുടെ ഇൻബോക്സിന് അടക്കും ചിട്ടയും ആവശ്യത്തിനു സ്പെയിസും ലഭിക്കും.

5. ഉപയോഗിക്കാത്ത പ്രോഗ്രാമുകൾ ഒഴിവാക്കുക

കൺട്രോൾ പാനൽ അതിനുള്ള അനായാസ മാർഗ്ഗമാണ്. കൺട്രോൾ പാനലിലെ 'ആഡ് ഓർ റിമൂവ് പ്രോഗാംസ്' ൽ പോയി നിങ്ങൾക്ക് ആവശ്യമില്ലാത്ത സോഫ്റ്റ്വെയർ(കൾ) നീക്കം ചെയ്ത് ഇങ്ങളുടെ പിസിക്ക് അവശ്യം വേണ്ടതായ സ്പെയിസ് വീണ്ടെടുക്കാം.

ഇപ്പോൾ നിങ്ങൾ പിസിയുടെ സ്റ്റോറേജ് സ്പേസ് അടുക്കി വൃത്തിയാക്കാൻ പഠിച്ചു, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഉള്ളിൽ എന്താണെന്ന് പഠിക്കേണ്ട സമയമായി!