ഒരു പിസി ഉപയോഗിച്ച് ഒരു പുതിയ ഭാഷ പഠിക്കാൻ നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാം

 

ഇത് ഒരു സ്കൂൾ നിർദ്ദേശമാകാം, പക്ഷേ രണ്ടാമതൊരു ഭാഷ പഠിക്കുന്നത് നിങ്ങളുടെ കുട്ടിക്ക് ജോലി തേടി ലോകത്തേക്കിറങ്ങുന്നതിന് ഒരു മുതൽക്കൂട്ടാകുക തന്നെ ചെയ്യും. വീട്ടിൽ സംസാരിക്കാത്ത ഒരു ഭാഷ പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത് നിങ്ങളുടെ കുട്ടിയ്ക്ക് വെല്ലുവിളി നേരിടാൻ കഴിയുമെന്ന് തെളിയിക്കുക കൂടിയാണ് ചെയ്യുന്നത്.

നിങ്ങളുടെ കുട്ടിയ്ക്ക് വീട്ടിൽ ഇരുന്നു തന്നെ ഒരു പിസി ഉപയോഗിച്ച് ഒരു ഭാഷ തിരഞ്ഞെടുക്കുന്നത് എളുപ്പമാണ്. വാസ്തവത്തിൽ, ഒരു പരിധി വരെ, അത് വേഗത്തിൽ സാധിക്കുകയും ചെയ്യും. പഠിക്കുന്നതിനുള്ള സ്രോതസ്സുകൾ 24/7 ലഭ്യമായതിനാൽ, നിങ്ങളുടെ കുട്ടികൾക്ക് ഏതുസമയത്തും എവിടെയെങ്കിലും ഇരുന്ന് പുതിയ ഭാഷയുടെ അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കി എടുക്കാൻ കഴിയും. ഇത് സ്കൂൾ, ട്യൂഷൻ എന്നിവയേക്കാൾ വേഗതയേറിയതായിരിക്കും, കാരണം ഒരു സംവേദനാത്മകവും ആഹ്ലാദകരവുമായ രീതിയിൽ പുതിയ എന്തെങ്കിലും പടിക്കുന്നത് അവർക്ക് ആവേശം പകരും

ഒരു പിസി എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാംഃ

 

1) വ്യാകരണം എടുക്കുക

നിങ്ങളുടെ കുട്ടിയുടെ ഭാഷാ പഠന യാത്രയുടെ ആദ്യ പടിയാണ് വ്യാകരണം. Mylangauge നമ്മുടെ രാജ്യത്തെ താഴെ പറയുന്ന പ്രാദേശിക ഭാഷകൾ പഠിക്കുന്നതിനായി ദൃശ്യ, ശ്രാവ്യ വിഭവങ്ങൾ ലഭ്യമാക്കിയിട്ടുള്ള മികച്ച സ്ഥലമാണ്.

1. ഗുജറാത്തി
2. കന്നഡ
3. തെലുങ്ക്
4 ബംഗാളി
5. ഹിന്ദി
6. മലയാളം
7. മറാത്തി
8. പഞ്ചാബി
9. തമിഴ്

പല ബോർഡുകളും വെർബൽ അല്ലെങ്കിൽ സ്പീക്കുംഗ് ടെസ്റ്റുകൾ ഉൾപ്പെടുത്തുന്നു. നിങ്ങളുടെ കുട്ടിയ്ക്ക് വ്യാകരണത്തിന്റെ അടിസ്ഥാനവും അടിസ്ഥാന പദങ്ങളും ശൈലികളും മനസ്സിലാക്കാനായാൽ, ഒരു സംഭാഷണം എളുപ്പത്തിൽ പരിശീലിക്കാനാകും.

 

2) ഭാഷയ്ക്ക് ജീവൻ വയ്ക്കുന്നത് കാണുക.

ഭാഷ സംസാരിക്കുവാനായാൽ പകുതി ജോലി കഴിഞ്ഞു. ഭാഷയോട് കൂടുതൽ അടുപ്പം സൃഷ്ടിക്കാൻ ഇതു സഹായിക്കുന്നു. YouTube, Voot, Hotstar, Netflix തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ പ്രായത്തിനു യോജിച്ച മൂവികൾ, ടിവി ഷോകൾ എന്നിവ സബ്ടൈറ്റിലുകളോടെ കാണാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ കുട്ടികൾക്ക് ഉച്ചാരണം, ഭാഷ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ, പുതിയ വാക്കുകൾ എന്നിവ പഠിക്കാനാകും. അതേ സമയം നിങ്ങളുടെ കുട്ടികളെ അവ വിനോദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യും. 'ഈ അടുത്തു പരിചയ' ഘടകം തീർച്ചയായും ദീർഘകാലത്തേക്ക് ഓർമ്മ നിലനിർത്തുന്നതിനും തീർച്ചയായും സഹായിക്കുന്നു.

 

3) ഫ്ളാഷ്കാർഡ് ഉപയോഗിച്ച് മികച്ച സുഹൃത്തുക്കളായിത്തീരുക

പദാവലി പഠിക്കാനുള്ള ഒരു തെളിയിക്കപ്പെട്ട മാർഗമാണ് ഫ്ളാഷ് കാർഡുകൾ. ഒരു ഭാഷയിൽ പ്രാഗൽഭ്യം നേടാനുള്ള രസകരവും മത്സരപരവുമായ മാർഗമാണ്. 101 Languages നമ്മുടെ പ്രധാന പ്രാദേശിക ഭാഷകളിൽ ലഭ്യമായ മികച്ച പിസി റിസോഴ്സ് ആണ്.

1. ഹിന്ദി
2. ബംഗാളി
3. തെലുങ്ക്
4. തമിഴ്
5. മറാത്തി
6. ഗുജറാത്തി

എല്ലാ ബോർഡുകളിലും ഇത് രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആകട്ടെ, ഈ വെബ്സൈറ്റ് എല്ലാ ആവശ്യങ്ങൾക്കും ഉത്തമമാണ്.

 

ഒരു ഡിജിറ്റൽ പേരന്റാകുന്നതിന്റൈ മികച്ച ഭാഗം, വരും വർഷങ്ങളിലേക്ക് നിങ്ങളുടെ കുട്ടിയുടെ അക്കാദമിക വിജയത്തിനായി നിങ്ങൾ വഴിയൊരുക്കുന്നു എന്നതാണ്!