മികച്ച സ്കൂൾ പ്രെസന്റേഷൻ എങ്ങനെ തയ്യാറാക്കാം

ക്ലാസ്സിൽ പ്രെസെന്റേഷനുകൾ അവതരിപ്പിക്കുന്നത് പേടിപ്പെടുത്തിയേക്കാം, പക്ഷേ അത് അങ്ങനെ ആകാൻ പാടില്ല. ശരിയായ ആസൂത്രണവും തയ്യാറെടുപ്പും, ഒരു നല്ല പ്രവർത്തന മികവുള്ള പിസിയും ഉണ്ടായാൽ നിങ്ങൾക്കും വ്യത്യസ്തമായ പ്രസെന്റേഷന ഉകൾ തയ്യാറാക്കാൻ കഴിയും. നിങ്ങൾക്ക് അടുത്തെങ്ങാനും സ്കൂൾ പ്രെസന്റേഷൻ വരുന്നുണ്ടെങ്കിൽ, നിങ്ങളെ ഞങ്ങൾ സഹായിക്കാം.

ഈ ലളിതമായ നുറുങ്ങുകൾ ഉപയോഗിച്ച്, മുഴുവൻ ക്ലാസും ആസ്വദിക്കുന്ന ഒരു അവതരണം നിങ്ങൾക്ക് ഉണ്ടാക്കും!

1. എല്ലായ്പ്പോഴും സ്പഷ്ടമായിരിക്കുക

നിങ്ങളുടെ അവതരണം തുടങ്ങുന്നതിനുമുമ്പ് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: 'മൂന്നു കാര്യങ്ങൾ മാത്രം എനിക്ക് ഓർമിക്കാൻ കഴിയുകയുള്ളൂ എങ്കിൽ ഞാൻ എന്ത് ഓർക്കും?'

ഒരു ഉദ്ദേശ്യത്തിനുവേണ്ടാത്തതെല്ലാം ഒഴിവാക്കികൊണ്ട് വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്ന വാചകങ്ങൾ മാത്രം നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു. നിങ്ങൾ കവർ ചെയ്യണമെന്ന് അധ്യാപകർ ആഗ്രഹിക്കുന്ന വിഷയങ്ങളുടെ ഒരു ചെക്ക്ലിസ്റ്റ് തയ്യാറാക്കുക. ലിസ്റ്റിൽ ഉൾപ്പെടാത്ത എന്തെങ്കിലുമുണ്ടെങ്കിൽ അത് നീക്കം ചെയ്യുക.

2. ചിത്രങ്ങൾ കാണിച്ച് വിശദീകരിക്കുക

നമ്മൾ എടുക്കുന്ന വിവരങ്ങളുടെ 90% ദൃശ്യങ്ങളാണ്. ഫോട്ടോഗ്രാഫുകൾ, ഡയഗ്രമുകൾ, ചാർട്ടുകൾ, മാപ്പുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ പോലുള്ള ദൃശ്യങ്ങൾ ഒരു ബിന്ദുവിൽ പ്രേക്ഷകരുടെ ശ്രദ്ധയും താൽപര്യവും നിലനിർത്താൻ സഹായിക്കുന്നു. നിങ്ങൾ പ്രതിപാദിക്കുന്ന വിഷയത്തെ പിന്തുണയ്ക്കുന്നതാകണം ചിത്രങ്ങൾ എന്ന് ഉറപ്പാക്കണം. നിങ്ങളുടെ സ്ലൈഡുകൾ ലളിതവും സംവേദനക്ഷമവുമായി നിലനിർത്തുന്നതിനായി ഓരോ സ്ലൈഡിലും ഒന്നിലധികം ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

3. ടെംപ്ലേറ്റുകൾ പരീക്ഷിക്കുക

മൈക്രോസോഫ്റ്റ് പവർ പോയിന്റ്, ഗൂഗിൾ സ്ലൈഡ്, പ്രിസി, മറ്റ് പിസി പ്രെസെന്റേഷൻ ടൂളുകൾ എന്നിവ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്തങ്ങളും ഇഷ്ടാനുസൃതമാക്കാവന്നന്നതുമായ ടെംപ്ലേറ്റുകളാണ്. ഫോണ്ടുകൾ, സ്ലൈഡ് ട്രാൻസിഷൻ, ആനിമേഷൻ ശബ്ദങ്ങൾ, സെക്ഷൻ ഹെഡ്ഡറുകൾ എന്നിവ മുതൽ മൊത്തം പശ്ചാത്തലം വരെ വേറിട്ടുനിൽക്കുന്ന ഒരു പ്രെസെന്റേഷൻ തയ്യാറാക്കുന്നതിന് എല്ലാം നിങ്ങൾക്ക് മാറ്റാനാകും.

4. പരിശീലനം മികച്ചതാക്കുന്നു

മികച്ച അവതരണങ്ങൾ സംഭാഷണങ്ങളാണ്. പരസ്പര സംഭാഷണം നിങ്ങൾക്ക് (അല്ലെങ്കിൽ നിങ്ങളുടെ ഗ്രൂപ്പിന്) പ്രെസെന്റേഷൻ കൂടുതൽ സ്മരണീയവും വേദിയിലുള്ളവരെയും ചർച്ചയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ അധ്യാപകർ വിലമതിക്കുന്ന ഒന്നായിരിക്കും. ആദ്യം നിങ്ങളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മുൻപിൽ അവതരിപ്പിക്കുകയും അവരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് മെച്ചപ്പെടൂത്തുകയും ചെയ്യുക. ഓർമ്മിക്കുക, ഓരോ പരിശീലനവും നിങ്ങളുടെ അവതരണം വ്യക്തമായും വേഗത്തിലും മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും.

ശരിയായ വിവരവും രൂപകൽപ്പനയും ഒപ്പം പരിശീലനവും ഒത്തു ചേരുമ്പോൾ സ്കൂളിൽ മികച്ച പ്രെസെന്റേഷൻ അവതരിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.

ഈ ലേഖനം ഉപയോഗപ്രദമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സ്കൂളുകൾക്ക് വേണ്ടിയുള്ള കൂടുതൽ സഹായകരമായ നുറുങ്ങുകൾക്ക്, വായിക്കൂ, നിങ്ങളുടെ പ്രോജക്ടുകളിൽ 10/10 എങ്ങനെ കിട്ടും!