കമ്പ്യൂട്ടർ ലാബിലെ ഇന്റർനെറ്റ് എങ്ങനെ കുട്ടികൾക്ക് ഒരു സുരക്ഷിതമായ സ്ഥലമാക്കാം

വിദ്യ ആർജ്ജിക്കുന്നതിനും വിവരങ്ങൾ മനസ്സിലാക്കുന്നതിനും രൂപകൽപന ചെയ്ത ശക്തമായ ഒരു ഉപകരണമാണ് ഇന്റർനെറ്റ്.നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്ന എല്ലാ വിഷയത്തെകുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയ ഒരു നിധി കുംഭം തന്നെയാണത്.അതേ സമയം,ആക്ഷേപകരമായ വിവരങ്ങളും വിദ്യാർഥികൾക്ക് അനായാസം ലഭിക്കാം.അത്തരം വിവരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കാതിരിക്കാൻ സ്‌കൂളിൽ ചില നടപടികളെടുക്കേണ്ടത് പ്രധാനമാണ്.[1]

 

അത് എങ്ങിനെ നടപ്പാക്കാമെന്ന് നോക്കാം:

1. അശ്ലീല ഉള്ളടക്കം ഉള്ള വെബ്‌സൈറ്റുകളിലേക്ക്  ആക്‌സസ് തടയുക

കുട്ടികൾ കാണാൻ പാടില്ലാത്ത നിരവധി സൈറ്റുകൾ ഇന്റർനെറ്റിൽ ഉണ്ട്.ചൂതാട്ട സൈറ്റുകൾ,ഡ്രഗ്‌സുകളെയും തോക്കുകളെയും പ്രചരിപ്പിക്കുന്ന ഗ്രാഫിക് ഉള്ളടക്കം ഉള്ള വെബ്‌സൈറ്റുകൾ എന്നിവ ധാരാളമുണ്ട്.യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റിൽ എത്തിപെടുന്ന (സാധാരണയായി അവർ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാതെ ഫോട്ടോകൾ അല്ലെങ്കിൽ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത്)കൊച്ചു കുട്ടികൾ പരിഭ്രാന്തരാകാനും മുതിർന്ന കുട്ടികൾ അത്തരം ഉള്ളടക്കങ്ങൾ വീണ്ടും വീണ്ടും തിരയാനും ഇടയാക്കിയേക്കാം. ഇക്കാരണത്താൽ,സ് കൂളിലെ കമ്പ്യൂട്ടറുകളിൽ അഡൾട്ട് വെബ് സൈറ്റുകളിലേക്കുള്ള ആക്‌സസ് തടയണം.

 

2. വിപി എൻ- തേർഡ് പാർട്ടി ഫയൽ ട്രാൻസ്ഫർ തടഞ്ഞ് ഡൗൺലോഡ് തടയണം

ഒരു വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക്,ഒരു ടണൽ സൃഷ്ടിച്ചുകൊണ്ട്  സുരക്ഷാ നിയന്ത്രണങ്ങളെ മറികടക്കാൻ  അനുവദിക്കുന്നു.ഇന്റർനെറ്റിന്റെ ആക്ഷേപകരമായ വിഭാഗങ്ങൾ ആക്‌സസ്സുചെയ്യുന്നതും അശ്ലീല ഉള്ളടക്കങ്ങൾ ഡൗൺലോഡുചെയ്യുന്നതും തടയാൻ,നെറ്റ് നാനി,നോർട്ടൺ ഫാമിലി അല്ലെങ്കിൽ കെ 9വെബ് പ്രൊട്ടക്ഷൻ തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുക.

 

3. ഫയൽ ആക്‌സസ് ചെയ്യുന്നത് നിയന്ത്രിക്കാൻ ആക്‌സസ് ഫിൽറ്റേഴ്‌സ് ഉപയോഗിക്കുക


ആക്‌സസ് കൺട്രോൾ ലിസ്റ്റ് (എസിഎൽ) സിസ്റ്റത്തിൽ ഉപയോക്താക്കൾ എന്തു ചെയ്യണം അല്ലെങ്കിൽ ചെയ്യാൻ പാടില്ല എന്ന് തീരുമാനിക്കുന്നു.ഇന്റർനെറ്റിൽ നിന്ന് മെറ്റീരിയലുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് വിദ്യാർത്ഥികളെ തടയാൻ,എസിഎൽ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതു തടയുന്ന വിധത്തിൽ എസിഎല്ലിനെ പരിഷ് കരിക്കേണ്ടതാണ്.ഫയൽ ആക്‌സസ് ഫിൽട്ടറുകൾ ഉള്ള വിവിധ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച് ഇത് സാധിക്കാവുന്നതാണ്.ഈ ഫിൽട്ടറുകൾ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫയലുകളിൽ ബാധകമായിരിക്കുകയും മറ്റ് ഫയലുകൾ ലഭ്യമാക്കി നിലനിർത്തുകയും ചെയ്യുന്നു. [2]

 

ഏറ്റവും പ്രധാനപ്പെട്ട ഘടകം,അധ്യാപകരും സ്‌കൂൾ അഡ്മിനിസ്‌ട്രേഷനും വിദ്യാർത്ഥികൾ സ്‌കൂളിൽ ആക്‌സസ് ചെയ്യേണ്ട വെബ്‌സൈറ്റുകൾ ഏതെല്ലാമെന്ന് തീരുമാനിക്കുകയും അതിനനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ്.  ഇന്റർനെറ്റ് ആക്‌സസ് ഫിൽറ്ററിംഗ് നടപ്പാക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള ഏതെങ്കിലും പ്രസക്തമായ അല്ലെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ തടസപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം.ഈ ആവശ്യത്തിനായി, മക്അഫീ സംയോജിത സുരക്ഷാ സേവനങ്ങൾ ഉള്ള പല എ ഐ ഒ ഡെസ്‌ക്‌ടോപ്പുകളും ഇന്ന് ലഭ്യമാണ്.[3] ഇതിലൂടെ സുരക്ഷാ നടപടികൾ ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കാൻ കഴിയും.ഈ ചട്ടക്കൂട് ഉപയോഗിച്ച്,സ്‌കൂളിലെ ഇന്റർനെറ്റ് വിദ്യാർത്ഥികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാം.