നിങ്ങളുടെ അവധിക്കാലം എങ്ങനെ നന്നായി പ്രയോജനപ്പെടുത്താം

 

അവധിക്കാലം രസകരവും നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുന്ന സമയവുമാണ്. എന്നാൽ നിങ്ങൾ പ്ലേഗ്രൗണ്ടിലും പ്ലേസ്റ്റേഷനിലും മാത്രമായി സമയം പരിമിതപ്പെടുത്തേണ്ടതില്ല! നിങ്ങളുടെ പിസിയിൽ ലഭ്യമായ വിഭവങ്ങളുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി രസകരമായ നിരവധി ഗെയിമുകളിലൂടെ നിങ്ങൾക്ക് മുന്നോട്ട് പോകാനും ഉൽപാദനക്ഷമമായ കാര്യങ്ങൾ ചെയ്യാനും സാധിക്കും.

1. യൂട്യൂബിന്റെ ശക്തി പ്രയോജനപ്പെടുത്തുക

ഒരു ചാനൽ സജ്ജീകരിച്ചുകൊണ്ട് ലോകത്തിന് നിങ്ങളുടെ കഴിവുകൾ കാണിച്ചു കൊടുക്കുകയും ഒപ്പം മറ്റ് യൂട്യൂബർമാരെ പിന്തുടർന്ന് പുതിയ കഴിവുകൾ നേടുകയും ചെയ്യുക. SciShow പോലുള്ള ചാനലുകൾ ഉപയോഗപ്പെടുത്തി നിങ്ങൾക്ക് വീട്ടിൽ ചെറിയ തോതിൽ (സുരക്ഷിതവും!) ശാസ്ത്രീയ പരീക്ഷണങ്ങളും നടത്താവുന്നതാണ്. ഐസ്-ക്രീം വീട്ടിൽ എങ്ങനെ ഉണ്ടാക്കാം അല്ലെങ്കിൽ കളിമണ്ണ് കൊണ്ട് എന്തെല്ലാം രസകരമായ കാര്യങ്ങൾ ചെയ്യാം, ഇതെല്ലാം യൂട്യൂബിൽ നിന്ന് കണ്ടെത്താവുന്നതാണ്!

2. ഒരു പുതിയ കഴിവ് പഠിക്കുക

അഡോബ് ഫോട്ടോഷോപ്പ്, പവർപോയിന്റ്, എക്സൽ തുടങ്ങിയ നിങ്ങളുടെ പിസിയിൽ ഉള്ള സോഫ്റ്റ് വെയറുകളിൽ പര്യവേക്ഷണം നടത്തുക. അല്ലെങ്കിൽ Codeacademy യിൽ വെബസൈറ്റ് എങ്ങനെ കോഡ് ചെയ്യാം എന്ന് നോക്കാം. ഇവിടെ തുടക്കക്കാർക്ക് ശ്രമിച്ചു നോക്കാവുന്ന ജാവാ സ്ക്രിപ്റ്റ്, വെബ് ഡവലപ്മെന്റ് തുടങ്ങിയ നിരവധി കോഴ്സുകളുണ്ട്. ഈ കഴിവുകൾ പഠിക്കാൻ രസകരമായവ മാത്രമല്ല, പിന്നീടത് നിങ്ങളുടെ കരിയറിൽ ഗുണകരമാകുകയും ചെയ്യും.

3. വായനയും ഗവേഷണവും

നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടണമെന്നുണ്ടോ? Wikipedia, Quora, National Geographic Kids, How Stuff Works തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ വേനൽക്കാല അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്താം. ഈ വെബ്സൈറ്റുകളിൽ ശാസ്ത്രം, ചരിത്രം, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശാലമായ ഒരു വിവര ശേഖരം തന്നെ ഉണ്ട്.

4. നിങ്ങളുടെ 'ഭാഷ'മെച്ചപ്പെടുത്തുക

www.vocabulary.com വഴി നിങ്ങളുടെ പദസമ്പത്ത് വികസിപ്പിക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ഭാഷ പഠിക്കുകയോ ചെയ്യുന്നത് നിങ്ങൾക്ക് ദീർഘകാല പ്രയോജനം ചെയ്യുന്നതാണ്. ഒരു പുതിയ ഭാഷ പഠിക്കുന്നത് നല്ല ധാരണാശേഷിന ലഭിക്കാനും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുവാനും ബുദ്ധി കൂർമ്മത മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു ഇന്ററാക്റ്റീവ് ഫോർമാറ്റിൽ പഠിക്കാൻ www.duolingo.com പരിശോധിക്കുക.

5. ഇ-ലേണിംഗ് ശ്രമിക്കുക

വേനൽ അവധിക്കാലം ഒരു ഇടവേള ആയിരിക്കണമെന്നതാകും നിങ്ങളുടെ ആദ്യ ചിന്ത. എന്നാൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ഇ-ലേണിംഗ് കോഴ്സിന് ഒരു ദിവസം ഒരു മണിക്കൂർ ചെലവഴിക്കുന്നത് നിങ്ങളെ ക്ലാസിലെ മറ്റുള്ളവരേക്കാൾ മുന്നിലെത്തിക്കും. അടിസ്ഥാനകാര്യങ്ങളുമായി സ്വയം പരിചയപ്പെടുന്നത് ക്ലാസ്സിൽ പഠിപ്പിക്കുന്ന സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും - ഇത് പരീക്ഷിച്ചു നോക്കൂ, വ്യത്യാസം കണ്ടറിയാം.

അവധിക്കാലം പുതിയ കഴിവുകൾ അഭ്യസിക്കുവാനും പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതിന് സ്വയം ഒരുങ്ങുവാനും ഉള്ള സമയം കൂടിയാണ്. സ്കൂൾ വീണ്ടും തുറക്കുമ്പോൾ ആഫ്റ്റർ-സ്കൂൾ- ക്ലബ്ബുകളിൽ ചേർന്ന് നിങ്ങളുടെ വൈദഗ്ധ്യങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ടു പോകാം.