ഒരു പിസിയുടെ സഹായത്തോടെ പഠിക്കാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ പ്രേരിപ്പിക്കാം

 

പരീക്ഷാ വാരം ഇനി ഒരു മാസം മാത്രം അകലെയെത്തി നിൽക്കുന്നു. ടൈംടേബിൾ എത്തിച്ചേർന്നു, കുട്ടിയെ എങ്ങനെയാണ് പഠിക്കാനായി ഒരിടത്ത് പിടിച്ചിരുത്തുന്നത് എന്നോർത്ത് നിങ്ങൾ ഭയക്കുന്നുണ്ടാകും. ഒരു പിസി കൊണ്ട് പഠനത്തിന് സഹായിക്കുക മാത്രമല്ല, കുട്ടികളെ പഠിക്കാൻ അത് പ്രചോദിപ്പിക്കുകയും ചെയ്യുമോ?

1. ഒരു പ്രത്യേക വിഷയം എങ്ങനെ പഠിക്കാം എന്ന് തീരുമാനിക്കുക

എങ്ങനെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചാൽ അവർക്ക് പഠനം ആവേശകരമായി മാറും.[2] ഈ നിയന്ത്രണത്തിന്റെ ബോധം കുട്ടികൾക്ക് അവരുടെ വേഗതയിൽ പഠിക്കാനും അവരുടെ സ്വന്തം വിദ്യാഭ്യാസത്തിന്റെ വ്യക്തിപരമായി ഉത്തരവാദിത്ത ഏറ്റെടുക്കാനും അവരെ പ്രാപ്തരാക്കും. വീഡിയോകൾ, ഗെയിമുകൾ, ഇന്റർ ആക്ടീവ് ക്വിസുകൾ, മൈൻഡ് മാപ്പിംഗ് - ഒരു പിസിയുടെ സഹായത്തോടെ, നിങ്ങളുടെ കുട്ടിക്ക് ഇതെല്ലാം അനായാസം ചെയ്യാൻ സാധിക്കും. [1]

2. എവിടെ നിൽക്കുന്നുവെന്ന് അവർ അറിയട്ടെ

നന്നായി ചെയ്യുന്നതിന്റെ തെളിവിനേക്കാൾ കൂടുതൽ പ്രചോദനം നൽകുന്ന മറ്റൊന്നില്ല. പ്രാക്ടീസ് പേപ്പറുകൾ പരിഹരിക്കുക, വർക്ക്ഷീറ്റുകൾ പൂരിപ്പിക്കൽ, ക്വിസ് ചെയ്യൽ, ഓൺലൈൻ ടെസ്റ്റുകൾ എന്നിവയെല്ലാം നിങ്ങളുടെ കുട്ടി അവർ എവിടെയാണ് നിൽക്കുന്നതെന്ന് കൃത്യമായി അറിയാൻ സഹായിക്കും. ഈ വിലയിരുത്തൽ നിങ്ങളുടെ കുട്ടിക്ക് യഥാർത്ഥ പരീക്ഷയിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നു, കൂടാതെ അറിവിലുള്ള പോരായ്മകൾ കണ്ടെത്താനും ഇത് സഹായിക്കുന്നു. [2]

3. പിസി ബ്രേക്ക് എടുക്കുക!

നിങ്ങളുടെ പോർഷൻ എത്ര വലുതാണെങ്കിലും, നിങ്ങളുടെ കുട്ടിയുടെ ഏകാഗ്രത നില മെച്ചപ്പെടുത്തുന്നതിന് വിശ്രമം അത്യാവശ്യമാണ്.വിനോദത്തിനും വിദ്യാഭ്യാസത്തിനും മികച്ച സന്തുലനം നൽകുന്ന ഗെയിമുകളിലൂടെ നിങ്ങൾക്ക് അത് നടപ്പാക്കിയെടുക്കാനാകും. ട്യൂഷൻ, ക്ലാസ്, സ്പോർട്സ് മുതലായവ പൂർത്തിയാക്കാൻ സമയം അനുവദിക്കുന്ന ഒരു പഠന ടൈംടേബിളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. [3]

4. അവരുടെ സ്വപ്നങ്ങളുടെ മേശ

നിങ്ങളുടെ കുട്ടികളുടെ വിവരണങ്ങൾ ഉൾപ്പെടുത്തി അവരുടെ സ്വപ്നങ്ങളുടെ മേശ ഉണ്ടാക്കിയെടുക്കുക. ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ, സൂപ്പർഹീറോ ആക്ഷൻ ഫിഗറുകൾ, പോസ്റ്റർ അല്ലെങ്കിൽ പിസിയിൽ അവരുടെ ഇഷ്ടപ്പെട്ട സ്ക്രീന്സേവർ തുടങ്ങിയ ലളിതമായ കാര്യങ്ങൾ വലിയ വ്യത്യാസം ഉണ്ടാക്കിയെടൂക്കാൻ സാധിക്കും. ഈ ഇടം അവരെ സ്കൂളിനെ കുറിച്ച് കുറച്ച് ഓർമ്മിപ്പിക്കുന്ന, കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പേഴ്സണൽ സ്പേസ് ആക്കി മാറ്റും. നിങ്ങൾക്ക് ഒരു എ ഐ ഒ (ഓൾ ഇൻ വൺ) പിസി തിരഞ്ഞെടുത്ത് നിങ്ങളുടെ കുട്ടിയുടെ മേശ അലങ്കോല രഹിതമാക്കുകയും ചെയ്യാം.

ആത്യന്തികമായി, പഠനം മുന്നോട്ട് പോകാനുള്ള ഏക മാർഗം പഠനം ആരംഭിക്കുക എന്നതാണ്. കുട്ടിയെ കൃത്യമായി പ്രേരിപ്പിക്കുന്നതെന്തെന്ന് അവരുടെ മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. അത് എന്തുമാകാം, ഫുൾ മാർക്ക്, ക്ലാസ്സിലെ ടോപ്പ് റാങ്ക്, വളരുമ്പോൾ എന്ത് ആയിതീരണം, ഒരു വിഷയത്തോടുള്ള യഥാര്ത്ഥമായ ഇഷ്ടം, പാഠ്യേതര വിഷയങ്ങൾ .. അങ്ങനെ

നിങ്ങളുടെ കുട്ടിയുടെ വിജയത്തിനുള്ള ഒരു പ്രേരക ഉപകരണമായി പി.സി. അവരെ നയിക്കട്ടെ.