സ്കൂളിൽ ഒരു ഇന്നൊവേഷൻ ദിനം എങ്ങനെ സംഘടിപ്പിക്കും

 

ഇന്നൊവേഷൻ എന്നാൽ, വളരെ ലളിതമായി പറഞ്ഞാൽ, ഒരു വലിയ ആശയം കൊണ്ട് പരിഹരിക്കപ്പെട്ട ഒരു പ്രശ്നമാണ്. സ്കൂളിലെ ക്ലാസ് മുറികൾ, കാന്റീനുകൾ, കളിസ്ഥലം എന്നിവിടങ്ങളിൽ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പ്രത്യേകം പ്രത്യേകം ഡസ്റ്റ് ബിൻ സ്ഥാപിക്കുന്നതു പോലെയുള്ള ചെറിയ സംഭവം പോലെ ചെറുതും അല്ലെങ്കിൽ സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്വന്തം പിസി എല്ലാ ദിവസവും പഠിക്കുന്നതിനായി സ്കൂളിലേക്ക് കൊണ്ടു വരുന്നതു പോലുള്ള പരിവർത്തനാത്മകവും ആയിരിക്കാം.

ഫെബ്രുവരി 16, ഇന്നൊവേറ്റീവ് ദിനം ആയി ആഘോഷിക്കുന്നു. കാര്യങ്ങൾ ചെയ്യുന്നതിനായി പുതിയ, മികച്ച മാർഗങ്ങളെ കുറിച്ച് ചിന്തിക്കുക. അപ്പോൾ നിങ്ങൾ ഇന്ന് എങ്ങനെയാണ് നവീന ആശയം നടപ്പാക്കാൻ പോകുന്നത്? ഈ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡിലൂടെ നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു അവിസ്മരണീയവും വിജ്ഞാനപ്രദവുമായ ഒരു ദിവസം ആസൂത്രണം ചെയ്യാൻ ശ്രമിക്കുക.

ഘട്ടം 1 - ഒരു പ്രശ്നം തിരിച്ചറിയുക

ആദ്യമായി, നിങ്ങളുടെ സ്കൂളിന് വേണ്ടി പരിഹാരം കണ്ടെത്താൻ സാധിക്കുന്ന ഒരു പ്രശ്നം തിരിച്ചറിയുക. നിങ്ങളുടെ വിദ്യാർത്ഥികളുടെ പ്രായവും അവർക്ക് അതിനു ആവശ്യമായ വസ്തുക്കളുടെ ലഭ്യതയും കണക്കിലെടുക്കണം. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ വിദ്യാർത്ഥികളെ പ്രശ്നം തിരഞ്ഞെടുക്കാൻ അനുവദിക്കാവുന്നതാണ്.

ഘട്ടം 2 - ടീമുകൾ ഉണ്ടാക്കുക

നിങ്ങളുടെ വിദ്യാർത്ഥികൾക്ക് അവരുടെ സാമൂഹിക വൈദഗ്ധ്യം വികസിപ്പിക്കാനും ഫലപ്രദമായി സഹകരിക്കുന്നതെങ്ങനെ എന്നു പഠിക്കാനും, പരസ്പരം അറിയാത്തവരും എന്നാൽ വ്യത്യസ്ത കഴിവുകളും ശക്തികളും ഉള്ളവരുമായ വിദ്യാർത്ഥികളുടെ ഗ്രൂപ്പ് സൃഷ്ടിക്കാനായി ഓൺലൈൻ ടീം ജനറേറ്റർ Keamk [1] ഉപയോഗിക്കുക.

ഘട്ടം 3 - ശരിയായ ടൂൾസ് നൽകുക

നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ വിദ്യാർത്ഥികളോ കണ്ടെത്തിയ പ്രശ്നത്തിന് പരിഹാരം തേടുന്നതിന് ഓരോ വിദ്യാർത്ഥി സംഘത്തിനും പിസി, വൈഫൈ, അവശ്യ സ്റ്റേഷനറി സാധാനങ്ങൾ എന്നിവ ലഭ്യമാക്കുകയും ഉച്ചഭക്ഷണത്തിന് ശേഷമുള്ള മുഴുവൻ സമയം അനുവദിക്കുകയും ചെയ്യുക. നിങ്ങളുടെ വിദ്യാർത്ഥികൾക്ക് സംശയങ്ങളുണ്ടെങ്കിൽ സഹായിക്കാൻ അവരോടൊപ്പം ഉണ്ടാവുക, പക്ഷേ അന്തിമ പ്രശ്ന പരിഹാരം അവരുടെ തന്നെ ആയിരിക്കണം. ഇത് അവരുടെ ഗവേഷണ, പ്രശ്നപരിഹാര കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് പ്രാപ്തരാക്കും.

ഘട്ടം 4 - പ്രസെന്റേഷൻ റൗണ്ട് സാധാരണയുള്ളതിനേക്കാൾ രസകരമാക്കുക

ദിവസാവസാനം ആഘോഷപൂർവ്വം ഒരു പ്രസന്റേഷൻ റൗണ്ട് ഉൾപ്പെടുത്തുക. അങ്ങനെ വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാദ്ധ്വാനത്തിന് പ്രതിഫലം (പ്രചോദനം) ലഭിക്കട്ടെ. സ്കൂൾ സമയത്തിനു ശേഷം കമ്പ്യൂട്ടർ ലാബിലെ ഒരു മണിക്കൂർ ഗെയിമിംഗ് മുതൽ സൗജന്യമായുള്ള ഒരു ഫീൽഡ് ട്രിപ്പ് വരെ എന്തും ആകാം, അവർക്കുള്ള പ്രതിഫലം.

പഠനവും നവീകരണവും ഒത്തൊരുമിച്ച് പോകും. നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടാകും, കാരണം ഒരു സാധാരണ സ്കൂൾ ദിനത്തെ അപേക്ഷിച്ച് വ്യത്യസ്തവും കൂടുതൽ രസകരവുമായിരിക്കും എന്നു മാത്രമല്ല, അവരുടെ ഭാവിയിൽ ഒരു കരിയർ കണ്ടെത്തുവാൻ സാധിക്കുന്ന വിധം ഒരു അഭിനിവേശം കണ്ടെത്തുന്നതിലേക്കുള്ള ചെറിയ ആരംഭം ആകുകയും ചെയ്തേക്കാം!

പി എസ്: ഒരു ദിവസം മുഴുവൻ ദിവസം ഇതിനായി മാറ്റി വയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അവസാന പിരിയഡ് ഇന്നവേഷൻ അവർ ആക്കാം.