സാങ്കേതിക വിദഗ്ദ്ധനായി കുട്ടിയെ എങ്ങനെ വളർത്താം

“ഐടി + ഐടി = ഐടി

ഇന്ത്യൻ ടാലൻറ് + ഇൻഫര്&zwjമേഷൻ ടെക്നോളജി = ഇന്ത്യ ടുമോറോ ”

- നരേന്ദ്ര മോദി

 

ഇന്നത്തെ കാലത്ത്, സാമൂഹിക ലോകത്തെ കൂടുതലായി നിർവചിച്ചിരിക്കുന്നത് സാങ്കേതികവിദ്യയിലൂടെയും വ്യക്തിപരമായ പെരുമാറ്റത്തിലൂടെയുമാണ്. മിക്ക കുട്ടികളും മിടുക്കരും ശക്തമായ നിരീക്ഷണമുള്ളവരും സാങ്കേതികവിദ്യയുടെ വഴികളുമായി പൊരുത്തപ്പെടുന്നവരുമാണ്.

സാങ്കേതികവിദ്യ ഫലപ്രദമായും മികച്ച രീതിയിലും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, സമതുലിതമായ ഒരു സാങ്കേതിക വിദഗ്ദ്ധനായി കുട്ടിയെ എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചുള്ള കുറച്ച് വസ്തുതകൾ മാതാപിതാക്കൾ മനസ്സിൽ സൂക്ഷിക്കണം.

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അവരെ ഉൾപ്പെടുത്തുന്നതിലൂടെ - സാങ്കേതിക നേട്ടങ്ങളെക്കുറിച്ച് നിങ്ങളുടെ കുട്ടിയുമായി ചർച്ചകൾ നടത്തുക. പി സികളോടുള്ള ആരോഗ്യകരമായ കാഴ്ചപ്പാട് സജീവമായി പ്രോത്സാഹിപ്പിക്കുക, അവർ ഓൺ ലൈനിൽ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കുക, പ്രത്യേകിച്ചും അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ. അവർക്കിടയിൽ ഉത്തരവാദിത്തബോധം വളർത്തുന്നതിന് അതിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യുക.

 വിദ്യാഭ്യാസ മേഖലയിലെ സാങ്കേതികവിദ്യയിലൂടെയുള്ള പങ്കാളിത്തം - 5-24 വയസ്സിനിടയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യയിലുണ്ട്, ഇത് വിദ്യാഭ്യാസ മേഖലയിൽ ധാരാളം അവസരങ്ങൾ നൽകുന്നു (ibef.org- ജൂലൈ 2019). വിദ്യാർത്ഥികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് സാങ്കേതികമായി മെച്ചപ്പെടുത്തിയ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കവിഞ്ഞൊഴുകുന്ന ഉള്ളടക്കം, വിദ്യാഭ്യാസ വീഡിയോകൾ, തത്സമയ ട്യൂട്ടോറിംഗ് എന്നിവ ഇന്ന് എളുപ്പത്തിൽ ലഭ്യമാണ്, ഇത് വിദ്യാഭ്യാസ സമ്പ്രദായത്തെ മൊത്തത്തിൽ പുതിയ രീതിയിൽ മാറ്റിമറിച്ചിരിക്കുകയാണ്. മുമ്പ്, ഒരു വിദ്യാർത്ഥിക്ക്  ഓരോ വിഷയത്തിനും വ്യത്യസ്ത അദ്ധ്യാപകരെ സമീപിക്കേണ്ടി വരുമായിരുന്നു, എന്നാൽ തത്സമയ ട്യൂട്ടോറിംഗിലൂടെ അവർക്ക് ഒരിടത്തിരുന്നുകൊണ്ട് തന്നെ   മികച്ച പരിശീലനം നേടാനുമുള്ള സൌകര്യം ഉണ്ട്.

സാങ്കേതികവിദ്യയെ ഒരു കൂട്ടാളിയായി പരിഗണിക്കുക- സാങ്കേതിക വിദ്യ കൈവശമുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, മികച്ച താൽപ്പര്യത്തിൽ   ഉപയോഗിക്കുകയാണെങ്കിൽ ഒരു ഗാഡ് ജെറ്റ് അവരുടെ കൂട്ടുകാരൻ ആയിരിക്കും. അതിന്റെ ഗുണങ്ങൾ വളരെ വലുതാണ്. ഒരു പിസി എന്നതു വെറും ഒരു യന്ത്രം മാത്രമല്ല, ഇത് പഠിക്കാനുള്ള ഒരു മാധ്യമം, ഒരു വിനോദ ഫാക്ടറി, മികച്ച കഥാകാരൻ എന്നിങ്ങനെ ഒരേ സമയം പലതുമായും പ്രവര്&zwjത്തിക്കും.!

 

ഇന്നത്തെ പിസികൾ പഠനത്തിന്റെ ഒരു അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിക്കുക - ശരിയായ പിസി തിരഞ്ഞെടുത്ത്  കുട്ടികളെ വളരാൻ സഹായിക്കുന്നതിന് ഒരു രക്ഷകർത്താവ് എന്ന നിലയിൽ മാറ്റം അംഗീകരിക്കുകയും അതിന്റെ ഭാഗമാകുകയും വേണം.