പരീക്ഷകളെക്കുറിച്ച് ആലോചിച്ച് പിരിമുറുക്കം കൂട്ടിയാൽ അത് നിങ്ങളിൽ അമിതമായി സമ്മർദം ഏൽപ്പിക്കും. നിങ്ങളുടെ ഫലങ്ങളെ ഇത് ബാധിക്കുന്നതിനുമുമ്പ്, മികച്ച സ്കോർ നേടാനും പഠന പ്രക്രിയ ആസ്വദിക്കാനും നിങ്ങൾക്ക് നോ-സ്ട്രെസ്സ് എക്സ്പ്രസ്സിൽ കയറുക. ഒരു പിസി ഇക്കാര്യത്തിൽ എങ്ങനെ സഹായകമാകും എന്നു നോക്കാം.:
1. ടൈമിങ് ആണ് എല്ലാം
പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് ഉണ്ടാകുന്ന സംശയങ്ങളെക്കാൾ മോശമായ മറ്റൊരു കാര്യവുമില്ല. അതിനാൽ നിങ്ങളുടെ ആദ്യ പരീക്ഷയുടെ ഒരു മാസം മുമ്പെങ്കിലും പഠിക്കാൻ തുടങ്ങുന്നതാണ് നല്ലത്. ചോദ്യപേപ്പറുകൾക്ക് ഉത്തരമെഴുതി ശീലിക്കുന്നത് ഉൾപ്പെടെ എത്രത്തോളം റിവിഷനുകൾ നടത്താൻ സാധിക്കുമോ പരീക്ഷയെ നേരിടുന്ന ദിവസം നിങ്ങൾക്ക് അത്രത്തോളം കൂടുതൽ ആത്മവിശ്വാസം നൽകും.
2. ആസൂത്രണത്തിന്റെ ശക്തി
എല്ലാവർക്കും പെട്ടെന്നൊരു ദിവസം എല്ലാം ഭംഗിയായി ആസൂത്രണം ചെയ്യാൻ സാധിക്കില്ല. തുടക്കത്തിൽ കുറച്ചൊക്കെ പേടിയും തോന്നാം. എന്നാൽ, ഗൂഗിൾ കലണ്ടർ പോലുള്ള ഒരു ടൂൾ ഉപയോഗിച്ച് വ്യക്തമായ ഒരു ദിശാബോധം വളർത്തിയെടുക്കാൻ സാധിക്കും. അത് ഒരു അധ്യായം പൂർത്തിയാക്കാൻ എത്ര സമയം വേണ്ടിവരും, കടുപ്പമുള്ള വിഷയങ്ങൾക്ക് മുൻഗണന നല്കൽ പഠനത്തിന്റെ ഇടവേള നൽകൽ എന്നിവയും ആസൂത്രണം ചെയ്യാനാകും !
3. ഇടവേള എടുക്കുന്നതും നല്ലതാണ്
ബ്രേക്ക് എടുക്കാതെ എല്ലാ ദിവസവും രാവിലെ നിർത്താതെ പഠിക്കുന്നത് ഒന്ന് ആലോചിക്കുക. ഒന്നുകിൽ നിങ്ങൾ ക്ഷീണിക്കുകയോ അല്ലെങ്കിൽ അസ്വസ്ഥതയോ, രസകരമോ ആകാം. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ, നിങ്ങൾ ഒരു മണിക്കൂറിൽ ശ്രദ്ധയോടെ പഠിച്ച ശേഷം 15 മിനിറ്റ് കളികളിൽ ഏർപ്പെട്ട ശേഷം വീണ്ടും പഠിക്കുക.
4. അതിനെക്കുറിച്ച് സംസാരിക്കുക
പങ്കിട്ട പ്രശ്നം പകുതി പരിഹരിച്ചു എന്നാണ് പറയുക. കുട്ടികൾക്ക് സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിൽ അവരുടെ സ്വന്തം ഗ്രൂപ്പുകൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ ഒരു വിക്കി സ്പെയ്സ് ക്ലാസ്റൂമിൽ (അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വന്തമായ ഉള്ളടക്കം ചേർക്കാൻ കഴിയുന്ന ഒരു വെബ്സൈറ്റ്) ചേരുകയോ ചെയ്തുകൊണ്ട് സഹപാഠികളോടോ സീനിയർ വിദ്യാർത്ഥികളോടോ ആശയവിനിമയം നടത്തുന്നതിനും സംശയങ്ങൾ ദുരീകരിച്ച് മനസിലെ സമ്മർദ്ദം ഒഴിവാക്കാൻ സാധിക്കും.
5. തെളിഞ്ഞ മനസ്സിനേ ശ്രദ്ധ കേന്ദ്രീകരിക്കാനാകൂ.
നമ്മൾ മാനസിക പിരിമുറുക്കത്തിൽ ആയിരിക്കുമ്പോൾ, പലപ്പോഴും നമ്മൾ അമിതമായി ചിന്തിക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നു. മൈൻഡ് മാപ്പിംഗ് ഒരാളുടെ തലയിൽ തലയിൽ ഉടലെടുക്കുന്ന ചിന്തകളെ ദൃശ്യപരമായി ക്രമീകരിക്കുവാൻ സഹായിക്കുന്നു. അങ്ങനെ സങ്കീർണ്ണമായ വിഷയത്തെ ചെറിയതും മനസ്സിലാക്കാവുന്നതുമായ ഭാഗങ്ങളായി വിഭജിച്ചുകൊണ്ട് ഉപയോഗിക്കാവുന്ന ആശയങ്ങളായി അവ മാറ്റുന്നു.
പരീക്ഷാചൂട് തലയ്ക്കു പിടിച്ച കാലയളവിൽ മാനസിക പിരിമുറുക്കം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതിനു പുറമെ, ഒരു പിസി കൊണ്ട് വർഷം മുഴുവൻ ഉപയോഗമുണ്ട്. പ്രോജക്ട് ഗവേഷണം മുതൽ ഉപന്യാസ രചന വരെ, പഠനാനുഭവം വളരെ രസകരമാക്കാവുന്ന ഒരു ലോകത്തേക്കുള്ള വാതായനമാണ് ഒരു പിസി. ഒപ്പം നിങ്ങളുടെ പ്രൊജക്ടുകൾക്ക് 10/10 നേടുന്നതിനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു.
 
Aarambh is a pan-India PC for Education initiative engineered to enhance learning using the power of technology; it is designed to help parents, teachers and children find firm footing in Digital India. This initiative seeks to connect parents, teachers and students and provide them the necessary training so that they can better utilise the PC for learning, both at school and at home.