നിങ്ങളുടെ കുട്ടിയെ ഇ-ലേണിംഗ് ലേക്ക് പരിവർത്തനം നടത്താൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?

നിലവിലെ പഠനത്തിന്റെ പരിവർത്തനം കണക്കിലെടുത്ത്, മാതാപിതാക്കൾ ഇ-ലേണിംഗുമായി രംഗത്തെത്തണം. വിദ്യാഭ്യാസപരമായും അന്യോന്യ സമ്പർക്കത്തിലൂടെയുമുള്ള PC പഠനത്തിലൂടെ നിങ്ങളുടെ കുട്ടിയുടെ വളർച്ചയിൽ സജീവമായി നിങ്ങൾക്ക് ഇടപെടാനുള്ള സമയമാണിത്.

 

നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഫലപ്രദമാക്കുന്നത് എങ്ങനെ എന്ന് നിങ്ങൾ പഠിക്കുന്നതിന് മുൻപ്, ഇതാ ഇ-ലേണിംഗിനെപ്പറ്റി ഞങ്ങൾ തകർക്കാൻ ഇഷ്ടപ്പെടുന്ന ചില മിഥ്യകൾ.

 

-ഇത് പഠിപ്പിക്കാൻ ഫലപ്രദമായ ഒരു മാർഗ്ഗമല്ല.

അധ്യാപകർക്ക് വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യ പ്രദാനം ചെയ്യാനുള്ള ഒരു മാധ്യമമാണ് സാങ്കേതികവിദ്യ. അധ്യാപകരുടെ പാടവം പഴയതു പോലെ തുടരുന്നു.

 

- ഇതിന് അനന്തരഫലമില്ല

അധ്യാപകർക്ക് വിദ്യാർത്ഥികളെ വ്യാപൃതരാക്കാൻ ഇനിയുമേറെ ഉപകരണങ്ങളുണ്ട്, അങ്ങനെ കൂടുതൽ അനന്തരഫലമുണ്ടാക്കാം.

 

-സമ്പർക്കം സാധ്യമല്ല

വിലയിരുത്തലുകൾ, ഓൺലൈൻ പ്രശ്നോത്തരികൾ, വോട്ടെടുപ്പുകൾ, ഓഡിയോകൾ, വീഡിയോകൾ എന്നിവയിലൂടെ നേരിട്ട് കണ്ടുള്ള പഠിപ്പിക്കലിനോളം അല്ലെങ്കിൽ അതിനേക്കാളേറെ ഇടപഴകുന്നതും സമ്പർക്കമുള്ളതുമാണ്.

 

മാതാപിതാക്കൾ എന്ന നിലയിൽ, പഠന പ്രക്രിയയിലെ നിലവിലെ വിടവുകൾ അടയ്ക്കാനും നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ സജീവമായി ഇടപെടാനും നിങ്ങൾക്ക് ചെയ്യാവുന്നത് ഇതാണ്:

  • ശ്രദ്ധ വ്യതിചലിക്കാൻ സാദ്ധ്യത കുറവുള്ള ഒരു നിർദ്ദിഷ്ട പഠന സ്ഥലം തെരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.
  • നിങ്ങളുടെ കുട്ടി സ്ക്കൂളിൽ പാലിച്ചിരുന്ന അതേ സമയപ്പട്ടിക പാലിക്കുന്നു എന്നുറപ്പ് വരുത്തുക.
  • ബ്രേക്ക് സമയം അവരുമായി ചെലവഴിക്കാനായി നിങ്ങളുടെ സമയപട്ടിക ക്രമീകരിക്കുക.
  • അസൈന്മെന്റുകളും ഗൃഹപാഠവും പ്രിന്റൗട്ട് എടുത്ത് അവരുടെ സ്ക്രീൻ സമയം കുറയ്ക്കുക.
  • നിങ്ങളുടെ കുട്ടി അസൈന്മെന്റുകൾ പൂർത്തിയാക്കുന്നു എന്ന് ഉറപ്പാക്കാൻ മാതാപിതാക്കളുമായും അധ്യാപകരുമായും ഏകോപിച്ച് പ്രവർത്തിക്കുക.

 

വിദ്യാഭ്യാസത്തിനു ഡെൽ ലൂടെ ഞങ്ങൾ നിങ്ങൾക്ക് വീട്ടിൽ ഉത്തമമായ ഓൺലൈൻ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ വെബിനാറുകൾ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ പഠനം, സാമൂഹിക-വൈകാരിക നിപുണതകൾ വളർത്തുന്നത്, പഠന ഇടം സൃഷ്ടിക്കുന്നത്, അധ്യാപകരും സ്ക്കൂളുകളുമായി പങ്കാളിയാകുന്നത്, ഗൃഹ പഠനം ഉന്നമിപ്പിക്കുന്നത് എന്നിവയിൽ നിങ്ങളുടെ പങ്കിനെപ്പറ്റി നിങ്ങൾക്ക് പഠിക്കാം.

 

നമുക്കൊന്നിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ തരംഗത്തിനനുസരിച്ച് ഒത്തു പോകുകയും തുറന്ന കൈകളോടെ പഠനത്തിന്റെ ഭാവിയെ ആശ്ലേഷിക്കുകയും ചെയ്യാം. അത് ഇതിൽ ക്ലിക്ക് ചെയ്യുന്നയത്ര ലളിതമാണ്.

(https://www.dellaarambh.com/webinars/ )