കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾ സാങ്കേതികവിദ്യയെ പറ്റി അറിയണമെന്ന് ഞാൻ കരുതുന്നു

 

 

രണ്ട് കുട്ടികളുടെ അമ്മയാണ് ഏക്താ ഷാ. 'ലൈഫ് ഓഫ് എ മദർ' വഴി വാക്കുകളിലൂടെ മാറ്റം വരുത്താൻ ശ്രമിക്കുന്നു

1) വിദ്യാഭ്യാസത്തിന് പിസി - എങ്ങനെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രയോജനം നേടാം?

വിദ്യാഭ്യാസത്തിനായുള്ള പിസി ഒരു ജീവിതവള്ളിയായി മാറിയിരിക്കുന്നു. സമീപകാലങ്ങളിൽ ഇക്കാര്യത്തിൽ വലിയ മാറ്റമാണുണ്ടായികൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യ എങ്ങനെ അറിവു പകരുന്നു എന്നു ഞാൻ കണ്ടു. അധ്യാപകരുടെ ക്ഷാമം കൊണ്ട് കഷ്ടത നേരിടുന്ന ഗ്രാമീണമേഖലയിൽ പോലും, ഓൺലൈൻ അധ്യാപനം ഒരു പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു. ഓഡിയോ വിഷ്വൽ വഴിയുള്ള ആശയങ്ങൾ എല്ലായ്പ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുകയും നന്നായി മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യുന്നു.

എജുക്കേഷണൽ വീഡിയോകൾ കൊണ്ട് എന്റെ കുട്ടികളെ പഠിപ്പിക്കുമ്പോൾ ഞാൻ ആ വ്യത്യാസം കാണുന്നു. പഠനം ലളിതവും രസകരവും ആയ രീതിയിലേക്ക് മാറുന്നു.

2) നിങ്ങൾ സ്വയം ഡിജിറ്റൽ പാരന്റിംഗ് പ്രോ ആയി കണക്കാക്കുന്നുണ്ടോ?

അതെ, ഞാൻ അങ്ങനെ ആണ്, നിങ്ങൾക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല :) മാതാപിതാക്കൾ കുട്ടികളെ സഹായിക്കാനുള്ള സാങ്കേതികവിദ്യകൾ അറിഞ്ഞിരിക്കണമെന്ന് എനിക്ക് തോന്നുന്നു. സാങ്കേതികവിദ്യ നമ്മുടെ ജീവിതം കൂടുതൽ എളുപ്പമാക്കിത്തീർത്തിട്ടുണ്ടെങ്കിലും പൂർണ്ണമായും അവഗണിക്കാനാവാത്ത മറ്റൊരു വശമുണ്ട്. വസ്തുതകൾ എനിക്ക് അറിയാമെങ്കിൽ മാത്രമെ എന്റെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകാൻ സാധിക്കുകയുള്ളൂ . ഇന്റർനെറ്റ് എങ്ങനെ ബുദ്ധിപൂർവ്വം ഉപയോഗിക്കണമെന്ന് അറിയുന്നത് വരെ അത് സുരക്ഷിതമല്ല. ഇന്റർനെറ്റ് ആക്സസ് കുട്ടിക്ക് നൽകുന്നതിനു മുൻപ് രക്ഷിതാവ് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകണം.

3) കുട്ടികൾക്ക് പഠനം രസകരമാക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്?

സത്യസന്ധമായി പറഞ്ഞാൽ , അവർക്ക് എന്നെക്കാളധികം അറിയാമെങ്കിലും ഞാൻ പരിമിതമായ രീതിയിൽ അല്ല അവർക്ക് ഉത്തരം നൽകുന്നതെന്ന് ഉറപ്പുവരുത്താറുണ്ട്. മിക്കവാറും, എന്റെ അനുഭവം കൂടുതൽ രസകരമാക്കാൻ ഒരു കഥ രൂപത്തിൽ ഞാൻ അവർക്ക് പറഞ്ഞു കൊടുക്കുന്നു. ഒരു പ്രധാന സംഗതി, അവർ പഠിക്കുന്നതോ അല്ലെങ്കിൽ അവർ കാണാൻ ആഗ്രഹിക്കുന്നതോ എന്തുമാകട്ടെ ഒരു ചെറിയ സ്ക്രീൻ ഉപയോഗിക്കുന്നത് ഞാൻ ഒഴിവാക്കുന്നു. ഞാൻ ഒന്നുകിൽ ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിക്കുകയും ശരിയായ അകലത്തിൽ ശരിയായ നിലയിൽ ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.

4) നിങ്ങളുടെ ബ്ലോഗ് 'ഒരു അമ്മയുടെ ജീവിതം' പലതരം വിഷയങ്ങളിൽ സ്പർശിക്കുന്നു - എല്ലാ മാതാപിതാക്കളും മനസ്സിൽ സൂക്ഷിക്കേണ്ട എന്തെങ്കിലും കാര്യം പറയാമോ?

പെർഫെക്റ്റ് എന്നത് തികച്ചും അപകടകരമായ ഒരു പദമാണ്. ജീവിതത്തിൽ അനാവശ്യ സമ്മർദമുണ്ടാക്കും അത്. ഓരോ കുഞ്ഞും സ്വന്തം കഴിവിൽ വ്യത്യസ്തമാണ്, പൂർണ്ണതയുടെയും അപൂർണതകളുടെയും സങ്കലനം. നമ്മൾ അവരെ താരതമ്യം ചെയ്യരുത്. സ്വീകാര്യതയാണ് പ്രധാനം. നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് അവരെ വാർത്തെടുക്കാൻ ശ്രമിക്കരുത്! കുട്ടികൾ മാതാപിതാക്കളുമായി എല്ലാ കാര്യങ്ങളും യാതൊരു ഭീതിയും കൂടാതെ പങ്കുവെക്കണം. തെറ്റുകൾ ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാണെന്നും, ശുഭ ചിന്തയുമായി മുന്നോട്ടുപോകണമെന്നും അവർ അറിയണം.