ഇന്ററാക്ടീവ് ലേണിംഗ് കുട്ടികളെ നന്നായി പഠിക്കുവാൻ സഹായിക്കുന്നു

വിദ്യാഭ്യാസ രീതികൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം കുട്ടികൾക്ക് കൂടുതൽ രസകരവും, പ്രവർത്തന നിരതവും താൽപര്യജനകവുമാക്കാൻ വിദ്യാഭ്യാസ വിദഗ്്വർ പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ക്ലാസിനകത്തും പുറത്തും ഒരുപോലെ ഫലപ്രദമാണെന്നു കാണിച്ച ഏറ്റവും ആധുനികമായ രീതികളിൽ ഒന്നാണ് ഇന്ററാക്ടീവ് ലേണിംഗ്.

വിദ്യാഭ്യാസത്തിന്റെ ഒരു പ്രായോഗികമായ, റിയർ വേൾഡ് സമീപനമാണ് ഇന്ററാക്ടീവ് ലേണിംഗ്. അറിവിന്റെയും മനസ്സിലാക്കലിന്റെയും ഒരു പ്രക്രിയ ആണ് അത്; പാഠങ്ങൾ കാണാതെ പഠിക്കുക മാത്രമല്ല, അവയിൽ ഏർപ്പെടൽ കൂടി ആവശ്യപ്പെടുന്ന ഒരു പ്രക്രിയ. സമാനതകളില്ലാത്ത ഒരു പഠന അനുഭവം കുട്ടികൾക്കു നൽകുന്നതിനായി ഇന്ററാക്ടീവ് ലേണിംഗ്, കോഴ്‌സ് സാമഗ്രികളും സാങ്കേതിക വിദ്യയുമായി കോർത്തിണക്കുന്നു.

ഇങ്ങനെയാണ് അത് കുട്ടികളെ കൂടുതൽ മികച്ച രീതിയിൽ പഠിക്കുവാൻ സഹായിക്കുന്നത്

1. ചിന്താശേഷിയും പ്രശ്‌നപരിഹാര നൈപുണ്യവും വർദ്ധിപ്പിക്കുന്നു.

വളരെ സജീവമായ ഒരന്തരീക്ഷത്തിൽ വളർത്തിക്കൊണ്ടു വരുന്ന കുട്ടികളെ പ്രവർത്തന നിരതരാക്കുന്നതിനു പുറമേ, അപഗ്രഥനപരമായ യുക്തിയുക്തതയ്ക്ക് അടിസ്ഥാനമായ വിമർശനാത്മകമായ ചിന്താശേഷി മൂർച്ചകൂട്ടി എടുക്കുന്നതിനും ഇന്ററാക്ടീവ് ലേണിംഗ് സഹായിക്കുന്നു. (1) കണക്കിനോട് മിക്കവറും എല്ലാ കുട്ടികൾക്കും അനിഷ്ടമാണ്. പ്രശ്‌ന പരിഹാര നൈപുണ്യം വർദ്ധിപ്പിക്കുന്ന ലേണിംഗ് ഗെയിംസുകൾ വഴി ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.

2. വർച്വൽ റോൾ-പ്ലെയിംഗ്, യഥാർത്ഥ ജീവിതത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അവരെ സഹായിക്കുന്നു.

റോൾ പ്ലേയിലും ഇന്ററാക്ടീവ് ഗെയിംസിലും ഏർപ്പെടുന്നത് കുട്ടികളെ അവരുടെ വ്യക്തിത്വ വികാസം, നേതൃത്വ പാടവം, ടീം പ്ലെയിംഗ്, ഇടപഴകലിനുള്ള നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുകയും യഥാർത്ഥ ലോകത്തേയ്ക്ക് അവരുടെ കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു. 'സ്റ്റാർ ക്രാഫ്റ്റ്' പോലുള്ള ചില ഓൺലൈൻ ഗെയിമുകൾ, തന്ത്രപരമായ പ്ലാനുകൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യാൻ ഉപയോക്താക്കളെ പഠിപ്പിക്കുന്നതിനാൽ, അവരുടെ സാങ്കൽപ്പികവും യഥാർത്ഥവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുവാനുള്ള ശേഷി മെച്ചപ്പെടുത്തുന്നു.

ഹാർവാർഡ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് അപ്ലൈഡ് സയൻസിലെ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സിന്റെ ബാൽക്കൻസ്‌കി പ്രൊഫസർ ആയ എറിക് മസൂർ പറയുന്നു, ''കുട്ടികളെ ഒരുമിച്ച് ഇടപഴകാനും ഗ്രൂപ്പുകളായി വിജയകരമായി പ്രവർത്തിക്കാനും ഇന്ററാക്ടീവ് ലേണിംഗ് കുട്ടികളെ പഠിപ്പിക്കുന്നു. ജോലിസ്ഥലങ്ങൾ കൂടുതൽ ടീം-ബേസ്ഡ് ആയിത്തീർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ ശേഷി വളരെ നിർണ്ണായകമാണ്.''

 

3. ഇത് അവരുടെ ഏകാഗ്രതയും ജോലിയോടുള്ള ആത്മാർത്ഥതയും വർദ്ധിപ്പിക്കുന്നു. 

.പഠനത്തിന്റെ ഏറ്റവും എൻഗേജിംഗ് ആയ ഒരു പഠന രീതി ആണ് ഇന്ററാക്ടീവ് ലേണിംഗ്. കുട്ടികൾ പാഠങ്ങളിൽ വ്യാപൃതനായിരിക്കുന്നതു കാരണം, ഇത് അവരുടെ ഏകാഗ്രതയും ജോലിയോടുള്ള ആത്മാർത്ഥതയും വർദ്ധിപ്പിക്കുന്നു. ഓൺലൈനിൽ ലഭ്യമായ ചില ഫ്‌ളാഷ് ഗെയിമുകൾ, കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും പലരുടെയും എഡിഎച്ച്ഡിയ്ക്കുള്ള അറിയപ്പെടുന്ന ഒരു പരിഹാരവുമാണ്

4. ക്രിയാത്മകവും നവീനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ ഇത് കുട്ടികളെ സഹായിക്കുന്നു.

''രണ്ടും രണ്ടും നാല്'' എന്ന പതിവ് പാഠ്യ രീതിയല്ല ഇന്ററാക്ടീവ് ലേണിംഗ്. പഠന പുസ്തകങ്ങൾക്കും അപ്പുറം പോകാനും പാഠ്യ  രീതിയുടെ പരമ്പരാഗത രീതികളിൽ നിന്നും വ്യതിചലിക്കാനും അവ നിങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. നവീന പ്രശ്‌ന പരിഹാരങ്ങൾ കണ്ടെത്താനുള്ള പ്രസക്തമായ ടൂളുകളും സ്വതന്ത്ര്യവും അവ കുട്ടികൾക്കു നൽകുന്നു. ഓരോ പ്രശ്‌നങ്ങളിലൂടെയും സൂക്ഷ്മമായി കടന്നു പോകുന്നതു വഴി, വ്യക്തമായും ഫലപ്രദമായും എങ്ങനെ ചിന്തിക്കണമെന്ന് അത് കുട്ടികളെ പഠിപ്പികുന്നു. (2)

 

ഇന്ററാക്ടീവ് ലേണിംഗിലൂടെ കുട്ടികൾ പഠിക്കുമ്പോൾ, ആശയങ്ങൾ അവർക്ക് വളരെ വ്യക്തമായി മനസ്സിലാകുകയും അവ ഫലപ്രദമായി ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കണമെന്ന അറിവ് ലഭിക്കുകയും ചെയ്യുന്നു. ഉള്ളടക്കം മനസ്സിലാക്കുന്നതിൽ നിന്നും അവ പുതുതായി എങ്ങനെ സൃഷ്ടിക്കാം എന്നതിലേയ്ക്ക് കുട്ടികളെ നയിക്കുന്നു എന്നതാണ് ഇന്ററാക്ടീവ് ലേണിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സാങ്കേതിക യുഗത്തിൽ മറ്റുള്ളവരിൽ നിന്നും നിങ്ങളെ വേർതിരിക്കുന്ന ഏറ്റവും വലിയ പ്രത്യേകതയാണ് ഇത്.

ഇന്ററാക്ടീവ് ലേണിംഗും പ്രാഥമിക ആശയങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൽ ഏറ്റവും മികച്ച ഒരു ടൂൾ ആണ് ഒരു പിസി. ഒരു കുട്ടിയുടെ പഠനത്തിലും വളർച്ചയിലും ഒരു പിസിയുടെ പങ്ക് മാതാപിതാക്കളും മനസ്സിലാക്കി വരികയാണ്, അവർ അവ തങ്ങളുടെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തു തുടങ്ങുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിനുള്ള ഒരു ടൂൾ ആയി ഉപയോഗിക്കുമ്പോൾ, പഠനം ആസ്വദിക്കാനും, അവരെ കൂടുതൽ സ്മാർട്ടും ബുദ്ധികൂർമ്മതയും ക്രിയാത്മകതയുള്ളവരും ആക്കി മാറ്റാൻ  ഒരു പിസി കുട്ടികളെ സഹായിക്കുന്നു.

ശുഭം, നാസിക്കിൽ നിന്നുള്ള ഒരു മിഡിൽ സ്‌കൂളർ ആണ്. കമ്പ്യൂട്ടർ കാരണം തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ധാരണ അവനുണ്ട്. പഠനം ആസ്വാദ്യകരമാക്കാൻ പിസി അവനെ സഹായിക്കുന്നു, അവന് അതേക്കുറിച്ചുള്ള ആധികാരികമായ അറിവുകൾ ഉണ്ട്.

                                   

തങ്ങളുടെ ആശയങ്ങൾ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുന്നതിനായി വളരെയധികം ഇന്ററാക്ടീവ് ലേണിംഗ്‌വെബ്‌സൈറ്റുകൾ ലഭ്യമാണ്. അതിന്റെ ഒരു ഉദാഹരണമാണ് * http://interactivesites.weebly.com/ * ഇത് കുട്ടികളെ പുതിയ ആശയങ്ങൾ പഠിപ്പിക്കുക മാത്രമല്ല, പഴയവ തിരുത്തുന്നതിനും സഹായിക്കുന്നു.