ഓരോ ദിവസവും ക്ലാസ്സിൽ 'നവീകരണം' കൊണ്ടുവരാൻ സാധിക്കും - എങ്ങനെയെന്നു നോക്കാം

 

അദ്ധ്യാപകർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി, ക്ലാസ് നടക്കുമ്പോൾ വിദ്യാർത്ഥിയുടെ ശ്രദ്ധ പിടിച്ചുനിറുത്തുകയും
ക്ലാസ്റൂമിൽ നിന്ന് ഇറങ്ങിയാലും വിദ്യാർത്ഥികളുടെ മനസ്സിൽ നിൽക്കുന്ന വിധം ആശയങ്ങക്അ അവതരിപ്പിക്കുക എന്നതുമാണ്. വിദ്യാർത്ഥികളുടെ കൗശലവും ഭാവനയും ഉയർത്തുന്നതിനുള്ള സ്ഥലമാക്കി ക്ലാസ്മുറികൾ മാറ്റികൊണ്ട് ഈ തടസ്സം മറികടക്കാൻ ഒരു പിസി കൊണ്ട് സാധിക്കും.

ക്ലാസ്മുറിയിലേക്ക് എല്ലാ ദിവസങ്ങളിലും എങ്ങനെ നവീകരണം അഥവാ 'ഇന്നൊവേഷൻ' കൊണ്ടുവരാൻ കഴിയുമെന്ന് നോക്കാം

1. വെർച്വൽ റിയാലിറ്റി

വിർച്വൽ റിയാലിറ്റിയിൽ വിദ്യാർത്ഥികൾക്ക് പരസ്പര ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു പുതിയ ലോകം തുറന്നുകിട്ടുകയാണ്. ഇത് ഒരു വിദൂര സ്വപ്നമായി തോന്നാമെങ്കിലും, Google Cardboard, Poly and Blocks തുടങ്ങിയ എളുപ്പം ആക്സസ് ചെയ്യാവുന്ന ടൂളുകൾ ഉപയോഗിച്ച് ഇപ്പോൾ അത് വളരെ സമീപസ്ഥമായിരിക്കുന്നു. നിങ്ങളുടെ പാഠങ്ങളിൽ Virtual Field Trips ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസ്റൂമിൽ വിആറിന്റെ ഏറ്റവും മികച്ച ഉപയോഗം സാധ്യമാക്കാം. ഏതാനും ക്ലിക്കുകളിലൂടെ, നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ക്ലാസ്റൂമിന്റെ സൗകര്യത്തിലിരുന്ന് ലോകത്തിലെ അത്ഭുതങ്ങൾ അനുഭവിക്കാൻ കഴിയും - അത് ആർട്ടിക്ക് മേഖലയോ താർ മരുഭൂമിയോ ആകട്ടെ!

2. പ്രതീതി യാഥാർഥ്യം

വിർച്വൽ റിയാലിറ്റിയുടെ അടുത്ത ബന്ധുവാണ്, പ്രതീതി യാഥാർത്ഥ്യം അഥവാ ഓഗ്മെന്റഡ് റിയാലിറ്റി. ഇവിടെ യഥാർത്ഥ യോകത്തെ കുറിച്ചുള്ള വിദ്യാർത്ഥിയുടെ വീക്ഷണം മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ക്ലാസ്സ് മുറിക്കായി അതിനെ ഉചിതമാക്കിയെടുക്കാൻ കഴിയുന്ന നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് സ്കാവഞ്ചർ ഹണ്ട്. ടെക്സ്റ്റുകളിലോ അല്ലെങ്കിൽ ഇമേജുകളുടെയോ രൂപത്തിൽ വിദ്യാർത്ഥികൾക്ക് സൂചന നൽകിക്കൊണ്ട് നിങ്ങളുടെ സ്കൂളിനു ചുറ്റും QR കോഡുകൾ സ്ഥാപിക്കുക. ഈ ആശ്ചര്യകരമായ സാങ്കേതിക വിദ്യ വിദ്യാർത്ഥികളെ ആകർഷിക്കുന്നു, പഠനത്തിനായി അവരെ അത് ആവേശഭരിതരാക്കുന്നു, ഒപ്പം അതിരുകൾ ഇല്ലാതെ ഒരു ക്ലാസ്സ്റൂം സൃഷ്ടിക്കാൻ അവ നിങ്ങളെ അനുവദിക്കുന്നു.

3. കോഡിംഗ്

എല്ലാ വിഷയങ്ങളിലും സാങ്കേതികവിദ്യയുടെ സാന്നിധ്യം വർദ്ധിച്ചതോടെ ജീവിതത്തിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ അറിവ് വളരെ അത്യാവശ്യമായിത്തീർന്നു. മിക്ക സാങ്കേതികവിദ്യയുടെയും ബിൽഡിംഗ് ബ്ലോക്കാണ് കോഡിംഗ്. യുവാക്കളെ എങ്ങനെ കോഡ് ചെയ്യാം എന്നു പഠിപ്പിക്കുന്നത് അവർക്ക് മുന്നിൽ അനന്തമായ സാദ്ധ്യതകൾ തുറന്നുകൊടുക്കുന്നു. www.code.org അല്ലെങ്കിൽ www.codecademy.com പോലുള്ള വെബ്സൈറ്റുകളിലെ ഉറവിടങ്ങൾ വർഷത്തിലുടനീളം ലഭ്യമാവുകയും നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഒരു മികച്ച അടിത്തറ നൽകുകയും ചെയ്യുന്നു. ജാവസ്ര്കിപ്റ്റ്, സി++ എന്നിവ വിദ്യാർത്ഥികൾക്ക് തുടക്കം കുറിക്കാൻ കഴിയുന്ന ചില ബിഗിനർ ഫ്രണ്ട്ലി ലാംഗ്വേജുകളാണ്.

പുതിയ-സാങ്കേതികവിദ്യയിലേക്കുള്ള പ്രാപ്യത വിദ്യാർത്ഥികളിൽ നിന്ന് അസാധാരണമായ ആശയങ്ങൾ ഉടലെടുക്കാൻ സഹായിക്കുന്നു. പിസി-പ്രാപ്തമായ ടൂളുകളോ ടെക്നിക്കുകളോ സ്വീകരിക്കുമ്പോൾ ക്ലാസിൽ നൂതനവിദ്യ കൊണ്ടുവരുന്നതിനുള്ള ഒരു നല്ല നടപടിയാകുന്നു. എന്തിനധികം, ഡിജിറ്റൽ പഠനത്തിൻറെ സംസ്കാരം പതിവുകളെ കടപുഴക്കുകയും നിങ്ങളുടെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്ന നിരവധി മാർഗങ്ങളിൽ ഒന്നാകുകയും ചെയ്യുന്നു.