ഇബുക്ക് ഉപയോഗിച്ച് ക്ലാസ് റൂം പരിവർത്തനം ചെയ്യാനുള്ള സമയമാണിത്

 

തമാശ

പഠനം

അവ ഒരുമിച്ച് പോകുമോ?

തീർച്ചയായും, അവ ഒന്നുച്ച് പോകും!

 

നിങ്ങൾക്ക് ഒരു പിസിയും സാങ്കേതിക പരിജ്ഞാനവും ഉള്ളപ്പോൾ, ഒരു ക്ലാസ് മുറിയിൽ കമ്പ്യൂട്ടർ ഉപയോഗത്തിന്റെ  പരമാവധി പ്രയോജനം നേടുന്നതിൽ നിന്ന് നിങ്ങളെ ആര്&zwjക്കും തടയുവാനാകില്ല!

 

വിദ്യാഭ്യാസത്തിൽ ഒരു പിസി സംയോജിപ്പിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ഇബുക്കുകൾ, മികച്ച രീതിയിൽ പഠിപ്പിക്കാൻ അവ നിങ്ങളെ എങ്ങനെ സഹായിക്കുമെന്നതിന്റെ ഒരു സൂക്ഷ്മ നിരീക്ഷണം ഇതാ:

 

1. നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ എവിടെയും ഏത് സമയത്തും പഠിക്കാൻ കഴിയും

ഇബുക്കുകൾ പോർട്ടബിളും ഭാരം കുറഞ്ഞതുമാണ്, ഇത് എളുപ്പത്തിൽ കൊണ്ടു നടക്കാൻ സാധിക്കുന്നു. ഇത് വളരെയധികം ഇടം എടുക്കുന്നില്ലെന്നു മാത്രമല്ല ഒന്നിലധികം പാഠപുസ്തകങ്ങൾ കൊണ്ടുനടക്കാനും  കൈകാര്യം ചെയ്യാനും വളരെ എളുപ്പമാണ്. എന്തിനധികം, ഒരു വിദ്യാർത്ഥിക്ക് ആവശ്യമുള്ളിടത്തോളം സ്വന്തം വേഗതക്കനുസരിച്ച് സൌകര്യം പോലെ പഠിക്കാൻ കഴിയും.

 

2. 24 * 7 പരിശോധിക്കാം

ഒരു ഇബുക്കിന് എല്ലായ്പ്പോഴും ഇന്റർനെറ്റ് ആവശ്യമില്ല. ഓഫ് ലൈനിൽ ഡൌൺലോഡ് ചെയ്യാനും ബ്രൌസ് ചെയ്യാനും കഴിയുന്നതിനാല്&zwj നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇൻറർനെറ്റ് ഇല്ലാതെ തന്നെ പഠിക്കാൻ സാധിക്കും. കൂടാതെ, ഈ രീതിയിൽ പഠിക്കുമ്പോള്&zwj  ശ്രദ്ധ മാറിപോകില്ല

 

3. അയവുള്ള സവിശേഷതകൾ

ഇബുക്കുകൾ ഉപയോഗിക്കാൻ എളുപ്പമാണ് – എന്തുകൊണ്ടാണെന്നു നോക്കാം:

 

  • ടെക്സ്റ്റ് തിരയാൻ കഴിയും
  • ഒരു ടെക്സ്റ്റ് ബോക്സിൽ പേജ് നമ്പർ ടൈപ്പ് ചെയ്താണ് നാവിഗേഷൻ
  • ഭാവി റഫറൻസിനായി ബുക്ക്മാർക്കിംഗ്
  •  കാണുമ്പോൾ നിങ്ങൾക്ക് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും

 

4. എഡ്യൂടൈൻമെന്റ്! എഡ്യൂടൈൻമെന്റ്! എഡ്യൂടൈൻമെന്റ്!

ഇബുക്കിലെ ലിങ്കുകളിൽ നിങ്ങൾക്ക് ക്ലിക്കുചെയ്ത് അവതരണങ്ങളും വീഡിയോകളും പോലുള്ള സംവേദനാത്മക മാധ്യമങ്ങൾ കാണാം, ഇത് നിങ്ങളുടെ വിദ്യാർത്ഥികള്&zwjക്ക് ആശയം ഉൾക്കൊള്ളാനും കൂടുതൽ ഓർമ്മിക്കാനും സഹായിക്കുന്നു.

 

5. അച്ചടി ചെലവ് ലാഭിക്കുക

പരിസ്ഥിതി സൗഹൃദമാണ് ഇബുക്കുകൾ. ഇത് അച്ചടി പ്രക്രിയയെ പൂർണ്ണമായും ഒഴിവാക്കുന്നു, ഇത് അച്ചടി ചെലവ് ലാഭിക്കുന്നു.

 

6. തത്സമയ അപ് ഡേറ്റുകൾ

ഒരു ഇബുക്കിൽ നിങ്ങൾക്ക് ദിവസേന നിങ്ങളുടെ ഉള്ളടക്കം അപ് ഡേറ്റ് ചെയ്യാൻ കഴിയും. അധ്യാപകർക്ക് എല്ലായ് പ്പോഴും ഏറ്റവും പുതിയ വിവരങ്ങൾ ചേർത്ത് വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയ പഠന സാമഗ്രികൾ നൽകാനാകും. ഇത് വീണ്ടും അച്ചടിക്കുന്നതിനുള്ള ചെലവും പ്രക്രിയയിൽ ഉൾപ്പെടുന്ന സമയവും ലാഭിക്കുന്നു.

 

7. കണ്ണുകളിൽ ആയാസരഹിതം

വിദ്യാർത്ഥികൾക്ക് സ് ക്രീനിന്റെ തെളിച്ചം ദിവസത്തെ സമയത്തിനനുസരിച്ചും അവരുടെ മുൻഗണനകൾ അനുസരിച്ചും ക്രമീകരിക്കാൻ കഴിയും. അവർക്ക് വാചകത്തിന്റെ ഫോണ്ടുകൾ പോലും മാറ്റാൻ കഴിയും, അതുവഴി വിദ്യാർത്ഥിളുകടെ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

 

ഇബുക്കുകൾ എല്ലാം സമീപഭാവിയിൽ പഠനാനുഭവത്തെ രൂപാന്തരപ്പെടുത്താന്&zwj തയ്യാറായിരിക്കുന്നു - ഇത് ഒരു അദ്ധ്യാപകനായി വളരാൻ നിങ്ങളെ സഹായിക്കുന്നതിന് മാത്രം പിസി  പ്രാപ് തമാക്കിയ ഒരു പുതിയ തരം വിദ്യാഭ്യാസമാണ്!