നിങ്ങളുടെ കുട്ടിയെ ഇന്റർനെറ്റിൽ സുരക്ഷിതരാക്കുന്നതിനുള്ള നടപടികൾ

 

ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ യഥാർത്ഥ ലോകത്തും സ്ക്രീന്&zwj ലോകത്തും സുരക്ഷിതരായിരിക്കുവാന്&zwj ആഗ്രഹിക്കുന്നു. നമ്മൾ എല്ലാവരും തിരക്കേറിയ ജീവിതം നയിക്കുന്നതിനാൽ കുട്ടികളുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുക എന്നത് ബുദ്ധിമുട്ടാണ്. മനസ്സമാധാനം നേടുന്നതിനുള്ള മികച്ച മാർഗ്ഗം, നമ്മളും അറിവ് ഉപയോഗിച്ച് സജ്ജരാകുക എന്നതാണ്. അത് കാലികവും യഥാർത്ഥ്യബോധത്തോടെയുള്ളതുമായിരിക്കണം. നിങ്ങളുടെ കുട്ടി സുരക്ഷിതമായി ഒരു പിസി ഉപയോഗിക്കുന്നു എന്നുറപ്പാക്കാന്&zwj ഇനിപ്പറയുന്ന കാര്യങ്ങൾ പാലിക്കുക.

 

1. സ്ക്രാച്ചിൽ നിന്ന് ആരംഭിക്കുക

ആദ്യം ഇത് സമയം ഒരുപാട് എടുക്കുന്നതായി തോന്നും, എന്നാൽ അന്തിമഫലം അതിനെ മൂല്യവത്തായിത്തീര്&zwjക്കും. ഒന്നാമത്തെ കാര്യം ആദ്യം. നിങ്ങളുടെ കമ്പ്യൂട്ടറിനായിഒന്നിലധികം യൂസേഴ്സിനെ സജ്ജമാക്കുക, അതിലൂടെ നിങ്ങളുടെ കുട്ടി അവന്റെ അല്ലെങ്കിൽ അവളുടെ പ്രായപരിധിയിലുള്ളതല്ലാത്തവെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ ഇടയാകില്ല. അടുത്തതായി, നിങ്ങളുടെ ബ്രൗസർ ക്രമീകരണങ്ങളിലേക്ക് പോയി ശരിയായ ഏജ്ഫിൽറ്റർചേർക്കുക. അവസാനമായി, വേഗത്തിലുള്ള പരിശോധനയ്ക്കായി പിസി- പഠന വിഭവങ്ങളെ ബുക്ക്മാർക്ക് ചെയ്യുക, നിങ്ങളുടെ കുട്ടിപ്രധാനമായും ഈ വെബ്സൈറ്റുകളാണ് പരിശോധിക്കുന്നതെന്ന് ഉറപ്പാക്കുക. ഇന്റർനെറ്റിൽ പര്യവേക്ഷണം നടത്തുമ്പോൾ, ഒന്നുകിൽ നിങ്ങളുടെകുഞ്ഞിനോടൊപ്പം ഇരിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ സ്ക്രീനിൽ എന്താണ് നടക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമെന്ന് ഉറപ്പുള്ളഒരു ദൂരത്തിൽ ഇരിക്കുകയോ ചെയ്യുക.

 

2. അതിനെ ഷെഡ്യൂൾ ചെയ്യുക

നിങ്ങളുടെ കുട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു ഉൽപാദനക്ഷമത നൽകുന്ന ടെക്നിക് ആണിത്.! നിങ്ങൾ ചെയ്യേണ്ടത്, കുട്ടികളുടെ വിനോദത്തിനും പഠനത്തിനുമുള്ള സമയം നിശ്ചയിക്കുക എന്നതാണ്. അതിനാൽ നിങ്ങളുടെ കുട്ടി എന്തുചെയ്യുന്നു എന്ന് നിങ്ങൾക്ക് അറിയാം. 4 മുതൽ 6 മണി വരെ കണക്കു പഠിക്കുന്ന സമയം ആണെങ്കിൽ, നിങ്ങൾ അധികം ഇടപെടേണ്ട ആവശ്യമില്ല. എന്നാൽ , 6 മുതൽ 6.30 വരെ യൂട്യൂബ് കാണുന്ന സമയം - നിങ്ങൾ കുറഞ്ഞത് നിങ്ങളുടെ കുട്ടിയുടെ പിസിയുടെ ക്ണ്ണകലത്തിൽ ഉണ്ടായിരിക്കണം. നിങ്ങൾ അടുത്തില്ലെങ്കിൽ, നിരീക്ഷിക്കുന്നതിന് മൂത്ത സഹോദരങ്ങളെയോ അല്ലെങ്കിൽ ബന്ധുക്കളെയോ ചുമതലപ്പെടുത്തുക

 

3. ഒരുമിച്ചു ഇരിക്കുക

ഓരോ മാതാപിതാക്കളും പതിവായി ചെയ്യേണ്ട ഒരു കാര്യമാണിത്. നിങ്ങളുടെ കുട്ടി നിങ്ങൾ നൽകുന്ന ശ്രദ്ധ ആസ്വദിക്കുമെന്നു മാത്രമല്ല, ഒന്നോ രണ്ടോ കാര്യങ്ങൾ നിങ്ങൾക്ക് ഒന്നിച്ച് പഠിക്കാനും കഴിയും. ഗെയിം കളിക്കുക, ഓൺലൈനായി ലേഖനങ്ങൾ വായിക്കുക തുടങ്ങി കുടുംബം ഒന്നിച്ചിരുന്ന് ചെയ്യാൻ കഴിയുന്ന നിരവധി പിസി പ്രവർത്തനങ്ങൾ ഉണ്ട്. പിസി വിഭവങ്ങളെ ഒന്നിച്ചിരുന്ന് പര്യവേക്ഷണം ചെയ്യുന്നതിലൂടെ, നിങ്ങളുടെ കുട്ടിയ്ക്ക് എന്താണ് പുതിയതും മികച്ചതും എന്ന് നിങ്ങൾക്കറിയാനാകും.

YouTube നിങ്ങളുടെ കുട്ടിയുടെ പ്രിയപ്പെട്ട വെബ്സൈറ്റ് ആണോ? എങ്കിൽ, പഠനത്തിൽ രസകരമായ അനുഭവം ചേർക്കാൻ അതിലുള്ള വിദ്യാഭ്യാസ വീഡിയോകൾ പ്രയോജനപ്പെടുത്തുക: https://www.dellaarambh.com/malayalam/post/this-is-how-you-can-make-youtube-safe-for-your-little-ones

സന്തോഷകരമായ പഠനം ആശംസിക്കുന്നു!