ഇന്ത്യയുടെ മികച്ച ഇ-ടീച്ചറെ കുറിച്ച് കൂടുതല് അറിയുക!

2007 ല്‍ ഡോ. എ പി ജെ അബ്ദുള്‍ കലാമില്‍ നിന്ന് മികച്ച നാഷണല്‍ ഇ ടീച്ചര്‍ പുരസ്‌കാരം  നേടിയ ശ്രീമതി. രഷ്മി കതൂരിയ, ഒരു  സാധാരണ അധ്യാപികയില്‍ നിന്ന് മികച്ച ഇ-ടീച്ചര്‍ ആയി തീര്‍ന്നതിനെ കുറിച്ച് ഞങ്ങളോട് സംസാരിക്കുകയുണ്ടായി.

2000 ല്‍,  അവര്‍ വിദ്യാലയത്തില്‍ ഒരു ഗണിത ലാബോറട്ടറി സ്ഥാപിച്ചു. കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപയോഗിച്ച് ഗണിതശാസ്ത്ര ആശയങ്ങളെ വിഷ്വലൈസ് ചെയ്യുകയും പരീക്ഷണം നടത്തുകയും ചെയ്യുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണിത്.  ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ടീച്ചര്‍മാര്‍ക്കും സഹായകമാകുന്ന രീതിയില്‍ ഒരു ബ്ലോഗും നടത്തുന്നുണ്ട്. 500 ലധികം സമ്പുഷ്ട സ്രോതസുകള്‍, പ്രോജക്ട് ആശയങ്ങള്‍ അങ്ങിനെ വിവിധ വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റില്‍  വിദ്യാര്‍ത്ഥി സൗഹൃദമായ രീതിയില്‍ പാഠ്യവസ്തുക്കള്‍  ലഭ്യമാക്കുന്നതിന് 2010 ല്‍ രാഷ്ട്രപതി ഡോ. പ്രണാബ് മുഖര്‍ജിയില്‍ നിന്നും ശ്രീമതി കതൂരിയ ദേശീയ ഐസിറ്റി അവാര്‍ഡ് ഏറ്റുവാങ്ങുകയുണ്ടായി.

ശ്രീമതി. കതൂരിയയുമായി ഞങ്ങള്‍ നടത്തിയ സംഭാഷണം താഴെ വായിക്കുക.

 

ക്ലാസ്‌റൂമില്‍ സാങ്കേതികവിദ്യ എത്ര നാളായി ഉപയോഗിച്ചു വരുന്നു?

ഞാന്‍ കഴിഞ്ഞ 12 വര്‍ഷമായി അധ്യാപനത്തില്‍ ഞാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഞാന്‍ ആദ്യം ബ്ലോഗുകളാണ് ആരംഭിച്ചത്, എന്റെ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുകായിരുന്നു. വിഷയത്തില്‍ ഞാന്‍ നടത്തുന്നഎന്റെ ഗവേഷണങ്ങള്‍ ഓണ്‍ലൈനില്‍ ഇടുമായിരുന്നു. ഇത് ആ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കുട്ടികള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനു സഹായിച്ചു.. ഞാന്‍ പിന്നെ വിക്കി ക്ലാസ്‌റൂം ആരംഭിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റു ഫാക്കല്‍റ്റികളില്‍ നിന്നും എനിക്ക് വലിയ പ്രതികരണം ലഭിച്ചു.

 

ഉപയോഗപ്രദമാണെന്നു നിങ്ങള്‍ക്ക് തോന്നിയിട്ടുള്ള ചില ടെക്ക്ടൂള്‍സിന്റെ ഉദാഹരണങ്ങള്‍   നല്‍കുമോ?

ഞാന്‍ കണക്ക് പഠിപ്പിക്കാനാണ് ടെക്ക് ടൂള്‍സ് ഉപയോഗിച്ചു തുടങ്ങിയത്. ജിയോമെട്രിയും ആള്‍ജിബ്രയും പഠിപ്പിക്കുന്നതിന് ഞാന്‍ ജിയോജെബ്ര ഉപയോഗിക്കുന്നു.  ഈ ടൂളില്‍ ക്ലാസ്‌റൂമില്‍ ഞാന്‍ പഠിപ്പിക്കേണ്ടതായ  എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാഫുകള്‍ തയാറാക്കാന്‍ ഞാന്‍ ഏതാനും ടൂളുകള്‍ കൂടി ഉപയോഗിക്കുന്നു. ക്ലാസില്‍ ഗ്രാഫിക്‌സ് പഠിപ്പിക്കാന്‍ ധാരാളം സമയം എടുക്കുന്നു, മാത്രമല്ല ലക്ചറുകളുടെ എണ്ണം പരിമിതവുമാണ്.

പഠനത്തിനായി സ്രോതസ്സുകള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് നല്‍കാനായാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി, അതിനാല്‍ ഞാന്‍ അതിനുള്ള വിഭവങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. നിങ്ങള്‍ക്ക് rashmikathuria.webs.com പരിശോധിച്ചു നോക്കിയാല്‍ കാണാം. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ അധ്യാപന വിഭവങ്ങളും ഞാന്‍ ഇവിടെ അപ്ലോഡ് ചെയ്യുന്നുണ്ട്.

 

സാങ്കേതികവിദ്യ നിങ്ങളെ അതിയായി സഹായിച്ചിട്ടുള്ള ഒരു മേഖല ഏതാണ്?

പരീക്ഷകളുടെ വിലയിരുത്തലിനായി വളരെ സമയം എടുക്കുന്നതിനാല്‍ ക്ലാസില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഗവേഷണം ചെയ്യുന്നതിന് കുറച്ച് സമയമേ ലഭിക്കാറുള്ളൂ. അതിനാല്‍ എംസിക്യൂ ടെസ്റ്റുകള്‍ക്കായി ഞാന്‍ ഗൂഗിള്‍ ഫോമുകള്‍ ഉപയോഗിച്ചുതുടങ്ങി, അവ എംസിക്യൂകള്‍ ആയതിനാല്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ ടെസ്റ്റ് സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗൂഗിള്‍ ഫോമുകള്‍ അത് ഓട്ടോമാറ്റിക് ആയി പരിശോധിക്കും. ഇത് എന്റെ വിദ്യാര്‍ത്ഥികള്‍ എങ്ങിനെ പുരോഗമിക്കുന്നു ന്നതിനെക്കുറിച്ചുള്ള തല്‍ക്ഷണ പ്രതികരണം ലഭിക്കാന്‍ എന്നെ സഹായിച്ചു, ധാരാളം സമയം ലാഭിക്കാനും പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതു സഹായിച്ചു.

 

ക്ലാസ്‌റൂം വിദ്യാഭ്യാസത്തില്‍ നിങ്ങളുടെ ഏറ്റവും പുതിയ സാങ്കേതിക പരീക്ഷണം എന്താണ്?

പരീക്ഷകളുടെ വിലയിരുത്തലിനായി വളരെ സമയം എടുക്കുന്നതിനാല്‍ ക്ലാസില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഗവേഷണം ചെയ്യുന്നതിന് കുറച്ച് സമയമേ ലഭിക്കാറുള്ളൂ. അതിനാല്‍ എംസിക്യൂ ടെസ്റ്റുകള്‍ക്കായി ഞാന്‍ ഗൂഗിള്‍ ഫോമുകള്‍ ഉപയോഗിച്ചുതുടങ്ങി, അവ എംസിക്യൂകള്‍ ആയതിനാല്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ ടെസ്റ്റ് സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗൂഗിള്‍ ഫോമുകള്‍ അത് ഓട്ടോമാറ്റിക് ആയി പരിശോധിക്കും. ഇത് എന്റെ വിദ്യാര്‍ത്ഥികള്‍ എങ്ങിനെ പുരോഗമിക്കുന്നു ന്നതിനെക്കുറിച്ചുള്ള തല്‍ക്ഷണ പ്രതികരണം ലഭിക്കാന്‍ എന്നെ സഹായിച്ചു, ധാരാളം സമയം ലാഭിക്കാനും പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതു സഹായിച്ചു.

 

പുതിയ തലമുറയിലെ അധ്യാപകര്‍ക്ക് ഏതെങ്കിലും ഉപായങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍?

ക്ലാസ് മുറിയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തീര്‍ച്ചയായും പ്രയോജനപ്രദമാണ്.   നമ്മള്‍ എല്ലാവരും ചേര്‍ന്ന് ഒരു വലിയ വിര്‍ച്വല്‍ ക്ലാസ്‌റൂം സൃഷ്ടിക്കേണ്ട സമയവുമാണിത്!