കല ഇഷ്ടമാണോ? ഈ രസകരമായ പിസി റിസോർസുകൾ പരിശോധിക്കുക!

 

"എല്ലാ കുട്ടികളും കലാകാരൻമാരാണ്. അവർ വളർന്നു കഴിഞ്ഞാൽ ഒരു കലാകാരൻ ആയി എങ്ങനെ തുടരുമെന്നതുമാണ് പ്രശ്നം."

- പാബ്ലോ പിക്കാസോ

 

നിങ്ങളുടെ സർഗ്ഗാത്മകതയും ഭാവനാശക്തിയും കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച രീതിയാണ് ആർട്ട് പ്രൊജക്ടുകൾ. നിങ്ങൾക്ക് മികച്ച ഡിജിറ്റൽ ആർട്ട് ടൂൾ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിന്, നിങ്ങൾക്ക് ശ്രമിച്ചു നോക്കാവുന്ന പിസിയിലെ മികച്ച-ഡ്രോയിംഗ് പ്രോഗ്രാമുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.

മികച്ച ഡിജിറ്റ ആർട്ട് ഉണ്ടാക്കാൻ ഒരുങ്ങുക!

 

ഓട്ടോഡെസ്ക്ക് സ്കെച്ച്ബുക്ക്

വളരെക്കാലം, ഓട്ടോഡെസ്ക്ക് സ്കെച്ച്ബുക്ക് പിസിയിലെ മികച്ച ഡ്രോയിംഗ് പ്രോഗ്രാമുകളിൽ ഒന്നായിരുന്നു. സ്കെച്ച് ബുക്കി ന്റെ മികച്ച സവിശേഷതകളിൽ ഒന്ന് മിനിമലിസ്റ്റിക് ആയ ഉപയോക്തൃ ഇന്റർഫേസ് ആണ്. നിങ്ങളുതെ കലാസൃഷ്ടി സമയത്ത് അതു യഥാർത്ഥത്തിൽ നിങ്ങളുടെ രീതിക്ക് ഇണങ്ങുന്നതായി മാറുന്നു.

 

ക്രിറ്റ

കലയെ സ്നേഹിക്കുന്ന ആളാണോ? വളർന്നു വരുന്ന ഒരു ഡിസനർക്ക് ആവശ്യമായ എല്ലാ പ്രൊഫഷണൽ ടൂളുകളും അടങ്ങിയ ഒരു മികച്ച ഡ്രോയിംഗ് പ്രോഗ്രാം ആയ Kritaയുടെ സഹായത്തോടെ നിങ്ങളുടെ കഴിവുകൾ മിനുക്കിഎടുക്കാം.

 

ഇങ്ക്സ്കേപ്

സൃഷ്ടികർത്താക്കൾക്ക് ആവശ്യമായ വളരെ ശക്തമായ ഡ്രോയിംഗ് പ്രോഗ്രാമാണ് Inkscape. നിങ്ങൾ ഒരു സാങ്കൽപ്പിക വെക്റ്ററെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഇങ്ക്സ്കേപ്പ് നിങ്ങൾക്കുള്ള ആപ്ലിക്കേഷൻ ആണ്. ഒബ്ജക്റ്റ് ക്രിയേഷൻ, ഒബ്ജക്റ്റ് മാനിപുലേഷൻ, കളർ സെലക്ടർ, നോഡ് എഡിറ്റിംഗ് തുടങ്ങിയവയും അതിലുമധികം സവിശേഷതകൾ ഈ ടൂൾ ലഭ്യമാക്കുന്നു.

 

പെയിൻറ് 3D

നിങ്ങൾ ഒരു തുടക്കക്കാരനും ഡിജിറ്റൽ ഡ്രോയിംഗ് തിരഞ്ഞെടുക്കുകയും ചെയ്താൽ വിൻഡോസ് ഉപകരണങ്ങളിൽ മുൻകൂറായി ഇൻസ്റ്റാൾ ചെയ്ത മൈക്രോസോഫ്റ്റ് Paint 3D ഒരു അത്ഭുതകരമായ ഉപാധിയാണ്. പര്യവേക്ഷണത്തിലൂടെ നിങ്ങളുടെ ഉള്ളിലെ സർഗാത്മകതയെ വെളിപ്പെടുത്തുന്നതിന് സഹായിക്കുന്ന നിരവധി ബ്രഷുകളും ടൂളുകളും ഇത് വാഗ്ദാനം ചെയ്യുന്നു!

 

ഫയർ അൽപാക

ലൈറ്റ് ടൂൾ, ബേസിക് ഫീച്ചറുകൾ എന്നിവയുടെ ശരിയായ സംയോജനമാണ് Fire Alpaca എന്ന ഈ ടൂൾ . ഇത് 10 ഭാഷകളിൽ ലഭ്യമാണ്, വിൻഡോസിന് അനുയോജ്യവുമാണ്. അനായാസമായി ഒരു ചിത്രം വരയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ലളിതമായ ഒരു ടൂളാണിത്, കലയുടെ പ്രാരംഭ തലത്തിലുമുള്ള അനുഭവസമ്പത്ത് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

 

നൂതനവും ഫലവത്തുമായ ഒരു കലാരൂപം സൃഷ്ടിക്കുന്നതിനു പുറമേ, മൊത്തത്തിൽ ഉൽപ്പാദനക്ഷമതയുള്ള വിദ്യാർത്ഥിയായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ സ്കൂൾ പഠനവും അസൈൻമെന്റുകളും പുറത്തുള്ള പ്രവർത്തനങ്ങളും ബാലൻസ് ചെയ്യാൻ കഴിയുന്നത് ഒരു ടാസ്ക് തന്നെ ആണ്, എന്നാൽ നിങ്ങൾക്ക് ശരിയായ ഉപകരണങ്ങൾ ഉണ്ടെങ്കിൽ ഇത് ലളിതവും പ്രൊഡക്ടീവും ആകും!