ടീച്ചർമാർ അവശ്യം കണ്ടിരിക്കേണ്ട 8 ടിഇഡി ടോക്കുകൾ

 

നിങ്ങൾക്ക് ക്ലാസ്സ് മുറിയെ ആവേശം കൊള്ളിക്കാൻ ആവശ്യമുള്ള പ്രചോദനം ലഭിക്കുന്നതിന് നിങ്ങളുടെ തിരക്കുകളിൽ നിന്ന് 15 മിനുട്ട് സമയം ചിലവഴിക്കുക. എന്നീട്ട് ആഗോള വിദഗ്ദ്ധനായ ഒരു പ്രഭാഷകരുടെ ടെഡ് ടോക്ക് കേൾക്കുക.

1. അധ്യാപകർക്ക് യഥാർത്ഥ പ്രതികരണം ആവശ്യമാണ്

ഈ 10 മിനിറ്റ് സംവാദത്തിൽ, ബിൽ ഗേറ്റ്സ് നിരവധി സക്സസ് സ്റ്റോറികളിലൂടെ പുതിയയും ഒപ്പം പരിചയ സമ്പന്നരുമായ അധ്യാപകര്ക്ക് പ്രതികരണം ലഭിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സ്ഥാപിക്കുന്നത് കേൾക്കാം. [1]

2. ഹേ സയൻസ് ടീച്ചേഴ്സ് - അത് രസകരമാക്കുന്നു

സയൻസ് ടീച്ചറും, യൂട്യൂബറുമായ ടൈലർ ഡൈവിറ്റ് ഒരു കഥയിലൂടെ ആശയങ്ങൾ ലളിതമായി മനസ്സിലാക്കാവുന്ന ഭാഷയിൽ എങ്ങനെ വിശദീകരിക്കാമെന്ന് കാണിച്ചു തരുന്നു. വിദ്യാർത്ഥികൾ സയൻസ് ക്ലാസിനായി കാത്തിരിക്കുന്നത് കാണാം. [2]

3. മാജിക് സൃഷ്ടിക്കാൻ അധ്യാപകരെ പഠിപ്പിക്കുക

അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ ഒരു കാര്യമായി തോന്നാം, എങ്കിലും അധ്യാപകർ, ജീവിതത്തിലെ മറ്റ് തുറകളിലുള്ളവരിൽ നിന്നും, പ്രത്യേകിച്ചും പെർഫോമേഴ്സിൽ നിന്ന് പഠിക്കണമെന്ന് അധ്യാപകനായ ക്രിസ്റ്റഫർ എംഡിൻ പറയുന്നു. ക്ലാസ് മുറികൾ സജീവമായി നിലനിർത്താൻ ഇത് സഹായിക്കുമത്രേ. [3]

4. ഓരോ കുട്ടിക്കും ഒരു ചാമ്പ്യൻ വേണം

40 വർഷത്തിലധികമായി ഒരു അധ്യാപിക ആയുള്ള, റിത പിയേഴ്സൻ വിദ്യാർത്ഥികളുമായി വ്യക്തിപരമായ ബന്ധം സൃഷ്ടിക്കുന്നത് എങ്ങനെ ക്ലാസിൽ പഠിക്കുന്നതിനുള്ള ആവേശം വർദ്ധിപ്പിക്കുന്നു എന്നും അവരുടെ പ്രചോദനത്തിൽ ങ്ങങ്ങനെ വ്യത്യാസമുണ്ടാക്കുന്നു എന്നും ചർച്ച ചെയ്യുന്നു. [4]

5. പഠനം പുതുക്കുന്നതിന് വീഡിയോ ഉപയോഗിക്കുക

ഹഡ്ജന്റ് ഫണ്ട് അനലിസ്റ്റും വിദ്യാഭ്യാസ സംരംഭകനുമായി മാറിയ, സൽഖാൻ പറയുന്നത് വിദ്യാർത്ഥികൾക്ക് വീട്ടിൽ പഠിക്കാൻ വീഡിയോ പ്രഭാഷണങ്ങൾ നൽകുകയും, അധ്യാപകന്റെ സഹായത്തോടെ ക്ലാസ്റൂമിൽ 'ഗൃഹപാഠം' ചെയ്യിക്കുകയും വേണമെന്നാണ്. [5]

6. ക്ലാസ്റൂമിൽ പഠനത്തിന്റെ തീപ്പൊരി വിതറുന്ന മൂന്നു നിയമങ്ങൾ

ഒരു അധ്യാപകന്റെ ഏറ്റവും മികച്ച ഉപകരണം വിദ്യാർഥികളുടെ ചോദ്യങ്ങളായിരിക്കണമെന്ന് കെമിസ്ര്ടി അധ്യാപികയായ രാംസെ മുസല്ലം പറയുന്നു. ക്ലാസിൽ ഒരു സംഭാഷണം സൃഷ്ടിക്കാൻ അവരെ ഇത് സഹായിക്കുന്നു, വിഷയം മികച്ച രീതിയിൽ ഓർക്കാൻ ഇത് അവരെ സഹായിക്കുന്നു. [6]

7. ഗണിത പഠനം കമ്പ്യൂട്ടറുകളിലൂടെ

കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലൂടെ ഗണിതശാസ്ത്രം പഠിപ്പിക്കാനുള്ള ആശയം മുന്നോട്ട് വയ്ക്കുന്നത് ഗണിതശാസ്ത്രജ്ഞൻ കോൺറാഡ് വോൾഫ്രാം ആണ്. കുട്ടികൾ സിദ്ധാന്തങ്ങളെ യഥാർത്ഥ ജീവിത പ്രശ്നങ്ങളുമായി ബന്ധിപ്പിക്കാൻ പഠിക്കുന്നു. അവരുടെ ഭാവിക്ക് വേണ്ടത് അതു തന്നെയാണ്. [7]

8. ക്ലാസ്റൂമിൽ ചെയ്യാവുന്ന ഈസി ഡിഐവൈ പ്രോജക്ടുകൾ

സാങ്കേതികവിദ്യാ വിദഗ്ദ്ധനയ ഫാൻ ക്യു, കുറഞ്ഞ ചെലവിൽ ലളിതമായ ശാസ്ത്രീയ പ്രോജക്ടുകൾ ചെയ്യാനുള്ള ആശയങ്ങൾ നൽകുന്നു. അതിനാൽ കുട്ടികൾക്ക് സിദ്ധാന്തങ്ങളെ അവയുടെ ക്രിയാത്മക പ്രവർത്തന രൂപത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു, ഒപ്പം വിനോദവും. [8]

ഒരു പിസിയും ഒന്നു രണ്ട് സൗജന്യ ടീച്ചിംഗ് ടൂൾസും ഉണ്ടെങ്കിൽ നിങ്ങളും തയ്യാറായിക്കഴിഞ്ഞു!