എന്റെ മകൾ അക്ഷരമാല പഠിക്കാൻ പിസി ഉപയോഗിക്കുന്നു

 

 

സ്നേഹ ജെയ്ൻ https://blogsikka.com ലെ ഒരു മൾട്ടിടാസ്കിങ് മോം ബ്ലോഗർ ആണ്. 12 വർഷമായി മൈക്രോ ബയോളജിസ്റ്റ് ആയ സ്നേഹ ഗവേഷണവും ചെയ്യുന്നു. പ്രതിബദ്ധതയുള്ള ഒരു ടെക്ക് സ്നേഹിയായ അവർ 18 വർഷമായി പി.സി. ഉപയോഗിക്കുന്നു.

1) വിദ്യാഭ്യാസത്തിന് പിസി ഉപയോഗിക്കുന്നതിനെ കുർിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?

പുതിയ കാര്യങ്ങൾ പഠിക്കാനും അത്ഭുതകരവും സംവേദനാത്മകവുമായ ഒരു മാർഗ്ഗമാണ് പിസി. വേഗത്തിൽ വികാസം കൈവരിക്കുന്നതിനും ചെറുപ്പത്തിൽത്തന്നെ കൂടുതൽ കാര്യങ്ങൾ പഠിക്കാനും അവ നമ്മളെ സഹായിക്കുന്നു. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ നിശ്ചിത സമയം പിസി ഉപയോഗിക്കുന്നതായിരിക്കും അഭിലഷണീയം.

2) മാതാപിതാക്കളെന്ന നിലയിൽ, വിദ്യാഭ്യാസത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നു?

എപ്പോഴും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളുണ്ട്. ഒരു കുട്ടി പഠിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ഇന്ററാക്ടീവ് വിർച്ച്വൽ പഠനം ക്രമേണ വർദ്ധിക്കും. ഇന്നത്തെ തലമുറ വളരെ വേഗത്തിൽ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു. ഒരു പിസിയുടെയും ഇന്റർനെറ്റിന്റെയും സഹായത്തോടെ മാത്രമേ അതു ചെയ്യാൻ കഴിയൂ.

3) നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പിസി എങ്ങനെയാണ് ഉപയോഗിക്കുന്നത്?

എന്റെ മകൾ അക്ഷരമാല, പുതിയ പാട്ടുകൾ, മൃഗങ്ങൾ, നിറങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പിസിയിലൂടെ പഠിക്കുന്നു.

പി.സിക്ക് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് വിദ്യാഭ്യാസം ഇന്ന് കൂടുതൽ ലളിതമായതായി തോന്നുന്നു. വീഡിയോകൾ, ആനിമേഷനുകൾ എന്നിവ ഉപയോഗിച്ച് ഞാൻ കരകൗശലങ്ങളെയും ജീവിത മൂല്യങ്ങളെയും നിയമങ്ങളെയും കുറിച്ച് അവളെ പഠിപ്പിക്കുന്നു. ഒരു ഘട്ടത്തിൽ അവൾ അതിൽ അഡിക്ട് ആയേക്കാമെന്ന് എനിക്കറിയാം. പക്ഷെ അതിനായി ഞാൻ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ അവ അമിതമാകാതെ, എന്നാൽ കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് ഞാൻ ഉറപ്പുവരുത്തുന്നു. അടിസ്ഥാനപരമായി, വീട്ടിൽ ഒരു പിസി നിർബന്ധമാണ്. ഞാൻ എന്റെ കുഞ്ഞിനെ പെയിന്റും ഡിക്ഷ്ണറിയും ഉപയോഗിച്ചു പഠിപ്പിക്കുന്നു. അവൾ അതിലൂടെ വരയ്ക്കാനും വേഡിൽ എഴുതാനും പഠിക്കുന്നു. ഇത് മാത്രമല്ല, അവൾക്ക് വേണ്ടി വർക്ക്ഷീറ്റുകൾ തയ്യാറാക്കാനും ഹോംവർക്കുകൾക്കായി പഠന വസ്തുക്കൾ ഡൗൺലോഡ് ചെയ്യാനും പിസി എന്നെ സഹായിക്കുന്നു. ഒഴിഞ്ഞ സ്കെച്ചുകൾ നിറം നൽകാനായി അവൾക്ക് നൽകാനും പിസി എന്നെ സഹായിക്കുന്നു. എങ്ങനെ വരയ്ക്കണം, ക്രാഫ്റ്റ് ചെയ്യണം, ഡിസൈന ചെയ്യണം എന്നെല്ലാം അവൾ പഠിച്ചു വരുന്നു. മാത്രമല്ല എന്റെ പിസിയിൽ ഒരുപാട് എജുക്കേഷണൽ സിഡികൾ പ്ലേ ചെയ്യിക്കാറുണ്ട്. അതുവഴി യഥാർഥ ദൃശ്യങ്ങൾക്കൊപ്പം ആശയങ്ങൾ മനസ്സിലാക്കുവാൻ അവൾക്ക് സാധിക്കുന്നു.