മിഡ്സ്കൂളിനുള്ള പുതിയ കാലഘട്ടത്തിലെ #BackToSchool Essentials!

വീണ്ടും പുതിയൊരു അധ്യയന വർഷം കൂടി എത്തിയിരിക്കുകയാണ്. നിങ്ങളുടെ കുട്ടി ഒരു പുതിയ സ്‌കൂൾ വർഷം ആരംഭിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.ഇത് പുതിയ പ്രതീക്ഷകളും വെല്ലുവിളികളും ആവേശവും കൊണ്ടുവരുന്നു.വേനൽക്കാലം ഏതാണ്ട് അവസാനിക്കാറായ സമയത്ത് പുതിയ അധ്യയന വർഷത്തിന്റെ തയ്യാറെടുപ്പുകൾ ഉച്ഛസ്ഥായിയിലാണ്. പുതിയ പ്രതീക്ഷകൾ,പുതിയ സുഹൃത്തുക്കൾ,പുതിയ വിഷയങ്ങൾ പിന്നെ പുതിയ പാഠ്യപദ്ധതികളും!

ഒരു പുതിയ ബാക്ക്പാക്ക് മുതൽ ഒരു നല്ല പെൻസിൽ ബോക്‌സ് തിരഞ്ഞെടുത്തു കൊണ്ട്,എല്ലാ കുട്ടികളും വരാൻ പോകുന്ന അധ്യയന വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്.പരമ്പരാഗത ലിസ്റ്റുകളിൽ ഞങ്ങളുടെ ഏറ്റെടുക്കലുകൾ ഇതാ.ഈ #BackToSchool Essentials, നിങ്ങളുടെ കുട്ടിയ്ക്ക് അടുത്ത അധ്യയന വർഷത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ സജ്ജരാക്കും.

 

1. ഒരു പിസി

ഒരു കുട്ടിയുടെ ചിന്താപരമായ വികസനം കമ്പ്യൂട്ടർ ഉപയോഗം എങ്ങനെ മെച്ചപ്പെടുത്തുന്നു എന്ന് കണ്ടെത്താൻ നിരവധി ഗവേഷണങ്ങൾ ഉണ്ടായിട്ടുണ്ട്.  21ാം നൂറ്റാണ്ടിൽ വിദ്യാഭ്യാസത്തിന് ഏറ്റവും വിലപ്പെട്ട ഒരു ഉപകരണമാണ് കമ്പ്യൂട്ടറുകൾ എന്നതു കൊണ്ടു മാത്രമല്ല കമ്പ്യൂട്ടറുകൾ #BackToSchool Essentials -ൽ പട്ടികയിൽ ഇടം കണ്ടെത്തിയത്, വിദ്യാർത്ഥികൾക്ക് അവരുടെ വിരൽത്തുമ്പിലൂടെ അറിവുകളുടെ ഒരു ലോകം തന്നെ തുറന്നു കിട്ടുന്നു എന്നതു കൊണ്ടു കൂടിയാണ്.

 

2. യുഎസ്ബി ഡ്രൈവ്

അറിവ് ഇപ്പോൾ മൊബൈൽ ആണ്, വയർലെസ്സ് ടെക്‌നോളജിക്ക് നന്ദി. ഒരു യുഎസ്ബി ഡ്രൈവിൽ വിവരങ്ങൾ വീട്ടിൽ നിന്ന് സ്‌കൂളിലേക്കും അതിനപ്പുറവും കൊണ്ടു പോകുന്നതിന് സാധ്യമാണിപ്പോൾ. ചെയ്യുന്ന പ്രവൃത്തിയുടെ ഒരു ബാക്കപ്പ് കൂടി ഉണ്ടെന്നും അത് ഉറപ്പുവരുത്തും.

 

3. പ്ലാനർ

കുട്ടികളെ അവരുടെ സമയം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കണം എന്ന് മനസ്സിലാക്കിക്കാൻ നിങ്ങൾ ഒട്ടും വൈകിയിട്ടില്ല.പേപ്പർ എടുത്ത് അവരുടെ പ്രവർത്തനങ്ങൾ മുൻഗണനാക്രമങ്ങൾ അനുസരിച്ച് തയ്യറാക്കാൻ ഒരു വെറും പ്ലാനറോ ഡയറിയോ മാത്രം മതിയാകും. ഇത്, ഒരു ദിവസം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അവർക്കു മനസ്സിലാക്കാൻ കഴിയും.

 

4. പ്രിന്റർ

ഇക്കാലത്ത്,ഓരോ കുടുംബത്തിനും ഫലപ്രദമായ നല്ലൊരു പ്രിന്റർ ആവശ്യമാണ്,പുസ്തക റിപ്പോർട്ടുകൾക്കായി ഇമേജുകൾ സ്‌കാൻ ചെയ്യുന്നതിനും അവസാനനിമിഷ ഗൃഹപാഠങ്ങൾക്കായും അസൈൻമെന്റുകൾക്കായും മറ്റേതെങ്കിലും പേപ്പർ വർക്കുകൾക്കായും പുസ്തകങ്ങളിലെ താളുകൾ ഉഴുതു മറിക്കുന്നതിനും ഇത് ആവശ്യമാണ്.

 

5. എഡ്യുറൈറ്റ്

നിങ്ങളുടെ കുട്ടിയുടെ ഉള്ളിലുള്ള ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരുന്നതിന്,അറിവു നേടാനുള്ള അവരുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന തരത്തിലുള്ള ഉപകരണങ്ങൾ അവർക്കു നൽകേണ്ടത് വളരെ പ്രധാനമാണ്.രാജ്യത്തെ വിവിധ ബോർഡുകളിലെ വിദ്യാർത്ഥികൾക്ക് സ്വയംപഠന ഉപകരണങ്ങൾ പ്രദാനം ചെയ്യുന്ന സ്റ്റഡി പോർട്ടലാണ് എഡ്യുറൈറ്റ്.അധ്യയന വർഷം ഏറ്റവും മികച്ചതാക്കാൻ കുട്ടികൾക്ക് ഏറ്റവും മികച്ച പിന്തുണ തന്നെ ലഭിക്കുന്നു എന്ന് അത് ഉറപ്പു വരുത്തുന്നു.

 

#DellAarambh ഉപയോഗിച്ച് ഞങ്ങൾക്ക് ട്വീറ്റ് ചെയ്യുക,നിങ്ങളുടെ #BackToSchool essentials പട്ടികയിൽ എന്തൊക്കെയാണുള്ളതെന്ന് ഞങ്ങളെ അറിയിക്കുക.