PC യാൽ പ്രാപ്തമാക്കിയ പഠനം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ വിധിയെ പരിവർത്തനം ചെയ്യുന്നു


വിദ്യാഭ്യാസം ഒരു വ്യവസ്ഥാപരമായ പരിഷ്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, വരും വർഷങ്ങളിൽ PC യാലുള്ള പഠനമാണ് വിദ്യാഭ്യാസത്തിനെ ചുക്കാൻ പിടിക്കുന്നത്. 

PC വിദ്യാഭ്യാസവുമായി ഇന്ത്യയ്ക്ക് ദീർഘകാല ചരിത്രമുണ്ട്, കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസം 1963 ൽ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടു.1 അന്നു മുതൽ, അതിവേഗ ഇന്റർനെറ്റ് വ്യാപകമായി വിതരണം ചെയ്യുന്നതിനാൽ രാജ്യത്തുടനീളം ഓൺലൈൻ പഠനം സ്വീകരിച്ചു, 2020 ജനുവരി വരെ ഏകദേശം 688 ദശലക്ഷം ഡിജിറ്റൽ ഉപയോക്താക്കളാൽ ഇന്ത്യ സജീവമാണ്.2

ഇന്ന്, ഇ-പഠനത്തിനായുള്ള രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ, 9.5 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും 2021. ഓടെ 1.96 ബില്യൺ USD മൂല്യമുണ്ടെന്നും കണക്കാക്കപ്പെടുന്നു.3

 

എന്താണ് PC യാൽ പ്രാപ്തമാക്കിയ പഠനം?

ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ ഇടപഴകുന്നതിലൂടെ ആശയങ്ങൾ ഗ്രഹിക്കാനും നിലനിർത്താനും PC വിദ്യാഭ്യാസം വിദ്യാർത്ഥികളെ സഹായിക്കുന്നു, ഇത് പഴയകാല രീതിയിലുള്ള പഠനരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ വിദ്യാഭ്യാസപരവും വിജ്ഞാനപ്രദവുമായ പഠനരീതി പാഠ്യവിഷയങ്ങൾ ഓർമ്മിച്ചുവക്കുന്നതിനു വിരുദ്ധമായി വിദ്യാർത്ഥികളെ വിഷയങ്ങൾ മനസിലാക്കാൻ സഹായിക്കുന്നു.

 

 

കൂടാതെ, PCകൾ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നു-

 

  • ലോകമെമ്പാടുമുള്ള പ്രൊഫസർമാരുമായും വിദ്യാർത്ഥികളുമായും സംവദിക്കുക
  • നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അദ്വിതീയവും വഴിത്തിരിവ് ആയതുമായ മാർഗ്ഗങ്ങൾ കണ്ടെത്തുക
  • അവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫോർമാറ്റിൽ പഠിക്കുക അത് ഓഡിയോ, ദൃശ്യം, ടെക്സ്റ്റ് അല്ലെങ്കിൽ ഗ്രാഫിക് ആകട്ടെ
  • പ്രോജക്റ്റുകളിൽ പ്രവർത്തിക്കുമ്പോൾ സമാനരുമായി ആശയങ്ങൾ പങ്കുവച്ചും സഹകരിച്ചും പഠിക്കുക
  • ഉചിതമായ സമയത്ത് അവരുടെ വീടുകളുടെ സൗകര്യത്തിൽ നിന്ന് പഠിക്കുക
  • മാർക്ക് നേടുന്നതിനായി ഒരു ആശയം മനഃപാഠമാക്കുന്നതിന് വിരുദ്ധമായി, സംശയങ്ങൾ സ്ഥലത്ത് തന്നെ പരിഹരിക്കുക
  • ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വാർത്തകളെക്കുറിച്ച് കാലികമായി അറിയുക

 

ഒരു രാജ്യം എന്ന നിലയിൽ, PC പ്രാപ് തമാക്കിയ പഠനത്തിന്റെ കാര്യത്തിൽ ഞങ്ങൾ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്, എന്നിരുന്നാലും, ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. 2019 രണ്ടാം പാദത്തിൽ 3.4 ദശലക്ഷം PC യൂണിറ്റുകൾ കയറ്റി അയച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് മൊത്തത്തിലുള്ള PC യുടെ എത്തിച്ചേരൽ ഇപ്പോഴും 10% ത്തിൽ താഴെയാണ്.4

 

ഞങ്ങളുടെ പരിഹാരം?

 

ഡെൽ അരാംബ് - മികച്ച പഠനത്തിനായി ഒരു PC എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള അറിവ് സജ്ജമാക്കുന്നതിനായി മാതാപിതാക്കളെയും അധ്യാപകരെയും കുട്ടികളെയും ഡിജിറ്റൽ ഇന്ത്യയിലേക്ക് വിജയകരമായി പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതിനുള്ള പാൻ-ഇന്ത്യ PC ഫോർ എഡ്യൂക്കേഷൻ സംരംഭം.

ഞങ്ങളുടെ ഡെൽ ചാംപ്സ് സ്കൂൾ കോൺ ടാക്റ്റ് പ്രോഗ്രാമിലൂടെ, സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, സങ്കീർണ്ണമായ പ്രശ് നപരിഹാരം എന്നിവ അവരുടെ ചിന്താരീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഞങ്ങൾ ഇതിനകം 1.5 ദശലക്ഷം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

4,793 സ്കൂളുകൾക്ക് പ്രയോജനം ലഭിച്ചു, 91,351 അധ്യാപകർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകി, 1,29,362 അമ്മമാർക്ക് പരിശീലനം നൽകി, രാജ്യത്തിനകത്ത് ഭാവിയിലേക്ക് തയ്യാറെടുക്കുന്ന വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കുന്നതിനായി PC യുടെ എത്തിച്ചേരൽ വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കുന്നു.