മാത്തമാറ്റിക്സ് പലപ്പോഴും പഠിപ്പിക്കാൻ ബുദ്ധിമുട്ടേറിയ വിഷയം ആയാണ് കണക്കാക്കുന്നത്.അതുകൊണ്ടാണ് അധ്യാപകർ ക്ലാസിൽ കുട്ടികളെ സജീവമായിരിക്കാനും പഠനത്തിൽ എൻഗേജ്ഡ് ആയിരിക്കാനും വേണ്ടി ആശയ രൂപീകരണത്തിനും പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുമായി നിരവധി അവസരങ്ങൾ നൽകുന്നത്.
പലപ്പോഴും,സ്കൂൾ കുട്ടികൾ വിഷയത്തിന്റെ സാങ്കേതിക സ്വഭാവം കാരണം ചില വിഷയങ്ങളെ ഭീതിയോടെയാണ് സമീപിക്കുന്നത്. പ്രത്യേകിച്ച് ഉയർന്ന ക്ലാസുകളിൽ.കണക്ക് ക്ലാസുകളിൽ ടെക്നോളജി കൂട്ടിചേർക്കുകയാണെങ്കിൽ മടുപ്പ് ഒഴിവാക്കുകയും അങ്ങിനെ കണക്ക് ക്ലാസ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ രസകരവും ഇന്ററാക്ടീവും ആക്കി മാറ്റാം.
കണക്ക് പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഉപകരണങ്ങളും വെബ്സൈറ്റുകളും എന്തൊക്കെയാണ്?
MathPickle.com അധ്യാപകർക്ക് വേണ്ടിയുള്ള ഒരു പ്രാക്ടിക്കൽ റിസോഴ്സ് ആണ്. ഇതിൽ ഉള്ള ശ്രദ്ധയാകർഷിക്കുന്ന പസിലുകളും ഗെയിമുകളും വിദ്യാർത്ഥികളെ ബുദ്ധിമുട്ടേറിയ പ്രശ്നങ്ങൾ പോലും ആവേശത്തോടെ പരിഹരിക്കാൻ പ്രേരിപ്പിക്കുന്നു. ഗ്രേഡും സബ്ജക്ടും അനുസരിച്ച് സംഘടിപ്പിക്കപ്പെടുന്ന ഓരോ പസിലും 45-60മിനിറ്റ് നീണ്ടുനിൽക്കും.
ഉദാഹരണത്തിന്,വിദ്യാർത്ഥികൾ സാധാരണയായി ഗുണന പട്ടികകൾ ആവർത്തിച്ചു പഠിക്കാൻ ഇഷ്ടപ്പെടുന്നില്ല.നിങ്ങൾക്ക് ഛടളദയധഡപഫണ ന്റെ റൌണ്ട് ടവർ എന്ന ഇന്ററാക്ടീവും രസകരവുമായ ഒരു ഗെയിമിലൂടെ ഗുണന പട്ടികകൾ വീണ്ടും വീണ്ടും പഠിക്കുവാൻ നിങ്ങളുടെ വിദ്യാർത്ഥികളെ പ്രേരിപ്പിക്കാനാകും.
പാട്രിക് ജെ എം ടിയുടെ സൗജന്യ മാത്സ് വീഡിയോകൾ യുട്യൂബിലെ ഏറ്റവും ജനപ്രിയമായ വിദ്യാഭ്യാസ ചാനലുകളിൽ ഒന്നാണ്.150,000ൽ പരം വരിക്കാരാണ് അതിനുള്ളത്.ഇതിന്റെ ഹോസ്റ്റ്,പാട്രിക് ജെ എം ടി,ഒരു കമ്മ്യൂണിറ്റി കോളേജ് മാത്തമാറ്റിക്സ് പ്രൊഫസറാണ്.വിദ്യർർത്ഥികൾക്ക് സ്കൂളിലെ അവരുടെ ഗ്രേഡുകൾ മെച്ചപ്പെടുത്താൻ തന്റെ അറിവ് പകർന്നു നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പാട്രിക് ജെ എംടിയുടെ ഫ്രീ മാത്സ് ചാനൽ നിരവധി പ്ലേ ലിസ്റ്റുകളും അടിസ്ഥാന ഭിന്നസംഖ്യകൾ മുതൽ നൂതന ലോഗരിതം വരെയുള്ള വിവിധ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു.അധ്യാപകർക്ക് ലളിതവും അഭികാമ്യവുമായ മാർഗ്ഗങ്ങളിലൂടെ സങ്കീർണ്ണമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഈ വീഡിയോകൾ ഉപയോഗിക്കാൻ കഴിയും.
കണക്ക്-ഛടളദലടഫടബടഭഢണറല.ഡമബ കിന്റർഗാർട്ടനിലെയും പ്രൈമറി സ്കൂളിലെയും കണക്ക് അദ്ധ്യാപകരെ, നിങ്ങൾക്ക് സഹായത്തിനായി ഇതാ Math Salamanders
കുട്ടികൾക്കുള്ള പരീക്ഷകളും ടെസ്റ്റുകളും ക്രമീകരിക്കുന്നത്,ഒരു മുഷിപ്പിക്കുന്ന പരിപാടിയാണ്.കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 5വരെയുള്ള എല്ലാ വിധ കണക്കു ചോദ്യങ്ങളും പ്രശ്നങ്ങളും Math Salamanders അനായാസമാക്കി തരുന്നു.അത് മെന്റൽ മാത്തമാറ്റിക്സിനുള്ള ടെസ്റ്റുകളും നൽകുന്നു.അതിലൂടെ കുട്ടികൾക്ക് പാഠപുസ്തകത്തിൽ കൊടിത്തിട്ടുള്ളതിനേക്കാൾ
കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു. അവയിലുള്ള ബുദ്ധിമുട്ടുകളുടെ വിവിധ ലെവൽ,ക്ലാസ് ടെസ്റ്റുകൾക്ക് തയ്യാറെടുക്കുമ്പോൾ പരിഗണിക്കുന്നതിനായി വിവിധ ഓപ്ഷനുകളും നൽകുന്നു.
ഡെസ്മോസ് അവിശ്വസനീയമാം വിധം വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ കാൽക്കുലേറ്റർ ആണ്.സാങ്കൽപ്പികമായ ഏത് ഫംഗ്ഷനെയും ഗ്രാഫ് രൂപത്തിലാക്കി മാറ്റാനിതിനു കഴിയും. ഉപയോക്താക്കൾക്ക് ഇതിൽ സ്ലൈഡറുകൾ ചേർക്കുവാനും നേരത്തെ ചെയ്ത കാര്യങ്ങൾ പരിശോധിക്കാനും മൊത്തം ഡാറ്റാ ടേബിളുകളും പ്ലോട്ട് ചെയ്യാനും സാധിക്കുന്നു.ജ്യോമെട്രി,ലീനിയർ സമവാക്യങ്ങൾ തുടങ്ങിയ കടുപ്പമേറിയ സങ്കൽപ്പങ്ങൾ പഠിപ്പിക്കുമ്പോൾ നിങ്ങളുടെ ക്ലാസ്സിലെ വിദ്യാർത്ഥികളെ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അധ്യയനം മുന്നോട്ട് കൊണ്ടു പോകുക ബുദ്ധിമുട്ടാണ്.ഇവിടെയാണ് ഡെസ്മോസ് നിങ്ങളെ സഹായിക്കുക.ഈ ഉപകരണം നിങ്ങളെ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പോകാനും വിദ്യാർത്ഥികളെ ക്ലാസ്റൂമിൽ തന്നെ ശ്രദ്ധയൂന്നി നിർത്തിക്കൊണ്ട് പുതിയ വിവരങ്ങൾ മനസ്സിലാക്കികൊടുക്കാനും സഹായിക്കുന്നു.
കണക്ക് രസകരം മാത്രമല്ല,ഇന്ററാക്ടീവും വിദ്യാർത്ഥികളെ കൂടി പഠന പ്രക്രിയയിൽ സജീവമായി പങ്കാളികളാക്കുകയും ചെയ്യുന്ന ഈ ലളിതമായ ഉപകരണങ്ങൾ ഉപയോഗിക്കുക.അവരെ വെല്ലുവിളിക്കുകയും അവരുടെ കഴിവുകൾ പരിശോധിക്കുന്ന വിഷയങ്ങൾ അവർക്ക് മുന്നിൽ ഇട്ടുകൊടുക്കുകയും ചെയ്യുക.ക്ലാസ്റൂം ചവിട്ടി മറിക്കാൻ അവരെ അനുവദിക്കുക. മാത്തമാറ്റിക്സ് പഠനം പിന്നെ ഒരിക്കലും അവർക്ക് മടുപ്പുളവാക്കുന്ന ഒന്നാകില്ല.
Aarambh is a pan-India PC for Education initiative engineered to enhance learning using the power of technology; it is designed to help parents, teachers and children find firm footing in Digital India. This initiative seeks to connect parents, teachers and students and provide them the necessary training so that they can better utilise the PC for learning, both at school and at home.
ഹൈബ്രിഡ് പഠനവും ബ്ലെൻഡഡ് പഠനവും
വളർന്നുവരുന്ന പഠിതാക്കളുടെ ഒരു തുറന്ന കൂട്ടം വികസിപ്പിക്കാൻ സ്ക്രീനിലൂടെ എത്തുന്നു
ക്യാമറകൾ ഓണാക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രങ്ങൾ
ഏഴ് വഴികളിലൂടെ ടെക് അദ്ധ്യാപകരുടെ അധ്യാപന വിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്.
വിദൂര പഠനം - ശ്രദ്ധ നിലനിർത്താനും ഇടപഴകാനും കുട്ടികളെ സഹായിക്കുന്നതിന് 8 നുറുങ്ങുകൾ