പ്രഥമവും പ്രധാനവുമായി, നിങ്ങളുടെ ആദ്യ അധ്യാപന ജോലിക്ക് അഭിനന്ദനങ്ങൾ! നിങ്ങൾ ഒരു അസിസ്റ്റന്റ് ടീച്ചറോ ഒരു പകരക്കാരനോ അല്ലെങ്കിൽ ഒരു സീനിയറുടെ ഷാഡോയോ ആയിരിക്കാം - എന്തുതന്നെ ആയാലും നിങ്ങളുടെ അധ്യാപന കാലയളവിലെ രസകരമായ നിമിഷങ്ങളാണിത്. സ്റ്റേഷണറി, പാഠപുസ്തകങ്ങൾ, കോഴ്സ് മെറ്റീരിയൽ എന്നിവയ്ക്കു പുറമെ, ഒരു പിസിയും ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. എന്തുകൊണ്ടെന്ന് നോക്കാംഃ
1. ഒരു ലെസ്സൻ പ്ലാൻ പ്രോ ആകുക
മുൻകൂട്ടി ആസൂത്രണം ചെയ്തുകൊണ്ടും ക്ലാസ്സിൽ ഉയർന്നു വരാവുന്ന എന്തിനു വേണ്ടിയും തയാറെടുപ്പ് നടത്തിയും ഒരു നല്ല അധ്യാപകനെ ഒന്നുകൂടി മികച്ചതാക്കുന്നു. നിങ്ങൾക്ക് ഒരു നിശ്ചിത പ്ലാൻ ഉണ്ടെങ്കിൽ, പുരോഗതി ട്രാക്കുചെയ്യുന്നതിനും ഉചിതമായ ഉറവിടങ്ങൾ തയ്യാറാക്കി വയ്ക്കുന്നതിനും വളരെ എളുപ്പമാണ്. ലെസ്സൻ പ്ലാനിംഗിനുള്ള ടെംപ്ലേറ്റുകളും ആശയങ്ങളും ലഭിക്കാൻ as Education World, Teacher പോലുള്ള വെബ്സൈറ്റുകൾ മികച്ച സ്രോതസ്സാണ്..
2. ക്ലാസ്സിൽ ഐസ്ബ്രെക്കേഴ്സ് കണ്ടെത്തുക
ക്ലാസ്റൂമിൽ ടീച്ചർ മാത്രം സംസാരിക്കുക എന്ന ആശയം കാലഹരണപ്പെട്ടതാണ്. നിങ്ങളുടെ വിദ്യാർത്ഥികൾ കൂടുതൽ ഉൻമേഷത്തോടെയിരിക്കുമ്പോൾ, നിങ്ങൾ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും അവർ പിടിച്ചെടുക്കുന്നതിനുള്ള സാധ്യത കൂടുന്നു. ഒരു പരസ്പര ആശയവിനിമയത്തിലൂടെയേ ഇതു സാധിക്കുകയുള്ളൂ. നിങ്ങളുടെ വിദ്യാർത്ഥികൾ എപ്പോഴും പ്രതീക്ഷിക്കുന്ന പാഠങ്ങൾക്കായി ഐസ് ബ്രേക്കേഴ്സിലൂടെ സംഭാഷണം ആരംഭിക്കുക.
3. വിദ്യാർത്ഥികൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന ഗൃഹപാഠം നൽകുക
പ്രോജക്ടുകൾ, ഗ്രൂപ്പ് അസൈൻമെന്റുകൾ, സയൻസ് പരീക്ഷണങ്ങൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവയിൽ എല്ലാം പൊതുവായത് എന്താണുള്ളത് ?
അവ എല്ലാം പ്രായോഗിക ഗൃഹപാഠ ആശയങ്ങളാണ്. ഇതിലെ മികച്ച ഭാഗം എതാണെന്നാൽ പ്രായത്തിലുമുള്ള വിദ്യാർത്ഥികളും ഇതിൽ കൂടുതൽ ആവേശം കാണിക്കുന്നു, അതാകട്ടെ വിഷയത്തെ നന്നായി മനസ്സിലാക്കുവാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
4. നിങ്ങളുടെ വിദ്യാർത്ഥികളെ ഓൺലൈനിൽ വിലയിരുത്തുക
പരീക്ഷകൾ എപ്പോഴും പേനയും പേപ്പറും കൊണ്ടുള്ള ഒരു വിഷയമാണ്. അതിന് അതിന്റെതായ ഗുണങ്ങളുണ്ട്, അത് തുടരുകയും ചെയ്യും. എന്നിരുന്നാലും, ഗൂഗിൾ ക്ലാസ്റൂം പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ വിലയിരുത്തൽ നടത്തുന്നതിന് ഒരു പിസി സഹായിക്കും. വിദ്യാർത്ഥികൾക്ക് ഉടൻ പ്രതികരണം നലകാനും അവർക്ക് കൂടുതൽ പഠന വിഭവങ്ങൾ നിർദ്ദേശിക്കാനും പരീക്ഷണത്തിന്റെ ആവൃത്തി വർദ്ധിപ്പിക്കാനും ഇതിനു കഴിയുന്നു എന്നതാണ് ഇതിനെ വേറിട്ടു നിർത്തുന്നത്..
5. ഏറ്റവും പുതിയ അധ്യയന പ്രവണതകളെ കുറിച്ച് അറിഞ്ഞിരിക്കുക
സഹായം വെറും ഒരു ക്ലിക്ക് മാത്രം അകലെ ഉണ്ട് Teachers of India [1], Edutopia Community [2] , Microsoft Educator Community [3] തുടങ്ങിയ കമ്യൂണിറ്റികൾ പുതിയ അധ്യാപകരക്കും പഴയ അധ്യാപകർക്കും ആശയങ്ങൾ, ഉപദേശം, പിന്തുണ എന്നിവ പങ്കിടാൻ പരസ്പരം ബന്ധിപ്പിക്കുന്നതിന് പ്രാപ്തരാക്കുന്നു. ഒരു ദിവസം വായനക്കായി രണ്ടു മിനിറ്റ് ചെലവഴിച്ചാൽ പോലും അധ്യാപന ലോകത്തിൽ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് നിങ്ങൾക്കും മനസ്സിലാക്കാനാകും.
ഒരു നല്ല അധ്യാപകനും, മഹത്തായ അധ്യാപകനും തമ്മിലുള്ള വ്യത്യാസം പഠനത്തോടുള്ള ഒരു വിദ്യാർഥിയുടെ ബന്ധത്തെ ഉയർത്താനായി അദ്ദേഹം നടത്തുന്ന പരിശ്രമമാണ്. നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന പിസി പരമാവധി പ്രയോജനപ്പെടുത്തി നിങ്ങൾക്കും അത് ചെയ്യാൻ കഴിയും.
Aarambh is a pan-India PC for Education initiative engineered to enhance learning using the power of technology; it is designed to help parents, teachers and children find firm footing in Digital India. This initiative seeks to connect parents, teachers and students and provide them the necessary training so that they can better utilise the PC for learning, both at school and at home.
ഹൈബ്രിഡ് പഠനവും ബ്ലെൻഡഡ് പഠനവും
വളർന്നുവരുന്ന പഠിതാക്കളുടെ ഒരു തുറന്ന കൂട്ടം വികസിപ്പിക്കാൻ സ്ക്രീനിലൂടെ എത്തുന്നു
ക്യാമറകൾ ഓണാക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രങ്ങൾ
ഏഴ് വഴികളിലൂടെ ടെക് അദ്ധ്യാപകരുടെ അധ്യാപന വിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്.
വിദൂര പഠനം - ശ്രദ്ധ നിലനിർത്താനും ഇടപഴകാനും കുട്ടികളെ സഹായിക്കുന്നതിന് 8 നുറുങ്ങുകൾ