വിദ്യാഭ്യാസത്തിന് പിസി: ടെക്‌നോളജി ഉപയോഗിച്ച് ബയോളജി കൂടുതൽ മികവോടെ പഠിപ്പിക്കൂ

 

ശാസ്ത്ര പാഠ്യപദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ് ജീവശാസ്ത്രം. ഇതിൽ ജനിതകശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ആരോഗ്യം തുടങ്ങിയ വിശാലമായ പല വിഷയങ്ങളും അടങ്ങിയിരിക്കുന്നു. ഓരോ വിദ്യാർത്ഥിയിലും അതീവ താല്പര്യം ജനിപ്പിക്കത്തക്ക വിധം സാധ്യതകൾ നിറഞ്ഞതാണ് വിഷയം. വൈദ്യശാസ്ത്രം, ശാസ്ത്ര ഗവേഷണം, പോഷകാഹാരം, ശാരീരിക ക്ഷമത തുടങ്ങിയ മേഖലകളിൽ കരിയർ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നവർക്ക് ശക്തമായ ഒരു അടിത്തറ സൃഷ്ടിക്കാൻ പര്യാപ്തമാണ് ഇത്. എന്നാൽ ഇത്രയധികം സാധ്യതകളുള്ള ഒരു വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പലപ്പോഴും താത്പര്യം നഷ്ടപ്പെടുന്നു, വിരസമായ പാഠ്യ രീതികളും താൽപര്യം ജനിപ്പിക്കാത്ത ഉള്ളടക്കവും ആണ് ഇതിനു കാരണം.

ഒരു അദ്ധ്യാപകനെന്ന നിലയിൽ, കുട്ടികൾക്ക് ക്ലാസിൽ താൽപര്യമുണ്ടാക്കാൻ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാകും.പഠിപ്പിക്കുമ്പോൾ ഇതുപോലെയുള്ള ഡിജിറ്റൽ സ്രോതസ്സുകളും ഉപകരണങ്ങളും ഉൾപ്പെടുത്തുന്നത് ക്ലാസ് റൂമിൽ വിദ്യാർത്ഥികളുടെ ശ്രദ്ധ നിലനിർത്തുന്നതിനും അവരുമായി കൂടുതൽ ഇടപഴകുന്നതിനും ഒരുപാട് സഹായകരമാകും.[1]

 

1. ഇന്ററാക്ടീവ് ബയോളജി

മറ്റ് അദ്ധ്യാപന സ്രോതസുകളിൽ നിന്ന് വ്യത്യസ്തമാണ് ഇന്ററാക്ടീവ് ബയോളജി. വെബ് സൈറ്റിലെ വീഡിയോകൾ ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ ദൃശ്യമാകുന്നതിനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഇതു നൽകുന്നു. ഓരോ വീഡിയോയിലും അതിന് അനുബന്ധമായ വായനകളിലേയ്ക്കു നയിക്കുന്ന വായന സാമഗ്രികളുടെ ലിങ്കുകൾ നൽകിയിട്ടുണ്ട്. ഓരോ വീഡിയോയും ബയോളജി മേഖലയിലെ അറിയപ്പെടുന്ന ഗവേഷകനായ ലെസ്ലി സാമുവൽ നൽകുന്ന ഒരു യഥാർത്ഥ പാഠമാണ്.

 

2. സെറെൻദീപ് സ്റ്റുഡിയോ

കളിക്കുമ്പോൾത്തന്നെ അറിവ് പരീക്ഷിക്കാൻ കഴിയുന്ന നല്ലൊരു മാർഗമാണ് ഗെയിമുകൾ. ക്ലാസ് റൂമിൽ അതു സൃഷ്ടിക്കുന്ന മത്സരം ഉത്സാഹം പടർത്താൻ സഹായിക്കുന്നു. Serendip Studio യിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓരോ വിഷയത്തിനോടൊപ്പവും, ഒരു സാധാരണ പരീക്ഷയിൽ എന്നതുപോലെ അല്ലാതെ, അവർ പഠിച്ച കാര്യങ്ങൾ പരിശോധിക്കാൻ സഹായിക്കുന്ന ഒരു ഗെയിമും നൽകിയിട്ടുണ്ട്. മാത്രമല്ല, ഫലപ്രദമായി പഠിപ്പിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ, സജ്ജീകരണങ്ങൾ, തുടർനടപടികൾ എന്നിവയും വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

3. ബയോളജി കോർണർ

ഒരു ചെറിയ ഗ്രൂപ്പ് പ്രവർത്തനമോ അല്ലെങ്കിൽ ഒരു സങ്കീർണ്ണമായ ആശയം പ്രകടിപ്പിക്കേണ്ട ഒരു ടെസ്റ്റോ അല്ലെങ്കിൽ ഗൃഹപാഠ പ്രവർത്തനങ്ങളോ ആയിക്കോട്ടെ, വിദ്യാർത്ഥികളെ ബയോളജിയിലേയ്ക്ക് അടുപ്പിച്ച് നിർത്താൻ ഒരു കൃത്യമായ വർക്ക്ഷീറ്റുകൾ വിതരണം അധ്യാപകർക്ക് ആവശ്യമാണ്. അനാട്ടമി മുതൽ ഇക്കോളജി വരെയുള്ള വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അത്തരം ഒരു സ്രോതസാണ് Biology Corner. വെബ് സൈറ്റിൽ ഒരു 'ഹാൻഡി സയൻസ് മെഥേഡ്' വിഭാഗമുണ്ട്. ഇതിൽ പാഠ്യ പദ്ധതികളോടൊപ്പം പടിപടിയായുള്ള പരീക്ഷണ മാർഗനിർദ്ദേശങ്ങളും ഉൾപ്പെടുന്നു.

ഇത്തരം ഉപകരണങ്ങൾ ക്ലാസ് റൂമുകളെ ജീവസുറ്റതാക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നു. പ്രചോദനത്തിന്റെയും വിജ്ഞാനത്തന്റെയും ശരിയായ സംതുലനം കൈവരിച്ചു കഴിഞ്ഞാൽ, വെറും പുസ്തകം വിഴുങ്ങുന്നവരാണെ് എന്നതിനപ്പുറം പഠന പ്രക്രിയയിലെ സജീവ പങ്കാളികളാണ് തങ്ങൾ എന്ന ഒരു തോന്നൽ വിദ്യാർത്ഥികളിൽ ഉണ്ടാകും.

ബയോളജി നിങ്ങളുടെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട വിഷയമായി തീർന്നേക്കാം!