വിദ്യാഭ്യാസത്തിന് പിസി ഉപയോഗിക്കൂ : ടെക്‌നോളജി ഉപയോഗിച്ച് കെമിസ്ര്ടി നന്നായി പഠിപ്പിക്കുക

 

''ഒഴിവാക്കേണ്ടത് എന്താണെന്ന് അറിയുന്നവനാണ് ഏറ്റവും നല്ല അധ്യാപകൻ'' -ഓട്ടോ നെരൂത്ത്

 

ഓരോ കെമിസ്ട്രി അധ്യാപകർക്കും പഠിപ്പിക്കുന്നതിന് തനതായ ശൈലി ഉണ്ട്. ചിലർ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്തികൊണ്ട് പഠിപ്പിക്കുമ്പോൾ, ചിലർ ആക്ടിവിറ്റിയെ പ്രോത്സാഹിപ്പിക്കുന്നു, ചിലർ ആകട്ടെ, തികച്ചും തിയറിയെ അഥവാ സിദ്ധാന്തങ്ങളെ ആശ്രയിക്കുന്നു . മാർഗ്ഗം എന്തുതന്നെ ആയാലും സാങ്കേതികവിദ്യ എല്ലാതരത്തിലുള്ള അധ്യാപകർക്കും മികച അധ്യയനം കാഴ്ചവയ്ക്കാൻ കഴിയും. താഴെ കൊടുത്തിരിക്കുന്ന വിഭവങ്ങൾ ഒരു പിസിയുടെ സഹായത്തോടെ കെമിസ്ര്ടി മികച്ച രീതിയിൽ പഠിപ്പിക്കാൻ മികച്ച സ്ഥലങ്ങളാണ്.

 

1. കെം കളക്ടീവ്

കെമിസ്ര്ടി ലാബുകൾ എല്ലായ് പ്പോഴും ലഭ്യമായിരിക്കില്ല പക്ഷെ ഒരു പിസി എപ്പോൾ വേണമെങ്കിലും ലഭിക്കും. Chem Collective ന്റെ വിർച്ച്വൽ ലാബ് ഒരു യഥാർത്ഥ ലാബിനെ അനുസ്മരിപ്പിക്കുന്നതാണ്. നൂറുകണക്കിന് മാതൃകകളിലൂടെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ ലഭ്യമല്ലാത്ത രാസവസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്താം. കൂടാതെ, അധ്യാപകർക്ക് ഓഫ് ലൈനിൽ ഉപയോഗത്തിനായി പരീക്ഷണങ്ങൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. വിലയേറിയ പഠന സമയം ലാഭിക്കാൻ ഇതിലൂടെ സാധിക്കും

 

2. സയൻസ് ബഡ്ഡീസ്

ലെസ്സൻ പ്ലാനുകൾ ലഭിക്കുന്ന ഒരു റിസോഴ് സ് ആണ് Science Buddies. ഓരോ റിസോഴ് സിലും വർക്ക്ഷീറ്റുകൾ മുതൽ പ്രോജക്ട് ഐഡിയകൾ വരെ പ്രിന്റ് എടുക്കാവുന്ന ഫോർമാറ്റിൽ ലഭിക്കുന്നതാണ്. സയന്റിഫിക് മെത്തേഡ് സെക്ഷനിൽ വിദ്യാർത്ഥികൾക്ക് ഡയഗ്രങ്ങളിലൂടെയും ഇന്ററാക്ടീവ് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡിന്റെ സഹായത്താലും തിയറികൾ യഥാർഥ ജീവിത സജ്ജീകരണത്തിൽ പ്രായോഹികമാക്കുവാൻ സാധിക്കും.

 

3. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി

ഓരോ വിദ്യാർത്ഥിയും സ്വാഭാവികമായും മത്സരസ്വഭാവം ഉള്ളവരാണ്. ശരിയായ ഉത്തരം നൽകിയാൽ മാത്രം ലെവൽ അൺലോക്ക് ചെയ്യുന്ന ഗ്രിഡ് ലോക് സ് സീരീസ് ഗെയിമുകൾ ഉള്ള ചാനലുകൾ ഉണ്ട്. സബ്-ആറ്റോമിക് കണങ്ങൾ മുതൽ ചിഹ്നങ്ങൾ വരെ, എല്ലാ ഗെയിമുകളും കുട്ടികളുടെ പ്രശ് നപരിഹാര കഴിവുകളും സൈദ്ധാന്തികമായ അറിവും വികസിപ്പിക്കുന്നു.

 

4. ഫ്യൂസ് സ് കൂൾ വീഡിയോകൾ

ക്ലാസിന്റൈ അവസാനം വിഷയങ്ങളെ ക്രോഡീകരിച്ച് സംക്ഷിപ്തമായി അവതരിപ്പിക്കുവാൻ വീഡിയോകൾ നല്ലതാണ്. വിദ്യാർത്ഥികൾ തിയറികൾ നന്നായി ഓർത്തു വയ്ക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു, സാധാരണ ഉള്ള പോലെ വിരസത തോന്നുകയുമില്ല. Fuse School Videos ആകർഷണീയമായ രീതിയിൽ ആനിമേറ്റഡ് ചെയ്തവയാണ്. കുട്ടികളെ വിഷയത്തിൽ പിടിച്ചിരുത്തുകയും പ്രധാനമായി സംക്ഷിപ്ത രൂപത്തിൽ - ഓരോ വീഡിയോയും രണ്ട് മുതൽ അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ളവയുമാണ്.

 

5. ഏറ്റവും കഠിനമായ ആവർത്തനപ്പട്ടിക പ്രശ് നോത്തരി

ബസ്ഫീഡ് തയ്യാറാക്കിയ, ക്വിസ് ഒരു പ്രോജക്റ്റർ ഉപയോഗിച്ച് ക്ലാസിൽ മൊത്തമായോ അല്ലെങ്കിൽ വിദ്യാർത്ഥികൾക്കിടയിൽ ഒരു മത്സരമായോ നടത്താനാവും. ഓരോ ചോദ്യവും പിരിയോഡിക് ടേബിളുമായി ബന്ധപ്പെട്ടിരിക്കുകയും ചിഹ്നങ്ങൾ മുതൽ മൂലകങ്ങളുടെ ആണവ സംഖ്യ വരെയുള്ള എല്ലാതരത്തിലുമുള്ള ചോദ്യങ്ങൾ അടങ്ങിയതുമാണ്.

നിങ്ങൾ ലെസ്സൻ പ്ലാനുകൾ നോക്കുന്നുണ്ടെങ്കിലോ അല്ലെങ്കിൽ എല്ലാ ക്ലാസുകളിലും ഗെയിം നടത്താൻ ഒരുങ്ങുന്നുണ്ടെങ്കിലോ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ വച്ചു തന്നെ കെമിസ്ര്ടി ആസ്വദിക്കുവാനും മനസ്സിലാക്കാനും ഒരു പി സി സഹായകരമാകും . നിങ്ങൾക്ക് കൂടുതൽ വിഷയാധിഷ്ഠിതമായ പിസി റിസോഴ്സുകൾ ആവശ്യമാണെങ്കിൽ, ഞങ്ങളുടെ ടീച്ചേഴ് സ് ഫോറം നിങ്ങളെ സഹായിക്കുന്നതാണ്.