വിദ്യാഭ്യാസത്തിനു പിസി: മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇംഗ്‌ളീഷ് പഠിക്കുക

 

''നമുക്ക് ഓർത്ത് വയ്ക്കാം: ഒരു പുസ്തകത്തിന്, ഒരു പേനയ്ക്ക്, ഒരു കുട്ടിയ്ക്ക്, ഒരു അദ്ധ്യാപകന് ലോകത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയും.''

-മലാല യൂസഫ് സായി

ഒരു ചെറിയ ചുവടു വയ്പ്പു പോലും ക്ലാസിലെ വിദ്യാർത്ഥിയുടെ ഇടപഴകൽ മെച്ചപ്പെടുത്തുന്നതിന് ഒരുപാട് സഹായകരമായേക്കാം, അദ്ധ്യാപനത്തിൽ ഒരു ഡിജിറ്റൽ റിസോഴ് സ് ഉൾപ്പെടുത്തുന്നത് അത്തരം ഒരു ചുവടുവയ്പ്പാണ്. ഓൺലൈനിലെ സ്രോതസ്സുകൾ ഉപയോഗിച്ച് അദ്ധ്യാപന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ തുടങ്ങി, ടെസ്റ്റുകൾക്ക് വേഗത്തിൽ ഫീഡ്ബാക്ക് നൽകുന്നതിനായി ക്ലാസുകളിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നതു വരെ അദ്ധ്യാപകന് സ് കൂളിൽ വിവിധ തരത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാവുന്നതാണ്.

 

1. ഇംഗ്ലീഷ് ക്ലബ്

പുതിയ അദ്ധ്യാപകർക്കും അനുഭവസമ്പന്നരായ അദ്ധ്യാപകർക്കും വർക്ക്ഷീറ്റുകൾ, ഹാൻഡ് ഔട്ടുകൾ, ഗ്രൂപ്പ് ആക്റ്റിവിറ്റി ആശയങ്ങൾ, പാഠ്യ പദ്ധതികൾ എന്നിവയ്ക്കുള്ള ഒരു പ്രധാന ഉറവിടമാണ് ഇംഗ്ലീഷ് ക്ലബ്. ഒരു അധ്യാപകന്റെ പഠന വൈദഗ്ദ്യം വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ നൽകുന്നതു കൊണ്ടാണ് ഈ വെബ് സൈറ്റ് വ്യത്യസ്തമായി നിലകൊള്ളുന്നത്. വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഉപദേശം, പരിശീലന ഉപകരണങ്ങൾ, ലോകത്തിലങ്ങോളമിങ്ങോളമുള്ള അദ്ധ്യാപകരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഒരു ഫോറം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

2. ടെഡ്എഡ് എഴുത്തുകാരുടെ വർക്ക് ഷോപ്പ്

ഓരോ വീഡിയോയും സംക്ഷിപ്തവും പ്രസക്തവുമായ ഒരു സീരീസിന്റെ ഭാഗമായിട്ടുള്ളതും വിദ്യാഭ്യാസവും വിനോദവും തുല്യ അളവിൽ ചേർത്തിണക്കിയിട്ടുള്ളതുമായ ടെഡ്എഡ് അദ്ധ്യാപനത്തിനുള്ള ഒരു ശ്രേഷ്ഠമായ സ്രോതസ് ആണ്. TedEd -ലെ റൈറ്റേഴ് സ് വർക്ക് ഷോപ്പ് വിദഗ്ധരുടെ യഥാർത്ഥ വീഡിയോകൾ അടങ്ങിയിട്ടുള്ള അത്തരം ഒരു സീരീസ് ആണ്. കൂടാതെ, ഉപയോക്താക്കളെ ആശയങ്ങളുടെ ഉള്ളിലേയ്ക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും സഹായിക്കുന്നു.

 

3. ഇംഗ്ലീഷ് പഠിക്കാൻ

ഗെയിം അടിസ്ഥാനമാക്കിയുള്ള പഠനം വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് രസകരമാണ്, ഇത് ക്ലാസിൽ പഠിപ്പിക്കുന്ന ആശയങ്ങൾ പ്രയോഗിക്കുന്നതിനും പരിശോധിച്ചു നോക്കുന്നതിനും ഇത് ഉത്തമമാണ്. വ്യാകരണം, പദസമ്പത്ത്, സ് പെല്ലിംഗ് എന്നിവ ഉൾപ്പെടെ തിരഞ്ഞെടുക്കുന്നതിനായി ധാരാളം വിഷയങ്ങൾ ഗെയിംസ് ടു ലേൺ ഇംഗ്ലീഷിൽ ലഭ്യമാണ്. ഓരോ ക്ലാസ്സിന്റെയും അവസാനം വിദ്യാർത്ഥികൾ അല്ലെങ്കിൽ വിദ്യാർത്ഥികളുടെ ഗ്രൂപ്പുകൾ തമ്മിൽ മത്സരങ്ങൾ നടത്താനും അവരുടെ ഊർജ്ജസ്വലത നിലനിർത്താനും വെബ് സൈറ്റിലെ ഗെയിമുകൾ അദ്ധ്യാപകർക്ക് ഉപയോഗിക്കാൻ കഴിയും.

 

4. മൈക്രോസോഫ്റ്റ് എഡ്യൂക്കേറ്റർ കമ്മ്യൂണിറ്റി

അദ്ധ്യാപകരെയും വിദഗ്ദ്ധരെയും തമ്മിൽ ബന്ധപ്പെടുത്തുന്നതിനും, അദ്ധ്യാപന ലോകത്തിലെ നിലവിലെ പ്രവണതകളെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സഹായിക്കുന്ന ഒരു പ്ലാറ്റ് ഫോമായ മൈക്രോസോഫ്റ്റ് എഡ്യൂക്കേറ്റർ കമ്മ്യൂണിറ്റി, വളർന്നു കൊണ്ടിരിക്കുന്നതും പ്രശസ്തമായതുമായ ഒരു ഓൺലൈൻ നെറ്റ് വർക്കാണ്. ഈ ഫോറത്തിൽ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങൾ, വിദ്യാഭ്യാസ വിചക്ഷണർ മേൽനോട്ടം വഹിക്കുന്നതാണ്, ഇത് അവശ്യം വേണ്ട വിശ്വാസ്യതയുടെ മുദ്ര പതിപ്പിക്കുന്നു.

സാങ്കേതികവിദ്യ യഥാർഥത്തിൽ വിദ്യാഭ്യാസത്തെ പുനരുജ്ജീവിപ്പിക്കുക തന്നെ ചെയ്തു, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ലാസ് റൂം അനുഭവം ഓർമ്മയിൽ തങ്ങിനിൽക്കുന്നതാക്കാൻ ഇതു സഹായിക്കുന്നു.

ഇംഗ്ലീഷ് പഠിക്കാൻ മറ്റേതെങ്കിലും ഉപകരണം നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? #DellAarambh ഉപയോഗിച്ച് ട്വീറ്റ് ചെയ്ത് ഞങ്ങളെ അറിയിക്കുക!