പിസി ഫോർ എഡ്യൂക്കേഷൻ: ടെക്‌നോളജി ഉപയോഗിച്ച് ഇനി ഭൂമിശാസ്ത്രം മികച്ച രീതിയിൽ പഠിപ്പിക്കൂ

ആഗോളവൽക്കരണത്തിലും ലോക സമ്പദ്ഘടനയിലും അതിയായ ഊന്നൽ കൊടുക്കുന്നതിനാൽ, ഇക്കാലത്ത് ഭൂമിശാസ്ത്രം ഫലപ്രദമായി പഠിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായി തീർന്നിരിക്കുകയാണ്. ഇന്നത്തെ കുട്ടികൾ നാളത്തെ നേതാക്കന്മാരാണ്. അതിനാൽ, ലോക കാര്യങ്ങൾ വിശകലനം ചെയ്യാനും മികച്ച തീരുമാനങ്ങൾ എടുക്കാനും അവർക്ക് കഴിയണം.

നിർഭാഗ്യവശാൽ, ഭൂരിഭാഗം കുട്ടികളും വിരസവും താൽപര്യരഹിതവുമായ ഒരു വിഷയമായിട്ടാണ് ഭൂമിശാസ്ത്രത്തെ കാണുന്നത്. ഈ വിഷയത്തിൽ അവർക്ക് താൽപര്യമുണ്ടാക്കുന്നതിനായി, ഭൂമിശാസ്ത്ര അദ്ധ്യാപകർ അനിതരസാധാരണമായ ഉപകരണങ്ങളും രീതികളും ഉപയോഗിക്കേണ്ടതുണ്ട്.

1. ഫ്രീറൈസ് - ലോക തലസ്ഥാനങ്ങളും ലോകത്തിന്റെ പതാകകളും

ലോക തലസ്ഥാനങ്ങൾ മനഃപാഠമാക്കുന്നത് ഗുണനപട്ടിക പഠിക്കുന്നതിനേക്കാൾ വിരസമാണ്.  യുനൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ലാഭേച്ഛയില്ലാത്ത വെബ്‌സൈറ്റാണ് ഫ്രീറൈസ്. വിദ്യാർത്ഥികളെ ലോക തലസ്ഥാനങ്ങളും പതാകകളും ഓർത്തിരിക്കാൻ സഹായിക്കുന്ന സംവേദനാത്മക ഗെയിമുകൾ ഈ വെബ്‌സൈറ്റ് നൽകുന്നു. ഓരോ കൃത്യമായ ഉത്തരങ്ങൾക്കും ലോകത്തിന്റെ വിശപ്പ് അവസാനിപ്പിക്കുന്നതിനായി ഓരോ അരിമണികൾ ഫ്രീ റൈസ് സംഭാവന ചെയ്യുന്നു. ഈ മഹത്തായ ലക്ഷ്യത്തെക്കുറിച്ച് നിങ്ങളുടെ വിദ്യാർത്ഥികളോട് പറയുക, ഇതിൽ പങ്കു ചേരാനും അവരുടെ ഭൂമിശാസ്ത്ര അറിവ് മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കുക. എല്ലാവർക്കും വിജയികളാകാം!

2. ടൂറിസം അവതരണങ്ങൾ

ഭൂമിശാസ്ത്രം പഠിപ്പിക്കുമ്പോൾ, നിങ്ങൾ വിദ്യാർത്ഥികളെ രാജ്യങ്ങളേയും പട്ടണങ്ങളേയും പ്രവിശ്യകളേയും കുറിച്ച് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അവയെക്കുറിച്ച്  നിങ്ങളുടെ വിദ്യാർത്ഥികളെ ഫലപ്രദമായി മനസ്സിലാക്കിക്കാൻ ടൂറിസം അവതരണങ്ങൾ നടത്താൻ നിങ്ങൾക്ക് അവരോട് ആവശ്യപ്പെടാം. ഈ പരിപാടിയിൽ വിദ്യാർത്ഥികളെ ലോകത്തിന്റെ ഒരു മേഖലയിൽ (രാജ്യം, ഭൂഖണ്ഡം, നഗരം മുതലായവ) ഗവേഷണത്തിനായി നിയോഗിക്കുന്നു. അവർ പഠിച്ച കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് അവർക്കായി നിയോഗിച്ച പ്രദേശത്തെക്കുറിച്ച് ഒരു അവതരണം, പോസ്റ്റർ അല്ലെങ്കിൽ ബ്രോഷർ സൃഷ്ടിക്കാവുന്നതാണ്.

3. ഗൂഗിൾ മാപ്‌സ് ഉപയോഗിച്ചുള്ള വെർച്ച്വൽ ഫീൽഡ് ട്രിപ്പുകൾ

ഇത് ടീച്ചർമാർക്കുള്ള ഒരു യഥാർത്ഥ ഗെയിം ചെയ്ഞ്ചർ ആണ്. ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് അക്ഷരാർത്ഥത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിലും വളരെക്കുറച്ച് അധ്യാപകർ മാത്രമേ  ഇതിന്റെ വിശിഷ്ട സാധ്യതകൾ ഉപയോഗിക്കുന്നുള്ളൂ. നിങ്ങൾക്ക് ടൂറുകൾ സംഘടിപ്പിക്കാൻ കഴിയും, നിങ്ങൾക്ക് ദൂരങ്ങൾ കണക്കാക്കാൻ കഴിയും, നിങ്ങൾക്ക് ദിശകൾ കാണാൻ കഴിയും, വിവിധ തരം മാപ്പുകൾ താരതമ്യം ചെയ്യാൻ കഴിയും - എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽത്തന്നെ.

4. ഗൂഗിൾ എർത്ത്

ഭൂഖണ്ഡങ്ങൾ, രാജ്യങ്ങൾ, നഗരങ്ങൾ, സമുദ്രങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള മികച്ച ടൂളാണ് ഗൂഗിൾ എർത്ത്. ഗൂഗിൾ എർത്ത് ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗം ലോകത്തിലെ ഒരു സ്ഥലം സൂം ചെയ്യുക എന്നതാണ്. വളരെ ക്ലോസ് ആയി തന്നെ സൂം ചെയ്യുക. എന്നിട്ട് വിദ്യാർഥികൾക്ക് അതെ എന്നോ ഇല്ല എന്നോ ഉത്തരം നൽകാൻ കഴിയുന്ന ചോദ്യങ്ങൾ ചോദിക്കുക. അതെ എന്ന് ഉത്തരം കിട്ടുന്ന ഓരോ ചോദ്യത്തിനും, അത് വ്യക്തമാക്കാൻ ഒരൽപ്പം സൂം ഔട്ട് ചെയ്യുക.

ഭൂമിശാസ്ത്രം പഠിപ്പിക്കാൻ നിങ്ങൾ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചിട്ടുണ്ടോ? #DellAarambh  ഉപയോഗിച്ച് ട്വീറ്റ് ചെയ്ത് ഞങ്ങളെ അറിയിക്കുക!