പിസി ഫോർ എഡ്യൂക്കേഷൻ: ടെക്നോളജി ഉപയോഗിച്ച് ചരിത്രം കൂടുതൽ മികച്ച രീതിയിൽ പഠിപ്പിക്കൂ

ചരിത്രം പഠിപ്പിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു സംഗതിയാണ്; ശാസ്ത്രീയ ആശയങ്ങളും ഗണിതശാസ്ത്ര അൽഗോരിഥങ്ങളും പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് വിശദീകരിക്കാൻ കഴിയും, പക്ഷെ, എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ, താൽപര്യജനകമായ രീതിയിൽ ചരിത്രം നിങ്ങൾ എങ്ങനെ പഠിപ്പിക്കും?

സാധാരണയായി, ചരിത്ര പഠനത്തിൽ തീയതികളും പ്രധാന സംഭവവികാസങ്ങളും മനഃപാഠമാക്കുക എന്നതാണ് ഉൾപ്പെട്ടിരിക്കുന്നത്, ഇത് തീർത്താൽ തീരാത്തത്രയുമുണ്ട്. ശരിയായ ഉപകരണങ്ങളും സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗവും കൊണ്ട് ചരിത്ര പഠനം വിദ്യാർത്ഥികൾക്ക് ആകർഷകവും ലളിതവുമായ ഒരു വിഷയമായി തീർക്കുവാൻ കഴിയും. അവരുടെ ഭാവനയെ ഉണർത്താനും ക്ലാസിൽ ശ്രദ്ധയോടെ ഇരുത്തുവാനും കഴിയും.

ചരിത്രം നന്നായി പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഉപകരണങ്ങളും വെബ്‌സൈറ്റുകളും ഇവയാണ്.

1. ഇത് ശ്രമിക്കുക - വീഡിയോകൾ ഉപയോഗിച്ച് ചരിത്രം പുനർസൃഷ്ടിക്കുക

ഒരു പുസ്തകത്തിൽ നിന്നും വായിച്ചു പഠിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഒരു വിദ്യാർത്ഥി കണ്ടും കേട്ടും മനസ്സിലാക്കാറുണ്ട്. ചരിത്ര പഠന ക്ലാസിൽ, യുദ്ധങ്ങളെക്കുറിച്ച് വായിച്ചു പഠിപ്പിക്കുന്നതിനു പകരം അവ വീഡിയോ ക്ലിപ്പുകൾ ആക്കി വിദ്യാർത്ഥികളെ കാണിക്കുക. വിദ്യാർത്ഥികൾക്ക് വീഡിയോയുടെ മേൽ ഒരു കമന്റ് ചേർക്കാനും, യുദ്ധത്തിന്റെ വിവിധ ഭാഗങ്ങളെ ഹൈലൈറ്റ് ചെയ്യാനും കഴിയും. അധ്യാപകർക്ക്  ഡിവിഡി സൂക്ഷിച്ച് വയ്ക്കുകയും അത് അടുത്ത വർഷം ഉപയോഗിക്കുകയും ചെയ്യാം. വിദ്യാർത്ഥികൾക്കും ഓരോ വർഷവും ഒരു പുതിയ യുദ്ധമോ ചരിത്ര സംഭവമോ ചിത്രീകരിക്കാൻ കഴിയും.

2. ഗാന്ധിയുമായി സൗഹൃദത്തിലാകൽ

ചരിത്രത്തിൽ പ്രധാനപ്പെട്ട ആളുകളുടെ പ്രൊഫൈലുകൾ സൃഷ്ടിക്കാൻ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്യുക. ചരിത്ര വ്യക്തികൾ കുട്ടികൾക്ക് പലപ്പോഴും വിരസന്മാരായി തോന്നാം, പ്രത്യേകിച്ചും അവരെ പാഠപുസ്തകത്തിലൂടെ പരിചയപ്പെടുന്നതിനാൽ. അതിനാൽ, ഈ വ്യക്തികളുമായി ഇടപഴകുന്നത് കുട്ടികളെ അവരോട് കൂടുതൽ അടുക്കാനും യഥാർത്ഥമായി തോന്നാനും സഹായിക്കുകയും ചരിത്രപരമായ സംഭവങ്ങൾ മനസിലാക്കുന്നത്  എളുപ്പമാക്കുകയും ചെയ്യുന്നു.

രാഷ്ര പിതാവുമായി ചങ്ങാത്തത്തിലാകുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ!

3. വിക്കി ക്ലാസ്‌റൂമുകൾ

ആധുനികവും സൗഹൃദപരവുമായ സാഹചര്യങ്ങളിൽ ചരിത്രത്തെക്കുറിച്ചു പഠിക്കുന്നത് വിദ്യാർത്ഥികളെ ആവേശഭരിതരാക്കും. വിദ്യാർത്ഥികളെ ചരിത്ര സംഭവത്തിന്റെ വിക്കി ഉണ്ടാക്കാൻ പ്രേരിപ്പിക്കുക.  ഓരോ വിദ്യാർത്ഥിയും / വിദ്യാർത്ഥികളുടെ ഒരു സംഘവും ഒരു ചരിത്ര സംഭവത്തിന്റെ ഒരു സംഗ്രഹം തയ്യാറാക്കണം. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്റെ ഹവായ് ആക്രമണം. അതേ സമയം തന്നെ മറ്റൊരു ഗ്രൂപ്പിന് യുദ്ധത്തിന്റെ മറ്റൊരു ഭാഗത്തിൽ പ്രവർത്തിക്കാവുന്നതാണ്. ഈ വ്യത്യസ്ത ഭാഗങ്ങൾ അവലോകനത്തിനായി ഒന്നിച്ചുചേർക്കുമ്പോൾ, നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ആ സംഭവങ്ങളുടെ ഭൂരിഭാഗവും ഓർത്തിരിക്കാൻ കഴിയുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും!

4. നാഷണൽ ജിയോഗ്രാഫിക്കിന്റെ ഇന്ററാക്ടീവ് മാപ്പുകൾ

ക്ലിക്കുചെയ്യാവുന്ന സ്ഥല മാർക്കറുകൾ ഉള്ള വെബ് അധിഷ്ഠിത മാപ്പാണ് ഒരു ഇന്ററാക്ടീവ് മാപ്പ്. നിങ്ങൾ ക്ലിക്കുചെയ്യുമ്പോൾ, ഈ മാർക്കറുകൾ ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, സ്ഥലവുമായി ബന്ധപ്പെട്ട ബാഹ്യ സൈറ്റുകളിലേക്കുള്ള ലിങ്കുകൾ എന്നിവയുമായി ഒരു വിവര ബോക്‌സ് കാണിക്കും. ഒരു പ്രത്യേക നഗരത്തിലോ രാജ്യത്തിലോ നടന്ന ചരിത്ര സംഭവങ്ങൾ പഠിപ്പിച്ചതിനു ശേഷം, ഒരു ഇന്ററാക്ടീവ് മാപ്പ് സൃഷ്ടിക്കാൻ അധ്യാപകർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുക. ഒരു ലളിതമായ പ്രവർത്തനം; പാഠം കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കാനും സംഭവങ്ങൾ എങ്ങനെ ഉരുത്തിരിഞ്ഞു എന്നു അവർക്കു കൂടുതൽ മനസ്സിലാക്കാനും അതു സഹായിക്കും.

സാങ്കേതികവിദ്യ, വിവിധ തരത്തിലുള്ള പഠിതാക്കളിലേയ്ക്ക് എത്താനും വിദ്യാർത്ഥികളുടെ നിലവാരം മനസ്സിലാക്കാനും അധ്യാപകര സഹായിക്കും. ചരിത്രം പഠിപ്പിക്കുന്നതിന് ഈ രീതികൾ ഉപയോഗിക്കുക, അത് എത്രയും വേഗം അവരുടെ പ്രിയങ്കര വിഷയമായിത്തീരാം. #DellAarambh ഉപയോഗിച്ച് ട്വീറ്റ് ചെയ്ത് നിങ്ങളുടെ അനുഭവം ഞങ്ങളോട് പറയൂ!