വിദ്യാഭ്യാസത്തിന് പിസി ഉപയോഗിക്കൂ : ടെക്‌നോളജി ഉപയോഗിച്ച് ഫിസിക്‌സ് നന്നായി പഠിപ്പിക്കുക

ഓൺലൈനിൽ ഫിസിക് സിനുള്ള തിരയൽ

'ഫിസിക് സ് ചോദ്യങ്ങൾ' ഏറ്റവുമധികം തിരയുന്ന ചോദ്യങ്ങളിൽ ഒന്നാണെന്ന് നിങ്ങൾക്ക് കാണാനാകും. ആശയങ്ങൾ ആഴങ്ങളിൽ മനസ്സിലാക്കുന്നതിനും അവയെ കുറിച്ച് അന്വേഷിക്കുന്നതിനും ഡിമാൻഡ് ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഒരു അധ്യാപകനെന്ന നിലയിൽ ഒരു പിസി ഉപയോഗിച്ച് ഭൗതികശാസ്ത്രം അഥവാ ഫിസിക് സ് എങ്ങനെ നന്നായി പഠിപ്പിക്കാൻ സാധിക്കും?

 

1. ഫിസിക് സ് ക്ലാസ് റൂം

പാഠ്യപദ്ധതികൾ, അനുകരണങ്ങൾ, പ്രവർത്തന ആശയങ്ങൾ, ആഴത്തിലുള്ള വായന, വർക്ക് ഷീറ്റുകളും ക്വിസുകളും എന്നിവ എല്ലാം അടങ്ങിയ ഒരു ടൂൾ കിറ്റ് എന്നിവ അടങ്ങിയ ഒരു ഫിസിക്സ് ക്ലാസ് റൂം ആണ് ഒരു ഫിസിക്സ് ടീച്ചർക്ക് വേണ്ടത്. ഓരോ അധ്യായത്തിനും സുനിശ്ചിതമായ ഒരു പ്ലാനും അതിനാവശ്യമായ വിഭവങ്ങളും ഉണ്ടെങ്കിൽ നിങ്ങളുടെ സമയം ലാഭിക്കുകയും കുട്ടികളെ ക്ലാസിൽ പിടിച്ചിരുത്തുകയും ചെയ്യും. നിങ്ങൾക്ക് വേണ്ടത് ഒരു പിസിയാണ്.

 

2. ഫെറ്റ് സിമുലേഷനുകൾ

സിമുലേഷനുകൾ അഥവാ മാതൃകകൾ ക്ലാസിൽ അവതരിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് തിയറികൾക്ക് ജീവൻ വയ്ക്കുന്നതു കാണാനാകും. ദൈനം ദിന ജീവിതത്തിൽ ഉള്ള കാര്യങ്ങളുമായി അവയെ ബന്ധപ്പെടുത്താനും കുട്ടികൾക്കാകും. PHET എല്ലാ പ്രായത്തിലുമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിവിധ വിഷയത്തിലുള്ള ഇത്തരം മാതൃകകൾ ലഭ്യമാണ്. മാത്രമല്ല, ക്ലാസ്റൂമിൽ ഡൗൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഓൺലൈനിൽ ഇത്തരം മാതൃകകൾ അഥവാ സിമുലേഷനുകൾ ലഭ്യമാണ്. ആവർത്തിച്ചു പഠിപ്പിക്കുന്നതിന്റെ സമയം ലാഭിക്കാനുമാകും.

 

3. ഫിസിക്സ് സെൻട്രൽ

പാഠങ്ങൾ പഠിപ്പിക്കാനുള്ള ഏറ്റവും രസകരമായ വഴികളിൽ ഒന്നാണ് അവ കഥകൾ ആയി അവതരിപ്പിക്കുക എന്നത്. അവ സൂപ്പർഹീറോ കോമിക്കുകളായി അവതരിപ്പിച്ചാൽ വിദ്യാർത്ഥികളുടെ താൽപര്യം ഒന്നുകൂടി കൂടും. Physics Central ന്റെ ക്വസ്റ്റ് പരമ്പര സിദ്ധാന്തപരമായ അറിവുകളെ വിനോദപരമായ രീതിയിൽ അവതരിപ്പിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് വ്ളരെ നാൾ ഓർത്തുവയ്ക്കാൻ ഇത് സഹായിക്കുന്നു. അതിനാൽ തന്നെ അധ്യാപകർക്കും ഇത് വളരെ താൽപര്യമുള്ളതാണ്.

 

4. നാസ സ്പേസ് പ്ലേസ്

വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹിക്കുന്നതെന്ന് വിദ്യാർത്ഥികളോട് ചോദിക്കുക . മിക്കവാറും പേരും പറയുന്ന ഒരു ഉത്തരമാണ് ആസ്ട്രോനോട്ട് എന്നത്. ബഹിരാകാശത്തെ കുറിച്ചുള്ള ആകർഷണം നമുക്ക് എല്ലാവർക്കും ഉണ്ട്. കൂടാതെ സമീപകാലത്ത് ഐഎസ്ആർഒ കൈവരിച്ച നേട്ടങ്ങൾ താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്തു. Nasa Space Place മനസ്സിലാക്കാൻ വിഷമമുള്ള തിയറികൾ വരെ ലളിതമായി വിവരിക്കുന്ന വീഡിയോകളും പരീക്ഷണങ്ങളും ലഭ്യമാണ്.

 

ഒരു വിഷയം എന്ന നിലയിൽ ഫിസിക്സ് അഥവാ ഭൗതികശാസ്ത്രം താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ധാരാളം സാധ്യതകൾ നൽകുന്നതും ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്നതുമാണ്. ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങൾക്ക് ലെസ്സൻ പ്ലാൻ റിസർച്ച് മുതൽ ക്ലാസിൽ തിയറി പഠിപ്പിക്കുന്നതുവരെ ഒരു പിസിയുടെ സാധ്യതകൾ മുഴുവനായും പ്രയോജനപ്പെടുത്താവുന്നതാണ്. [1] നമുക്ക് സ്കൂളുകളിൽ ഭൗതികശാസ്ത്രത്തോട് താൽപര്യത്തിന്റെ പുതിയൊരു തരംഗത്തിന് ആരംഭം കുറിക്കാം, ഒരു പിസിയുടെ സഹായത്തോടെ!