പിസി പ്രോ സീരീസ്: ഈ #WorldStudentsDayൽ സാഹിത്യചോരണത്തിൽ ഒരു നിലപാടെടുക്കൂ

 

 

ഒരു മില്ലീനിയൽ അല്ലെങ്കിൽ ഒരു ജെൻ ഇസഡ് ആയിരിക്കുന്നതിന്റെ ഭംഗി എന്നത് സ്കൂളിൽ കമ്പ്യൂട്ടറുകളുണ്ടായിരിക്കുക എന്നതാണ്. നിങ്ങൾക്ക് ഒരു നല്ല, ശക്തമായ പിസി ഉണ്ടെങ്കിൽ (നിങ്ങൾ തെരഞ്ഞെടുക്കുന്നത് ശരിയായതുതന്നെയാണെന്ന് ഉറപ്പ് വരുത്തുക) വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിലുണ്ടാകും, ഇതിന്റെ മറുവശം സാഹിത്യചോരണമാണ്. ഇത് താഴെ പറയുന്നവയെ പ്രോത്സാഹിപ്പിക്കും എന്നതിനാൽ ഇത് വളരെ അസാന്മാർഗ്ഗികമാണ്:

ആശയ മോഷണം: ഇത് വിദ്യാർത്ഥികളുടെ സ്വഭാവ നിയമത്തിന്റെ ലംഘനമാണ് കാരണം നിങ്ങൾ മറ്റൊരാളുടെ ആശയങ്ങളെയോ സൃഷ്ടിയെയോ മോഷ്ടിക്കുകയാണ് ചെയ്യുന്നത്.

ചങ്ങാതികളോടുള്ള അനാദരവ്: മറ്റൊരു വിദ്യാർത്ഥിയുടെ ഗൃഹപാഠം അയാളറിയാതെ കോപ്പി. അടിക്കുകയാണെങ്കിൽ നിങ്ങളും അയാളും ഒരേ ഉത്തരങ്ങൾ എഴുതുന്നതിനുള്ള റിസ്ക് ഉണ്ടാകുന്നു. അദ്ധ്യാപകന് ആരുടേതാണ് യഥാർത്ഥ ഉത്തരം എന്ന് മനസ്സിലാക്കാൻ സാധിക്കുകയുമില്ല, എന്നാൽ നിങ്ങളുടെ സുഹൃത്തിന്റെ ഉത്തരമാണ് ശരിയെന്ന് മനസ്സിലാകുന്ന സമയത്ത് നിങ്ങളുടെ പേര് വഞ്ചകൻ എന്ന് സ്കൂളിലാകെ പരക്കുകയും ചെയ്യും!

ഇത് പഠിക്കണമെന്ന ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നു: സ്കൂളിൽ പേപ്പറുകളും അസ്സസ്സ്മെന്റുകളും എഴുതുന്നതിന്റെ ഉദ്ദേശ്യം എന്നത് നിങ്ങളിൽ വിമർശനാത്മക ചിന്തയും, യുക്തിപൂർവ്വമുള്ള തീരുമാനങ്ങളും വളർത്തുന്നതിനാണ്. നിങ്ങൾ മോഷണം നടത്തിയാൽ, വിദ്യാഭ്യാസത്തിന്റെ ഈ ലക്ഷ്യത്തെ നിങ്ങൾ അസാധുവാക്കുന്നു.

ഒരു പിസി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് എങ്ങിനെ സാഹിത്യചോരണം ഒഴിവാക്കാം?

ഉള്ളടങ്ങിയിട്ടുള്ള അർത്ഥത്തെ അറിയുക: തന്നിട്ടുള്ള സന്ദർഭത്തെ മനസ്സിലാക്കി, വെറുതെ വിക്കിപീഡിയ പോലെയോ ഗൂഗിൾ സ്കോളർ പോലെയോ ഉള്ള ശ്രോതസ്സുകളിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്യാതെ സാഹിത്യ ചോരണം ഒഴിവാക്കുന്നതിനായി നിങ്ങളുടെ വാക്കുകളിൽ വിവരങ്ങൾ മാറ്റി എഴുതുക.

ഉദ്ധരിക്കുക: നിങ്ങൾ കൊടുക്കുന്ന വരികൾ മറ്റേതെങ്കിലും ശ്രോതസ്സിൽ നിന്നുള്ളതാണെന്ന് സൂചിപ്പിക്കാനായി ഉദ്ധരണികൾ കൊടുക്കുക. എവിടെ നിന്നാണോ ഇവ എടുത്തിട്ടുള്ളത് അതേരീതിയിൽ തന്നെ ഇവ ഉദ്ധരിക്കേണ്ടതാണ്.

ശരിയായി ഉദാഹരിക്കുക: ഏതെങ്കിലും ശ്രോതസ്സിൽ നിന്നും നേരിട്ട് എടുത്തിട്ടുള്ള വാക്കുകളും ആശയങ്ങളും ഉദാഹരിക്കണം. പരീക്ഷിച്ച് നിങ്ങൾ നൽകുന്ന ഉപസംഹാരം പ്രകടിപ്പിക്കേണ്ടതില്ല. കൂടാതെ വസ്തുതകളോ സാമാന്യ വിജ്ഞാനമോ ഉദാഹരിക്കേണ്ടതില്ല.

കുറിപ്പ്: ഷോർട്ട് കട്ടിനായി Ctrl+Shift+Plus ചെയ്യുക

റഫറൻസ്: സാഹിത്യചോരണം ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ് റഫറൻസ് നൽകുക എന്നത്. ഒരു റഫറൻസ് പേജോ അല്ലെങ്കിൽ പേജ് വർക്കുകളോ നിങ്ങളുടെ അസൈന്മെന്റിന്റെ അവസാനം നൽകുന്നത് നന്നായിരിക്കും.

നിങ്ങളെ സാഹിത്യചോരണത്തിൽ നിന്നും സഹായിക്കുന്നതിനായുള്ള പിസി ശ്രോതസ്സുകൾ:

1. https://www.duplichecker.com/

2. https://www.grammarly.com/plagiarism-checker

3. https://www.quetext.com/

തുടക്കത്തിൽ നിങ്ങൾക്കിത് കുറച്ച് ബുദ്ധിമുട്ടായിരിക്കും, എന്നാൽ ഒരിക്കൽ നിങ്ങൾ സാഹിത്യചോരണം ഉപേക്ഷിക്കുന്ന സ്വഭാവം സ്വീകരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഒരു സൂപ്പർ പ്രൊഡക്ടീവ് സ്റ്റുഡന്റ് ആയി മാറാൻ സാധിക്കും. അതുകൊണ്ട് സാഹിത്യചോരണത്തിന് ഗുഡ് ബൈ പറയുകയും ഒറിജിനാലിറ്റിക്ക് യെസ് പറയുകയും ചെയ്യുക!