പിസികൾ ഇന്ന് പഠനത്തിന്റെ അവിഭാജ്യ ഘടകമാണ്

 

പർമീന്ദർ ശർമ്മ ഒരു എഴുത്തുകാരിയും ബ്ലോഗറും ബാങ്കറുമാണ്. രണ്ടു കുട്ടികളുടെ അനുഗ്രഹീതയായ അമ്മയും

1) 'വിദ്യാഭ്യാസത്തിന് പിസി' എന്നതിൽ നിങ്ങളുടെ അഭിപ്രായമെന്താണ്?

വിദ്യാഭ്യാസത്തിൽ പി.സിയുടെ പങ്ക് നമുക്ക് അവഗണിക്കാനാവാവില്ല. കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് പുതിയ വഴിത്താരകൾ തുറന്നുകൊടുക്കുന്നു എന്നു മാത്രമല്ല, ഡിജിറ്റൽ ടെക്നോളജിയുടെ അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കി പിന്നിലായിപോകാതെ നിലകൊള്ളാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.

പിസി അല്ലെങ്കിൽ സ്മാർട്ട് ക്ലാസുകൾ അല്ലെങ്കിൽ ഹോം വർക്ക് ആപ്ലിക്കേഷനുകൾ വഴി അസൈൻമെന്റുകൾ ചെയ്യൽ, അങ്ങനെ ഉപയോഗം എന്തുമാകട്ടെ ഇന്നത്തെത്തെ കാലത്ത് പി.സി.കൾ ഒരു അക്കാദമിക വിഷയം മാത്രമല്ല, പഠനത്തിന്റെ ഒരു അവിഭാജ്യ ഘടകം കൂടിയാണ്.

2) മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളുടെ കുട്ടി ഭാവിയിയിലേക്ക് ഒരുങ്ങിയിരിക്കുന്നു എന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകി കുട്ടിയുടെ പഠനം സുഗമമാക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. എന്നാൽ ലോകത്തെ നേരിടാനും വെല്ലുവിളികളെ അതിജീവിക്കാനും കുട്ടിയെ സജ്ജമാക്കുക എന്നതാണ് പ്രധാനം. കുട്ടിയെ ഭാവിയെ നേരിടാൻ തയ്യാറാക്കുന്നതിൽ സാങ്കേതികവിദ്യ ഇന്ന് ഒരു വലിയ പങ്കു വഹിക്കുന്നു. കുട്ടിക്ക് സാങ്കേതികവിദ്യയിൽ വേണ്ടത്ര പ്രാവീണ്യം നൽകേണ്ടത് വളരെ പ്രധാനമാണ്.

'കുട്ടികൾക്ക് ഗാഡ്ജറ്റുകളോടുള്ള അടിമത്തത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്ന സമയമാണ്. സാങ്കേതികവിദ്യയിൽ നിന്നുള്ള ഡീ അഡിക്ഷൻ അല്ല, സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗമാണ് നാം ചർച്ച ചെയ്യേണ്ടതെന്ന് മറക്കരുത്.'

ലോകത്തെമ്പാടുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് ശരിയായ അറിവു ലഭിക്കുന്ന കുട്ടി അക്കാദമിക് പഠനത്തിലും മുൻപന്തിയിലായിരിക്കും.

3) നിങ്ങളുടെ കുട്ടികളെ ഓൺലൈനിൽ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കും?

സൈബർ ലോകം, യഥാർത്ഥ ലോകം പോലെ, അപകടങ്ങൾ നിറഞ്ഞതാണ്. പക്ഷെ അപകടങ്ങൾ ദൃശ്യമാകാത്തതിനാൽ അവയുടെ ഭീഷണി വലുതു തന്നെയാണ്. കുട്ടികളെ ഈ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടു വരുന്നതു പോലെ തന്നെ പ്രധാനമാണ് അവരെ സുരക്ഷിതമായി നിലനിർത്തുക എന്നതും.

'നമ്മുടെ കുട്ടിയെ ഒരു റോഡ് മുറിച്ചുകടക്കുന്നതിന് നമ്മൾ പഠിപ്പിക്കുന്നതുപോലെയാണ് അത്. നമ്മൾ അവരെ എല്ലാ ട്രാഫിക് നിയമങ്ങളും പഠിപ്പിക്കും, സീബ്രാ ക്രോസിംഗുകൾ, ഫുട്ട്പാത്തുകൾ തുടങ്ങിയവ പോലെ പ്രവർത്തിക്കാൻ സുരക്ഷിതമായ മേഖലകൾ ചൂണ്ടികാട്ടികൊടുക്കുക. അവർ നിയമങ്ങൾ പിന്തുടരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക.'

കുട്ടികൾക്ക് അവരുടെ സൈബർ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ സൈബർ ക്രൈം വാർത്തകൾ അവരുമായി പങ്കിടണം. റിസ്ക് ഒഴിവാക്കാൻ നമ്മൾ അവരുടെ സൈബർ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന് അനുയോജ്യമായ പരിഹാരങ്ങൾ സ്ഥാപിക്കുകയും വേണം.

4) സൈൻ ഓഫ് ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ച് ഞങ്ങളോട് പറയുക.

എന്റെ ഏറ്റവും പുതിയ പുസ്തകം 'ഫ്രം മങ്കീയിംഗ് ടു പാരന്റിംഗ്' ബന്ധങ്ങളിലും കുടുംബ മൂല്യങ്ങളിലും ഊന്നൽ നൽകുന്നതാണ്. നിങ്ങൾക്കും, നിങ്ങളുടെ പങ്കാളിക്കും, നിങ്ങളുടെ ബന്ധുക്കൾക്കും, അദ്ധ്യാപർക്കും പ്രാധാന്യം നൽകുന്നത് പാരന്റിംഗിന്റെ ഒരു ഹോളിസ്റ്റിക് സമീപനമാണ്. ഇന്നത്തെ മാതാപിതാക്കളുടെ ദൈനംദിന വിഷയങ്ങളായ കുട്ടികളുടെ അക്കാദമിക് പ്രശ്നങ്ങൾ, വഴക്കാളിത്തം, ദുശ്ശാഠ്യം, ഹൈപ്പർആക്ടിവിറ്റി തുടങ്ങിയവയ്ക്ക് ഇത് പരിഹാരം നിർദ്ദേശിക്കുന്നു.