കാണാപാഠം ശരിയല്ല ഒഴിവാക്കേണ്ടതിന്റെ മൂന്ന് കാരണങ്ങൾ

 

നിങ്ങൾ ഇതിൽ ഏതാണ്?

നിങ്ങൾ മിക്കവാറും കാണാപാഠം പഠിക്കുകയും കുറച്ചൊക്കെ ആശയം മനസ്സിലാക്കി പഠിക്കുകയും അവസാന നിമിഷം എന്തെങ്കിലും അത്ഭുതം സംഭവിക്കുകയും ചെയ്യുമെന്നു കരുതുകയും ചെയ്യുന്ന ആളാണോ? ചുരുക്കത്തിൽ പറഞ്ഞാൽ കാണാ പാഠം എന്നത് പഠിക്കാനുള്ള കാര്യങ്ങൾ പലതവണ ആവർത്തിച്ചുകൊണ്ട് ഓർമയിൽ ഹൃദിസ്ഥമാക്കുന്ന രീതിയാണത്. ഹ്രസ്വകാലയളവിൽ അത് ഗുണം ചെയ്തേക്കാം, പക്ഷേ നിങ്ങളുടെ പഠന ശേഷിയെ അടുത്ത തലത്തിലേക്ക് കൊണ്ടു പോകാൻ, നിങ്ങൾ യഥാർത്ഥത്തിൽ ആവർത്തിക്കുന്നതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

കാണാപാഠം ഒഴിവാക്കേണ്ടതിന്റെ മൂന്ന് കാരണങ്ങൾ :

1. പഠിച്ച കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ അതു മറന്നുപോകും

നിങ്ങൾക്ക് നിങ്ങളുടെ പ്രിലിംസിലും ഫൈനൽ എക്സാമുകളിലും മികവു പ്രകടിപ്പിക്കണമെങ്കിൽ കാണാപാഠം പഠിക്കുന്നതിൽ നിന്നും പുറത്തു ചാടി നിങ്ങൾ വായിക്കുന്നതെന്താണെന്ന് പൂർണ്ണമായി മനസിലാക്കേണ്ടതുണ്ട്.

2. കാണാപാഠം പഠിച്ചാൽ പഠനം 'യാന്ത്രികമാകുന്നു'

'മിക്ക ഇന്ത്യൻ യുവാക്കാളും (ഏതാണ്ട് 80-85%) ഏതെങ്കിലും ജോലിക്ക് ശരിയായ പരിശീലനം ലഭിച്ചവരല്ല. വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന കാണാപാഠ വിദ്യാഭ്യാസ സമ്പ്രദായം സംരംഭകരെ വളർത്തി എടുക്കുന്നതിൽ പിന്നോക്കമാണ്.'

- ഇൻഫോസിസ് സ്ഥാപകൻ, നാരായണമൂർത്തി [1]

കാണാപാഠ രീതികൾ നിങ്ങളുടെ കൂടുതൽ യാന്ത്രികമാക്കി മാറ്റുന്നു. ഇത് പഠനത്തിനോടുള്ള ആഭിമുഖ്യം കുറയ്ക്കുന്നു. ഇത് രണ്ട് വഴികളിൽ ബാധിക്കാം. ഒന്ന് പരീക്ഷക്കായുള്ള എല്ലാ പഠനവും അവസാന നിമിഷത്തേക്ക് മാറ്റി വയ്ക്കുന്നു, അല്ലെങ്കിൽ നോട്ടുൾൾ തയ്യാറാക്കുമ്പോൾ ബോറടിക്കുന്നു. ഇതിന്റെ പരിഹാരം ചില വ്യതിയാനങ്ങൾ വരുത്തുക എന്നതാണ്!

നിങ്ങളുടെ പഠന പാറ്റേൺ സമ്മിശ്രമാക്കാൻ Ted Talk videos, Google Scholar എന്നിവ ശ്രമിച്ച് നോക്കാം.

3. യഥാർത്ഥ ജീവിതത്തിലേക്ക് ആശയങ്ങൾ ബന്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്

“The three kinds of blood vessels are arteries, veins, and caterpillars.”

ഇവിടെ capillaries എന്ന വാക്കിനെ caterpillars ആയി തെറ്റ്തിദ്ധരിച്ചാണ് എഴുതിയിരിക്കുന്നത്. അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുന്നുമില്ല. അതിനാൽ കാര്യം മനസ്സിലാക്കി പഠിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പരീക്ഷ കഴിഞ്ഞ് ഏറെ കഴിയും മുമ്പ് തന്നെ ഇക്കാര്യങ്ങൾ എല്ലാം മറന്നു പോകുന്നു.

രക്തക്കുഴലുകൾ സംബന്ധിച്ച് കൂടുതൽ അറിയണോ? ഈ പിസി റിസോഴ്സ് പരിശോധിക്കുക: https://study.com/academy/lesson/blood-vessels-arteries-capillaries-more.html

വിഷയ നിർദ്ദിഷ്ട വെബ്സൈറ്റുകൾക്കപ്പുറം, പഠന പ്രക്രിയയുടെ എല്ലാ വശങ്ങളിലും നിങ്ങളെ സഹായിക്കുന്ന നിരവധി പിസി ടൂൾസ് ഉണ്ട്. നിങ്ങളുടെ ടെക്സ്റ്റ് ബുക്കിൽ പരാമർശിച്ചിരിക്കുന്ന എക്സ്പെരിമെന്റുകൾ മുതൽ നിങ്ങളുടെ സബ്ജക്ട് മെറ്റീരിയലിൽ വൈദഗ്ദ്ധ്യം നേടുന്നതിനായി പാഠ്യ പദ്ധതികൾ കാര്യക്ഷമമായി ക്രമീകരിക്കുന്നതു വരെ - ഒരു പിസി ഉപയോഗിച്ച് നിങ്ങൾക്ക് പരീക്ഷകൾക്കായി കാണാപാഠം ഒഴിവാക്കി പഠിക്കാവുന്നതാണ്.