കാണാപാഠവും പിസി-പ്രാപ്ത പഠനവും

 

എന്താണ് കാണാപാഠം?

വിവരങ്ങൾ ആവർത്തിച്ച് ഒരുവിട്ട് പഠിക്കുന്നതാണ് കാണാപാഠം. ഉദാഹരണത്തിന് കാണാപാഠം പഠിക്കുന്ന ഒരാൾ അക്ഷരങ്ങൾ, സംഖ്യകൾ, ഗുണന പട്ടികകൾ എന്നിവയെല്ലാം മനപാഠമാക്കുന്നു. വിഷയം സംബന്ധിച്ച വസ്തുതകൾ ആഴത്തിൽ പഠിക്കുന്നതിനുള്ള ഒരു അടിത്തറ കെട്ടിപ്പടുക്കാൻ ഇത് വളരെ നല്ലതാണ്, പ്രത്യേകിച്ച് നിങ്ങളുടെ കുട്ടി പ്രൈമറി സ്കൂളിൽ ആയിരിക്കുമ്പോൾ.

പിസി-പ്രാപ്ത പഠനം എന്നാൽ എന്താണ്?

ചില വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള താരതമ്യേന പുതിയ രീതിയിലുള്ള പഠന രീതിയാണ് പി.സി.-പ്രാപ്തമായ പഠനം. പഠന സമയത്ത് വിദ്യാർത്ഥികൾ ജാഗ്രത പുലർത്തുന്നതിനു സഹായിക്കുന്ന പരസ്പര ആശയ വിനിമയം ഇള്ള പഠന രീതിയാണിത്. ക്ലാസ്സിൽ പഠിപ്പിക്കുന്ന സിദ്ധാന്തം ഉപരിപ്ലവമായി വെറുതെ വായിച്ചു പോകുന്നതിനു പകരം അത് മനസ്സിലാക്കുന്നരീതിയാണിത്. അതിനാൽ ഇത് ദീർഘകാലം ഓർത്തു വയ്ക്കാൻ സാധിക്കും.. വിർച്ച്വൽ ഫീൽഡ് ട്രിപ്പുകൾ, ക്വിസുകൾ, വീഡിയോകൾ, പ്രസന്റേഷനുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ കുട്ടിയുടെ ക്ഷേമത്തിനായി ശരിയായ പഠന രീതി തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്ന ഒരു താരതമ്യ ഗൈഡ് ഇതാ:


അപ്പോൾ, നിങ്ങളുടെ കുട്ടിക്ക് ഏറ്റവും നല്ലത് ഏതാണ്?

കാണാപാഠം നമ്മൾ പൂർണ്ണമായും അവഗണിക്കേണ്ടതില്ല്ള-നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ അത് രൂഢമൂലമായതാണ്. നിങ്ങളുടെ കുട്ടിയുടെ ദിവസേനയുള്ള പഠനത്തിലേക്ക് പിസിപ്രാപ്തമായ പഠനം കൂട്ടിചേർക്കുകയും ദീർഘകാല, നിരന്തര അടിസ്ഥാനത്തിൽ അതിന്റെ പ്രയോജനങ്ങൾ കൈവരിക്കുകയും ചെയ്യുക.