നിങ്ങളുടെ സ്വന്തം വിക്കി സ്പെയ്സ് ക്ലാസ്റൂം തയ്യാറാക്കുക!

"എന്റെ പാഠങ്ങൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യാനും എന്റെ വിദ്യാർത്ഥികളുമായി കുറ്റമറ്റ രീതിയിൽ ബന്ധപ്പെട്ടിരിക്കുവാനും സാങ്കേതികവിദ്യ എന്നെ സഹായിക്കുന്നു." - ശ്രീമതി. രശ്മി കതൂരിയ. 2007 ൽ ഡോ. എപിജെ അബ്ദുൾ കലാമിൽ നിന്ന് മികച്ച നാഷണൽ ബെസ്റ്റ് ഇ- ടീച്ചർ  പുരസ്‌കാരം കരസ്ഥമാക്കി. [1]

ഒരു വിക്കി എന്നത് അതിന്റെ സൈറ്റിലെ പേജുകളിലേക്ക് ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഉള്ളടക്കം  ചേർക്കാനോ എഡിറ്റ് ചെയ്യാനോ അനുവദിക്കുന്ന ഒരു വെബ്‌സൈറ്റാണ്. [2] വിക്കി പീഡിയയെ കുറിച്ച് ചെറിയ സ്‌കെയിലിൽ ചിന്തിക്കുക. പി.സി. പ്രാപ്തമായ പഠനം ഉൾക്കൊള്ളിച്ചിട്ടുള്ള  ഒരു ക്ലാസ്മുറി പോലെ ഇഷ്ടാനുസൃതമാക്കി ഇതിനെ ഉപയോഗിക്കാം. വിദ്യാർത്ഥികൾക്കായി സഹകരിച്ചു, ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠനത്തെ ഇത് സഹായിക്കുന്നു. കൂടാതെ, അധ്യാപകർക്ക് അസൈൻമെന്റ് പുരോഗതി നിരീക്ഷിക്കാൻ കഴിയും (വ്യക്തികളുടെയും ഗ്രൂപ്പിന്റെയും). ഇതോടൊപ്പം പഠനസാമഗ്രികൾ ഫലപ്രദമായി സംഘടിപ്പിക്കുകയും, വിദ്യാർത്ഥികളിൽ ജിജ്ഞാസയും ഒരു സ്വതന്ത്ര മനോഭാവവും സൃഷ്ടിക്കാനും ഇത് സഹായിക്കും.

നിങ്ങളുടെ സ്വന്തം വിക്കി സ്‌പേസ് ക്ലാസ്‌റൂം എങ്ങനെ സജ്ജീകരിക്കാമെന്ന് ഇവിടെ കാണാം:

ഘട്ടം 1:

ഗൂഗിൾ  സൈറ്റുകളിൽ ഒരു വെബ്‌സൈറ്റ് സൃഷ്ടിക്കുക, ആവശ്യമെങ്കിൽ ഗ്രേഡ്, വിഷയം, ടോപ്പിക് എന്നിവ പ്രകാരം പേര് നൽകുകയും ചെയ്യാം.[3]

ഘട്ടം 2:

നിങ്ങളുടെ ലക്ഷ്യം -ഗ്രൂപ്പ് അസൈൻമെന്റുകൾ അല്ലെങ്കിൽ ഒരു സമഗ്ര വിജ്ഞാന അടിത്തറ (ഇത് രണ്ടും ആകാം!)- അനുസരിച്ച് വിവരങ്ങൾ സംഘടിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങളും   സുരക്ഷാ നടപടികളും സജ്ജമാക്കുകയും ചെയ്യുക.[4] വെബിൽ എവിടെ നിന്നും  ലിങ്കുകൾ നിങ്ങൾക്ക് സോഴ്‌സ്  ചെയ്യാനും മുമ്പത്തെ അസൈൻമെന്റുകൾ  പ്രദർശിപ്പിക്കാൻ കഴിയും, അതിനാൽ നിങ്ങളുടെ വിദ്യാർത്ഥികൾക്ക്  ഒരു ബഞ്ച്മാർക്ക് ഉണ്ടായിരിക്കുവാൻ സാധിക്കും. നിങ്ങളുടെ വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങളിൽ സ്വാതന്ത്ര്യം അനുവദിക്കുക. അതിലൂടെ അവർക്ക് ബന്ധപ്പെട്ടിരിക്കാനും, നിയന്ത്രണത്തിലിലായിരിക്കാനും, വീണ്ടും വന്നുകൊണ്ടിരിക്കാൻ  പ്രേരണയാകുകയും ചെയ്യും!

ഘട്ടം 3:

വിദ്യാർത്ഥികളുടെ ഇ-മെയിൽ ഐഡികൾ ഇംപോർട്ടുചെയ്ത് അവരുടെ സ്വന്തം വിക്കി ക്ലാസ്‌റൂം നന്നായി പ്രയോജനപ്പെടുത്താൻ അവരെ ക്ഷണിക്കുക. ആഴത്തിലുള്ള ഒരു ട്യൂട്ടോറിയൽ ക്ലാസ്സിൽ നൽകിയിരിക്കണം, കൂടാതെ താങ്കളുടെ പഠിപ്പിക്കലിലേക്ക് സ്വാഭാവികമായിത്തന്നെ വിക്കിയെ സ്വാംശീകരിക്കാൻ ശ്രമിക്കുക.

പുതിയ കാര്യങ്ങളിൽ ആദ്യം എല്ലാവർക്കും ആകർഷണം തോന്നാമെങ്കിലും ദീർഘകാല ഉപയോഗത്തിനായി വിദ്യാർത്ഥികൾക്ക് പ്രചോദനം ആവശ്യമാണ്. ഇതിനായി ഒരു സ്‌കോർബോർഡ് ഉപയോഗപ്പെടുത്താം (നമ്മൾ എല്ലാവരും മറ്റുള്ളവരേക്കാൾ മുന്നിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ). ഒപ്പം ചില സമ്മാനങ്ങളും ഏർപ്പെടുത്തണം. ഗ്രൂപ്പുകൾക്കിടയിൽ ഒരു സൗഹൃദ മത്സരം ഉണ്ടാക്കാൻ ഇതൊരു മികച്ച മാർഗമാണ്, അതേസമയം ആർക്കും ഒറ്റപ്പെട്ടതായോ  ഒഴിവാക്കിയതായോ തോന്നുന്നില്ലെന്നും  ഉറപ്പുവരുത്തുക. റിവാർഡുകൾ മാർക്കുകളുമായി ബന്ധപ്പെട്ടുള്ളതോ അല്ലെങ്കിൽ പാഠ്യേതര വിഷയങ്ങളിൽ,  സ്വന്തം വിഷയവുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പ് തിരഞ്ഞെടുക്കാൻ അവസരം പോലുള്ളവയോ അനുവദിച്ചു നൽകാവുന്നതാണ്. 

"ക്ലാസ്‌റൂമിൽ  ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നത് തീർച്ചയായും പഠനത്തിൽ ഒരു മുൻതൂക്കമാണ്, ഒരു വലിയ വിർച്വൽ ക്ലാസ്‌റൂം സൃഷ്ടിക്കാൻ നമ്മൾ അത് പ്രയോജനപ്പെടുത്തുകയും വേണം"

തങ്ങളുടെ അധ്യാപനത്തിൽ പി.സി. അധിഷ്ഠിതമായ  പഠന സംവിധാനങ്ങൾ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു അധ്യാപകർക്കും വേണ്ടി ഇതു പറഞ്ഞത്  നാഷണൽ ബെസ്റ്റ് ഇ ടീച്ചർ അവാർഡ് ജേതാവായ  രശ്മി കതൂരിയ ആണ്. [5]