സ്റ്റീം എഡ്യൂക്കേഷൻ: ഒരു അദ്ധ്യാപകൻ അറിഞ്ഞിരിക്കേണ്ടതെല്ലാം

 

ലോകത്തിന്റെ ഭാവി നിങ്ങളുടെ ക്ലാസ്റൂമിലാണ്. ഇന്ന് എന്താണോ ഉള്ളത് അതിനെക്കാൾ വളരെയധികം ഉയർന്ന സാങ്കേതികവിദ്യയായിരിക്കും ഭാവിയിൽ വരാൻ പോകുന്നത്. വിദ്യാർത്ഥികളെ 'ജോബ്-റെഡി' ആകർഷിക്കുന്നു എന്നത് ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അവഗണിക്കാനാവില്ല. അവിടെയാണ് സ്റ്റീം എഡ്യൂക്കേഷന്റെ പ്രാധാന്യം.

എന്താണ് സ്റ്റീം എഡ്യൂക്കേഷൻ?

സ്റ്റീം എഡ്യൂക്കേഷനിൽ ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നു:

1) ശാസ്ത്രം
2) സാങ്കേതികവിദ്യ
3) എഞ്ചിനീയറിംഗ്
4) കല
5) ഗണിതം

ഈ വിഷയങ്ങൾ, നിലവിലുള്ളതും ഇപ്പോൾ നിലവിലില്ലാത്തതുമായ കരിയറുകൾക്ക് അടിത്തറ പാകുന്നു!
ഓരോ വിഷയത്തിലെയും പ്രധാന ആശയങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ധാരണ മെച്ചപ്പെടുത്തുകയും അവ തമ്മിലുള്ള ബന്ധം മനസ്സിലാക്കുകയുമാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഗവേഷണം, പ്രായോഗിക പ്രോജക്റ്റുകൾ, പ്രോജക്ട് അധിഷ്ഠിത അസൈൻമെന്റുകൾ എന്നിവയ്ക്ക് പി.സി. ഉപയോഗിക്കാൻ സഹായിക്കുകയും ക്രിട്ടിക്കൽ തിങ്കിംഗ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സ്റ്റീം എഡ്യൂക്കേഷൻ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ ഒരു വിദ്യാർത്ഥിക്ക് അവരുടെ സ്വന്തം നിലയിൽ ചിന്തിക്കാൻ കഴിയും. സ്റ്റീം വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് ഒരു 'പര്യവേക്ഷണ' മാനസികാവസ്ഥ വികസിപ്പിക്കുന്നതിനും വിമർശനാത്മക ചിന്തയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവസരം നൽകുന്നു.

സ്റ്റീം എഡ്യൂക്കേഷന്റെ ഭാവി എന്താണ്?

ഈ വിഷയങ്ങൾ അല്ലെങ്കിൽ വിഷയത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങൾ ചെറു പ്രായത്തിൽ തന്നെ നമ്മുടെ രാജ്യത്തെ എല്ലാ തലങ്ങളിലും പഠിപ്പിക്കുന്നുണ്ട്. എന്നാൽ തീവ്രതയിലാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇത് മനസ്സിനു വെല്ലുവിളികൾ ഉയർത്തുന്ന കൂടുതൽ പാഠ്യേതര പദ്ധതികളോ ഗൃഹപാഠങ്ങളോ അല്ലെങ്കിൽ സ്റ്റീം എന്ന പ്രമേയത്തിൽ നിരന്തരമായി നടത്തുന്നതോ ആയ ഫീൽഡ് യാത്രകളോ ആയിക്കോട്ടെ നിങ്ങളുടെ കുട്ടിയുടെ ഒരു ചെറിയ കാൽവയ്പ്പു പോലും വലിയ യാത്രയുടെ ആരംഭമായിരിക്കും.

സ്റ്റീം എഡ്യൂക്കേഷൻ നിങ്ങളുടെ ക്ലാസുകളുടെ ഒരു സ്ഥിരം ഭാഗമാക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന അഞ്ച് കാര്യങ്ങൾ ഇതാ:

1) നിങ്ങളുടെ വിദ്യാർത്ഥികൾക്ക് താൽപ്പര്യമുള്ളവയിൽ പര്യവേക്ഷണം നടത്താൻ സ്കൂളിൽ ഒരു മേക്കർ സ്പെയ്സ് സജ്ജമാക്കുക
2) ഫാൻസി മെറ്റീരിയൽ ആവശ്യമില്ലാത്ത പതിവു രീതിയിലല്ലാത്ത, മേക്കേഴ്സ്പെയ്സിൽ അല്ലാത്ത ഗൃഹപാഠങ്ങൾ നൽകുക
3) നിങ്ങളുടെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഒരു പിസി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാതാപിതാക്കൾ തങ്ങളുടെ കുട്ടിയുടെ ദീർഘകാല നേട്ടത്തിനു വേണ്ടി ഒരു കമ്പ്യൂട്ടർ വാങ്ങി നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
4) സ്റ്റീം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും അത് രസകരമാക്കുന്നതിനും ക്ലാസുകൾ ഒരു സംവാദവേദിയാക്കി മാറ്റുക
5) ഗ്രൂപ്പ്വർക്കിന് പ്രത്യക ശ്രദ്ധ നൽകുക, കാരണം സംവാദങ്ങളും ചർച്ചകളുമാണ് ഒരു വിഷയത്തിലുള്ള കുട്ടികളുടെ താൽപര്യം വർദ്ധിപ്പിക്കുന്നത്.

സന്തോഷകരമായ ഒരു അദ്ധ്യയനം ആശംസിക്കുന്നു!