ടീച്ചർ ടോക്ക്: എനിക്ക് എന്റെ പിസി ഇല്ലാതെയുള്ള അധ്യാപനം ചിന്തിക്കാനേ കഴിയില്ല

 

ജാസ്മിൻ സിദ്ധു:
പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു ഐടി എഞ്ചിനീയർ ആയ ജാസ്മിൻ, പഞ്ചാബിലെ പ്രസിദ്ധ സ്കൂളുകളിൽ ഒന്നായ മൊഹാലി ഓക്രീഡ്ജ് ഇന്റർനാഷണൽ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപികയാണ്. ഐ.ബി, ഐ.ജി.സി.എസ്.ഇ, സിബിഎസ്ഇ ബോർഡുകളിലെ സെക്കൻഡ് ക്ലാസുകളിലേക്കുള്ള പ്രോഗ്രാമിംഗുകളും പ്രീ പ്രോഗ്രാമിംഗിലുമാണ് അവരുടെ ക്ലാസുകൾ ശ്രദ്ധ കേന്ദ്രീകരിക്കുത്.

1) അധ്യാപനത്തിലേക്ക് വരാൻ നിങ്ങളെ പ്രചോദിപ്പിച്ചത് എന്താണ്?
ഗാഡ്ജറ്റുകളോടുള്ള എന്റെ അഭിവാഞ്ച പ്രൊഫഷണലായി ഈ വിഷയം ഏറ്റെടുക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ റോബോട്ടിക്സ് പഠിപ്പിക്കുന്നത് എന്റെ കരിയർ ആയി ആരംഭിച്ചു.. എന്റെ ആദ്യത്തെ ഗാഡ്ജെറ്റ്, ഡെൽ ലാപ്ടോപ്പിലാണ് ഞാൻ ആരംഭിച്ചത്.

2) വിദ്യാഭ്യാസത്തിന് പിസി - ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?
ഇന്ന് എല്ലാം ഒരു സെർവറിൽ ലഭ്യമാണ്, അത് അധ്യാപകന് ലഭ്യമായ ഏറ്റവും വലിയ സംരംഭമാണ്. ഗവേഷണം നടത്താനോ അല്ലെങ്കിൽ പഠിക്കാനോ ആവശ്യമായ കാര്യങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. അവയിൽ പ്രവേശിക്കുന്നതിന് ഒരു കമ്പ്യൂട്ടറാണ് നമുക്ക് വേണ്ടത്.

3) നിങ്ങളുടെ പിസി പഠിപ്പിക്കുന്നതിന് എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഞങ്ങളോട് പറയുക
റോബോട്ടിക്സുകളുടേയും സെൻസറുകളുടേയും യൂട്യൂബ് വീഡിയോകൾ. ദൃശ്യങ്ങൾ എല്ലായ്പ്പോഴും ഒരാളുടെ ഓർമ്മയിൽ മായാത്ത മുദ്രയിടുന്നു. അതിനാൽ ഞാൻ പഠിപ്പിക്കുമ്പോൾ അതിൽ ചിത്രങ്ങളും വീഡിയോകളും സംയോജിപ്പിക്കാൻ ശ്രമിക്കുന്നു.

4) ഒരു മികച്ച പാഠപദ്ധതി ആസൂത്രണം ചെയ്യുന്നതിനു വേണ്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണ്?
എന്റെ ഡെൽ ലാപ്ടോപ്പ്, രസകരമായ വിഷയം, അന്വേഷണ മനോഭാവവും.

5) ഒരു അധ്യാപകൻ ഒരു ക്ലാസിനെ ഊർജിതമാക്കാൻ എന്തു ചെയ്യണം?
കുട്ടികളിൽ പരസ്പര ആശ്യവിനിമയവും അന്വേഷണബോധവും സൃഷ്ടിക്കണം.

6) ഇന്ത്യയിൽ അധ്യാപന ജോലിയുടെ ഭാവി എന്താകുമെന്നാണ് കരുതുന്നത്?
ഏറ്റവും പുരാതനവും ബഹുമാന്യവുമായ തൊഴിൽ ആണ് അധ്യാപനം, പ്രത്യേകിച്ചും നമ്മുടെ രാജ്യത്ത്. ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വളരെയധികം വഴികൾ ഉണ്ട്. എന്നാൽ സ്മാർട്ട് ക്ളാസുകൾ തീർച്ചയായും ഭാവിയിൽ അധ്യാപന പരിപാടികളുടെ ഭാഗമായിത്തീരും.

7) നിങ്ങളുടെ കരിയർ വളർത്താൻ ഏതെല്ലാം നടപടികൾ കൈക്കൊള്ളുന്നു?
എന്നും നവീകരിക്കപ്പെടുന്ന സാങ്കേതികവിദ്യയെ കുറിച്ച് ഞാൻ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു

8) വേറിട്ടൊരു ചോദ്യം, നിങ്ങളുടെ ജോലിത്തിരക്കിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ എന്താണ് ചെയ്യുന്നത് ?
ഞാൻ ഒരു ലൈഫസ്റ്റഐൽ ബ്ലോഗർ ആണ്, അതിനു വേണ്ട ഉള്ളടക്കം തയ്യാറാക്കുന്നതിന് എന്റെ സമയം ചിലവഴിക്കുന്നു.

9) ഒരു വിദ്യാർത്ഥി ക്ലാസിൽവെച്ച് ചോദിച്ച ഏറ്റവും രസകരമായ ചോദ്യം ഏതാണ്?
ഞാൻ ആദ്യമായി ക്ലാസ്റൂമിൽ എന്റെ ഡെൽ ലാപ്ടോപ്പുമായി എത്തിയപ്പോൾ വിദ്യാർഥികളിൽ ഒരാൾ ചോദിച്ചു: 'നിങ്ങൾ ഞങ്ങൾക്ക് മൂവികൾ കാണിക്കാൻ പോകുകയാണോ? അപ്പോൾ ഞാൻ മനസ്സിലാക്കി, ഞാൻ എന്റെ ആശയങ്ങൾ വീഡിയോയിലൂടെ വിശദീകരിച്ചാൽ വിദ്യാർത്ഥികൾ ആവേശത്തോടെ പഠിക്കുമെന്ന്.

10) നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ നിങ്ങൾ എന്താണ് ചെയ്യുന്നത്?
ശാസ്ത്രീയ സംഭവവികാസങ്ങളിൽ ഞാൻ താത്പര്യമെടുക്കുകയും അവ നന്നായി പഠിക്കുകയും ചെയ്യുന്നു.

11) ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വിദ്യാർഥി ആവശ്യങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യാമെന്ന് നിങ്ങൾ കരുതുന്നു.?
ശരാശരി ഇന്ത്യൻ കുട്ടികൾ വളരെ മിടുക്കരും അന്വേഷണ ത്വര ഉള്ളവരുമാണ്. അവരുടെ വികാസത്തിനും കഴിവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അവരുടെ ഹോബികളെ പിന്തുണക്കുകയും അവ വികസിപ്പിച്ചെടുത്ത് ഒരു തൊഴിൽ അവസരമാക്കി എടുക്കുന്നതിനും നമ്മൾ അവരെ സഹായിക്കണം.

12) ഡെല്ലിന്റെ സംരംഭമായ ആരംഭ്- വിദ്യാഭ്യാസത്തിന് ഒരു പിസി- യെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അതിൽ ഒരു ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
അത് ഒരു വലിയ സംരംഭമാണെന്നും അതിൽ നിന്ന് അനേകർക്ക് പ്രയോജനം ലഭിക്കുമെന്നും ഞാൻ കരുതുന്നു. അതിൽ ഒരു ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.