വിദ്യാഭ്യാസത്തിന്റെ ഭാവി ഇവിടെയാണ്. നിങ്ങൾ അറിയേണ്ട പുതിയ സംഭവ വികാസങ്ങൾ ഇതാണ്

 

അറിവിന്റെ അതിവേഗ ലഭ്യത, വിഷയം ആഴത്തിൽ പഠിക്കാനുള്ള അവസരം, സ്വയം വിശകലനം തുടങ്ങിയവസാധ്യമാകുന്നതിനാൽ നിങ്ങളുടെ കുട്ടിക്ക് ക്ലാസിലും വീട്ടിലും ഉള്ള വിദ്യാഭ്യാസത്തിന് ഒരു പിസി അത്യന്താപേക്ഷിതം തന്നെ. ഇന്ത്യയിൽ മാത്രമല്ല, മറിച്ച് ലോകമെമ്പാടും, താരതമ്യേന ഇതു പുതിയതായതിനാൽ എന്ത് പ്രതീക്ഷിക്കണം, എന്തു തിരസ്കരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും സന്ദിഗ്ദ്ധതകൾ നിലനിൽക്കുന്നുണ്ട്.

1. സ്വന്തം വേഗതയ്ക്കനുസരിച്ചുള്ള പഠനം

വേണ്ടതായ രീതിയിൽ നിങ്ങളുടെ ജോലി ദിവസം നിയന്ത്രിക്കുന്നതിനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭിക്കുന്നു എന്ന് സങ്കൽപ്പിക്കുക- മഹത്തരം എന്നു തോന്നുന്നില്ലേ?

കുട്ടികൾ സ്വന്തം പഠനപദ്ധതി തയ്യാറാക്കുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. സ്വന്തം രീതിയിലുള്ള പഠനത്തിലൂടെ, കുട്ടികൾക്ക് ഒരു പിസി ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എവിടെ വച്ചും, ക്ലാസിലോ വീട്ടിലോ വച്ച് പഠനം നടത്താവുന്നതാണ്. ഇത് വിദ്യാർത്ഥികൾക്ക് പഠനത്തോടുള്ള താൽപര്യവും വിഷയത്തിൽ അവർക്കുള്ള ജ്ഞാനവും വർദ്ധിപ്പിക്കുന്നതാണ്.

2. രക്ഷിതാക്കൾക്ക് വിവരം ലഭിക്കുന്നു

കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ച് മനസ്സിലാക്കാൻ രക്ഷിതാക്കൾ ടേം കാർഡ്, പേരന്റ് ടീച്ചേഴ്സ് മീറ്റിംഗ് എന്നിവക്കായി കാത്തിരുന്നിരുന്ന കാലം ഒക്കെ കഴിഞ്ഞു. ഇപ്പോൾ, അധ്യാപകർ പതിവായി രക്ഷിതാക്കൾക്ക് ഇമെയിൽ അപ്ഡേറ്റുകൾ അയയ്ക്കുന്നുണ്ട്. ഇതു കൂടാതെ മാതാപിതാക്കൾക്ക് വർഷത്തിൽ ഉടനീളം ക്ലൗഡ് അധിഷ്ഠിത പോർട്ടലുകൾ അല്ലെങ്കിൽ വിക്കിസ്പേസസ് ക്ലാസ്റൂമുകൾ വഴി അസൈൻമെന്റുകളും ടെസ്റ്റുകളും പരിശോധിക്കാനുമാകും. ഇതിലൂടെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടി എവിടെയാണ് നിൽക്കുന്നതെന്നും ആവശ്യമെങ്കിൽ വൈകുന്നതിനു മുമ്പ് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സാധിക്കും.

3. BYOD യുടെ പ്രചാരം

BYOD (ബ്രിംഗ് യുവർ ഓവ്ൺ ഡിവൈസ് -നിങ്ങളുടെ സ്വന്തം ഉപകരണം കൊണ്ടുവരുക) ക്ലാസ്റൂമിൽ ഒരു പിസിയുടെ ഉപയോഗം ലഭ്യമാക്കുന്നതിനുള്ള ആവേശകരവും ഫലപ്രദവുമായ മാർഗമാണ്. വിദ്യാർത്ഥികൾക്ക് സ്വന്തം ഉപകരണങ്ങൾ ഉപയോഗിച്ചു ശീലമുള്ളതിനാൽ ലോഗിംഗ്, സെറ്റിംഗ്,
പി.സി. എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിൽ സമയം പാഴാകുന്നത് ഒഴിവാക്കാൻ സാധിക്കും. തന്നെയുമല്ല, ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ കുട്ടികൾക്ക് തൽക്ഷണം റിസർച്ചുകൾക്കും പ്രൊജക്ടുകൾക്കും ടെസ്റ്റുകൾക്കുമായി റിസോഴ്സുകൾ പരിശോധിക്കുകയും ചെയ്യാം.

4. STEM നയിക്കുന്ന പഠനം

സാങ്കേതികതയെ ആശ്രയിച്ചുള്ള സമൂഹത്തിൽ - സ്കൂളുകളിൽ STEM ന് (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ്) വളരെ കൂടിയ ശ്രദ്ധ നൽകുമ്പോൾ ഇപ്പോൾ നിലവിൽ ഇല്ലാത്ത ജോലികൾക്കു പോലും വേണ്ടി വിദ്യാർത്ഥികളെ തയ്യാറാക്കിയെടുക്കേണ്ടിയിരിക്കുന്നുന്നു. വിദ്യാലയങ്ങൾ ഇതിനകം ലബോറട്ടറി പ്രാക്ടിക്കൽ വർദ്ധിപ്പിച്ചുകൊണ്ടും, മേക്കർ സ്പേസ് പ്രൊജക്ടുകൾ പരിചയപ്പെടുത്തികൊണ്ടും റോബോട്ട് ഒളിമ്പ്യാഡ്സ് പോലുള്ള ആക്ടിവിറ്റികൾ പ്രോത്സാഹിപ്പിച്ചുകൊണ്ടും വിദ്യാർത്ഥികളെ അവരുടെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങികഴിഞ്ഞു.

മറ്റുള്ളവയിൽ എല്ലാം പോലെതന്നെ മാറ്റങ്ങൾ മാത്രമാണ് സ്ഥായി ആയുള്ളത്. അതിവേഗം വികസിക്കുന്ന ഈ ഡിജിറ്റൽ ലോകത്തിന് നിങ്ങളുടെ കുട്ടികൾ തയ്യാറായിരിക്കാൻ മികച്ച ഒരു പിസി തിരഞ്ഞെടുക്കുകയും പഠനത്തോടുള്ള അവരുടെ മനോഭാവത്തിൽ വരുന്ന മാറ്റം കാണുകയും ചെയ്യുക.