അധ്യാപനത്തിന്റെ ഭാവി എന്നെ സംബന്ധിച്ച് തിളക്കമാർന്നത്

 

വിഭ കാഗ്സി ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ നേടി. 2018 വുമൺ ഇക്കണോമിക് ഫോറത്തിൽ 'വുമൺ ഓഫ് എക്സലൻസ്' പുരസ്കാരം നേടി. ReachIvy യുടെ സ്ഥാപകയാണ് വിഭ.

1) 'വിദ്യാഭ്യാസത്തിന് പിസി' എന്താണ് നിങ്ങളുടെ അഭിപ്രായം?

വിദ്യഭ്യാസത്തിനേ ആത്യന്തികമായി സാമൂഹിക സംതുലനം നടപ്പാക്കാനാകൂ, സാങ്കേതികവിദ്യ അതിനുള്ള ഉത്തേജനം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പരമ്പരാഗത പാഠപുസ്തകത്തിൽ ഏകദേശം 200-500 പേജുകളിൽ വിവരങ്ങൾ ഒതുക്കപ്പെടുമ്പോൾ, ഒരു പിസി ഒരു മില്യൺ പാഠപുസ്തകങ്ങളുടെ അറിവ് ഉള്ളിലൊതുക്കുന്നു (ഒരുപക്ഷേ കൂടുതൽ!). ഒരു പുതിയ ലോകത്തിലേക്ക് ഒരു 'ജാലകം' തുറന്നു നൽകുന്നു. ഇത് ഒറ്റതവണത്തെ പരിമിതമായ നിക്ഷേപത്തിലൂടെ പഠിത്തവും വളർച്ചയും ത്വരിതപ്പെടുത്തുന്നു.

'വിദ്യാഭ്യാസത്തിനായി കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതിലൂടെ, ഗ്രാമീണ മേഖലകളിൽ ഇത് നടപ്പാക്കുകയാണെങ്കിൽ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് മൈലുകൾ സഞ്ചരിക്കേണ്ട ആവശ്യം ഇല്ലാതാകും, ഫലത്തിൽ എ ഗ്രേഡ് ഉള്ളടക്കവും അധ്യാപകരും വിദ്യാർത്ഥികളുടെ വീടുകളിൽ / സ്കൂളുകളിൽ എത്തും.

2) കാണാപാഠം - അതിനെക്കുറിച്ച് എന്തു പറയുന്നു?

പുരാതന ചൈനീസ് തത്ത്വചിന്തകൻ കൺഫ്യൂഷ്യസ് പറഞ്ഞു: 'ഞാൻ കേൾക്കുന്നത് ഞാൻ മറന്നുപോകുന്നു, ഞാൻ കാണുന്നത് ഓർക്കുന്നു, ഞാൻ ചെയ്യുന്നത് ഞാൻ മനസ്സിലാക്കുന്നു.'

ഹൃദിസ്ഥമാക്കുക അഥവാ കാണാപാഠം എന്ന സമ്പ്രദായത്തിന് മാറ്റം വരുത്തേണ്ടതാണെന്ന് ഇത് വ്യക്തമാക്കുന്നു. നമ്മൾ എത്ര പേർ സ്കൂളിൽ പഠിച്ച പൈതഗോറസ് സിദ്ധാന്തം ഓർക്കുന്നുണ്ട്? വളരെ കുറച്ച്!

'കുട്ടി പഠിക്കുന്ന കാര്യങ്ങൾ കാണുകയും പ്രവർത്തിക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി പരീക്ഷണാത്മക പഠനം, സിദ്ധാന്തങ്ങളുടെ പ്രയോഗം, ക്ലാസ് പങ്കാളിത്തം, ഫീൽഡ് പ്രോജക്ടുകൾ, മറ്റ് പരീക്ഷ ഇതര ആക്ടിവിറ്റികൾ എന്നിവയ്ക്ക് സ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം.'

കാര്യങ്ങൾ ഒറ്റരാത്രിയിൽ മാറ്റാൻ കഴിയില്ല എന്നു ഞാൻ അംഗീകരിക്കുന്നു, എന്നാൽ നമ്മൾ ശരിയായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.

3) പഠനുമായുള്ള വിദ്യാർഥികളുടെ ബന്ധം മെച്ചപ്പെടുത്താൻ അധ്യാപകർക്ക് എങ്ങനെ കഴിയും?

'വിദ്യാർത്ഥിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്, അദ്ധ്യാപകർ ക്ലാസ്റൂം അനുഭവത്തെ ഒരു വൺ വേ വിജ്ഞാന കൈമാറ്റത്തേക്കാൾ, ഇരട്ട-രീതിയിലുള്ള പാരസ്പര ആശയവിനിമയ സെഷൻ പിന്തുടരുകയാണ് വേണ്ടത്''

അധ്യാപകൻ വിഷയം രസകരമാക്കണം. നമ്മൾ എല്ലാവരും സ്നേഹിക്കുന്ന ഒരു വിഷയമുണ്ടാകും. കാരണം, ആ വിഷയം നമ്മെ അധ്യാപകൻ വളരെ രസകരമായി പഠിപ്പിച്ചതു കൊണ്ടാകും. മാർക്കുകളെ വെറും സംഖ്യയായി പരിഗണിക്കണം, കുട്ടികളുടെ നിപുണതയുടെ മൊത്തത്തിലുള്ള വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അവസാനമായി, അധ്യാപകർ ഒരിക്കലും പ്രിയപ്പെട്ടവരെ തിരഞ്ഞെടുക്കാതെ ഓരോ വിദ്യാർത്ഥിയോടും തുല്യമായി ഇടപെടണം.

4) ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം അവശ്യം വേണ്ട മൂന്ന് കഴിവുകൾ എന്താണ്?

1. ഒരു ഇന്ററാക്ടീവ് ക്ലാസ് സെഷൻ ഉണ്ടാകാനുള്ള കഴിവ് വിഷയത്തിൽ അധീശത്വം, ആശയവിനിമയത്തിനുള്ള കഴിവ്.
2. പാഠപുസ്തകത്തിൽ പറയുന്നതിനെക്കാൾ കൂടുതൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക അറിവ് പുതുക്കാനുള്ള നിരന്തരമായ അഭിവാഞ്ച.
3. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴിവ് ശക്തമായ വ്യക്തിത്വ സവിശേഷതകളും വിദ്യാർത്ഥികളുടെ ആദരവും വിശ്വാസവും നേടാനുള്ള ശേഷിയും.

5) ഭാവിയെക്കുറിച്ച് എന്തു തോന്നുന്നു?

പാഠപുസ്തകത്തിൽ എഴുതിയിരിക്കുന്നതുമാത്രം പഠിപ്പിച്ചിരുന്ന കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യവസ്ഥിതി സംവേദനാത്മകമായ ഒരു വിദ്യാഭ്യാസ രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അധ്യാപകവൃത്തിയുടെ ഭാവി എന്നെ സംബന്ധിച്ചിടത്തോളം ശോഭനമാണ് - സർക്കാരും സ്വകാര്യ മേഖലകളിലുള്ളവരും ആവശ്യമായ നിക്ഷേപം നടത്തുന്നുണ്ട്.

6) മാറ്റങ്ങൾ നേരിടുന്ന വിദ്യാർഥികളുടെ ആവശ്യങ്ങളെ നിങ്ങൾ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്?

ReachIvy.com വിദ്യാർത്ഥികളെ അവരുടെ മനസ്സിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുതകൾ നീക്കം ചെയ്യുന്നതിനും അവരുടെ പ്രൊഫൈലിന് അനുയോജ്യമായ രീതിയിൽ കരിയറിൽ ശ്രദ്ധിക്കുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നു.