കാണാപ്പാഠമല്ല വേണ്ടത്, ശരിയായ പഠനമാണ്

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വിദ്യാർത്ഥികൾക്ക് കാണാപ്പാഠം നല്ല പരിചിതമാണ്. അവർ വായിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും  ഓർമ്മിക്കാനും ആവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഓർമ്മപ്പെടുത്തൽ പ്രവൃത്തിരീതി വിദ്യാർത്ഥികളെ സഹായിക്കുന്നു. എന്നിരുന്നാലും, ഈ രീതിയിലുള്ള പഠനം, ആശയങ്ങൾ  മനസ്സിലാക്കുന്നതിന് വിരുദ്ധമായി അവ മനഃപ്പാഠമാക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

നീറുന്ന പ്രശ്നം

നിർവചനങ്ങൾ ഓർത്തെടുക്കൽ, ആശയങ്ങൾ, സൂത്രവാക്യങ്ങൾ, വസ്തുതകൾ എന്നിവ മനഃ പാഠമാക്കുന്നതിൽ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാഠ്യപദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു, 14% ത്തോളം ഇന്ത്യൻ ക്ലാസ് മുറികളിൽ പാഠപുസ്തകങ്ങൾ കൂടാതെ അദ്ധ്യാപന സാമഗ്രികൾ ഉപയോഗിക്കുന്നു. ഇത് ഭാവിയിലെ തൊഴിലവസരത്തെ ബാധിക്കുന്നു. പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യൻ ബിരുദ എഞ്ചിനീയർമാരിൽ 25% ൽ താഴെ പേർ മാത്രമാണ് തൊഴിൽ മേഖലയിൽ  ജോലി ചെയ്യുന്നതാണെന്നാണ്. 1

യാഥാർത്ഥ്യം എന്തെന്നാൽ, ഒരു വിദ്യാർത്ഥിക്ക് ആശയം മനഃപ്പാഠമാക്കാതെ അവ മനസ്സിലാക്കാൻ കഴിഞ്ഞാലേ യഥാർഥ ജീവിതത്തിൽ അവ പ്രാവർത്തികമാക്കാൻ കഴിയുകയുള്ളു. ഇന്നത്തെ ‘ഡിജിറ്റൽ ഇന്ത്യക്കാർക്ക്’ ഏറ്റവും അഭിലഷണീയമായ മൂന്ന് കഴിവുകളാണ് സർഗ്ഗാത്മകത ‘വിമർശനാത്മക ചിന്ത’ സങ്കീർണ്ണമായ പ്രശ് ന പരിഹാരം എന്നിങ്ങനെ തൊഴിൽ ശക്തിയിൽ സഹായിക്കുന്ന ഘടകങ്ങൾ.

 

 

പരിഹാരം?

കാണാപ്പാഠം ഉപേക്ഷിക്കുക. കാണാപ്പാഠമല്ല, ശരിയായ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വർഷവും ജൂൺ 10 ന് ഞങ്ങൾ ആന്റി-റോട്ട് ദിനം ആഘോഷിക്കുന്നു.

ഇന്നത്തെ സാങ്കേതിക വിദ്യയുടെ  ലോകത്ത്, PC വിദ്യാഭ്യാസത്തിലൂടെ ശരിയായ പഠന രീതി ബോധിപ്പിക്കാൻ  കഴിയും. ഇത് ഇനിപ്പറയുന്നതിലൂടെ ചെയ്യാം:

 

 • E-ബുക്കുകൾ
  പാഠപുസ്തകങ്ങളുടെയും നോട്ടുകളുടെയും നിലവിലെ വലുപ്പം വിദ്യാർത്ഥികളെ ഭയപ്പെടുത്തും, അതിനാലാണ് ഹ്രസ്വവും സംക്ഷിപ്തവും സംവേദനാത്മകവുമായ e-ബുക്കുകളും PDF-കളും നൽകേണ്ടത് പ്രധാനമാകുന്നത്.

 • ഇന്റർആക്റ്റീവ് മീഡിയ
  ഓഡിയോ, വീഡിയോ, ആനിമേഷനുകൾ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുകയും നിലനിർത്തുകയും ഒരു ആശയം അവരോടൊപ്പം കൂടുതൽ കാലം നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

 • പദ്ധതികളും അവതരണങ്ങളും
  വ്യക്തിഗത അവതരണങ്ങൾ വിദ്യാർത്ഥികളെ അവരുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു ആശയം മനസ്സിലാക്കിയത്  പ്രകടിപ്പിക്കാൻ ഒരു അളവു വരെ സഹായിക്കുന്നു.

 • കൂട്ടാളികളുമായുള്ള പഠനം
  ഗൂഗിൾ  ഡോക്കുമെന്റുകളും  വെർച്വൽ സംവാദങ്ങളും പോലുള്ള ഓൺലൈൻ ടൂളുകളിലൂടെ, വിദ്യാർത്ഥികൾക്ക് പരസ്പരം സഹകരിക്കാനും സൃഷ്ടിക്കാനും മറ്റുള്ളവരിൽ നിന്ന് പഠിക്കാനും കഴിയും.

 • സംശയ നിവാരണ  സെഷനുകൾ
  ക്വിസ്സുകളിലൂടെയും ഫീഡ് ബാക്ക് ഫോമുകളിലൂടെയും, ഒരു ആശയത്തെക്കുറിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ധാരണ അളക്കാനും, തത്ഫലമായുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാനും കഴിയും.

 • ഗസ്റ്റ് ലെക്ചറർ
  ഓൺലൈൻ പഠനത്തിന് ശാരീരിക നിയന്ത്രണങ്ങളൊന്നുമില്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗസ്റ്റ് ലെക്ചറരെ വിദ്യാർത്ഥികളെ യഥാര്&zwjത്ഥത്തില്&zwj പഠിപ്പിക്കാൻ പ്രാപ്തരാക്കുന്നു.

 

ഞങ്ങളുടെ ഓൺലൈൻ പഠന വെബിനാറുകളിലൂടെ നിങ്ങൾക്ക് ഇന്നുതന്നെ ഇന്റർആക്റ്റീവ് പഠനത്തിലേക്കുള്ള ഒരു ചുവടുമാറ്റം നടത്താം.