ആത്യന്തികമായ ദീപാവലി അവധിക്കാല വഴികാട്ടി: നിങ്ങളുടെ കുട്ടിയ്ക്ക് അവ രസകരവും അറിവു പകരുന്നതുമായി എങ്ങനെ മാറ്റാം.

 

പരീക്ഷകൾ കഴിഞ്ഞു, ദീപാവലി അവധിക്കാലം തുടങ്ങിക്കഴിഞ്ഞു. പുസ്തകക്കെട്ടുകൾ മാറ്റി വച്ച് കളികളിൽ മാത്രം മുഴുകാൻ നിങ്ങളുടെ കുട്ടികൾ ആഗ്രഹിക്കുന്ന സമയം. എന്നാൽ മറ്റ് പല മാതാപിതാക്കളെയും പോലെ, ഇത് ഒരു അവധിക്കാല കളികളുടെ സമയമായി മാത്രം മാറ്റാതെ കുട്ടികളുടെ അറിവു സമ്പാദന ശീലത്തെ നിലനിർത്താനുള്ള ഒരു അവസരമായി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

പിസിയിലേക്ക് പ്രവേശിക്കുക

എല്ലാ പ്രായത്തിലും തലത്തിലുമുള്ള കുട്ടികൾക്ക് പഠനം രസകരവും വിജ്ഞാനപ്രദവുമാക്കുന്നതിന് പിസി അനിവാര്യമായ ഒരു ഘടകമായിത്തീർന്നിരിക്കുകയാണ്. സ്&zwnjകൂളിൽ പഠിച്ച കാര്യങ്ങൾ പരീക്ഷിക്കുന്നതിനും, തിയറികൾ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനും അവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായി തുടരുന്നതിനും ഉള്ള ഒരു അവസരം അവധിക്കാലത്ത് ഇത് നൽകുന്നു. [1]

ദീപാവലി അവധിക്കാലം നിങ്ങളുടെ കുട്ടിയ്ക്ക് രസകരവും വിജ്ഞാനപ്രദവുമാക്കുന്നതിന് പിസി സംബന്ധിച്ച ചില ആശയങ്ങൾ ഇതാ:

 

1. ഓൺലൈൻ ഗെയിമിംഗ്

ഗെയിമിംഗ് പലപ്പോഴും 'സമയം പാഴാക്കൽ' ആയി കണക്കാക്കപ്പെടുന്നു, എന്നാൽ ശരിയായ ഗെയിമുകൾ തീർച്ചയായും പ്രയോജനകരമാണ്. വെബ്&zwnjസൈറ്റ് - ലേണിംഗ് ഗെയിംസ് ഫോർ കിഡ്&zwnjസ് - കുട്ടികളുടെ ഇംഗ്ലീഷ് വ്യാകരണ വിജ്ഞാനം മെച്ചപ്പെടുത്താനും പുതിയ വാക്കുകൾ പഠിക്കാനും, ശാസ്ത്രീയവും ഗണിതശാസ്ത്രപരവുമായ ആശയങ്ങളുമായി സംവദിക്കാനും സ്&zwnjകൂളിലേയ്ക്ക് ആവശ്യമായ മറ്റ് പല കഴിവുകളും വളർത്തിയെടുക്കാനും കൂടുതൽ രസകരവും ഓർമ്മയിൽ നിൽക്കുന്നതുമായ മാർഗങ്ങളിലൂടെ സ്വായത്തമാക്കാനും കുട്ടികളെ സഹായിക്കുന്നു.[2]

 

2. ഓൺലൈൻ സ്&zwnjക്രാപ്ബുക്ക്

ദിവസങ്ങളോളം കുട്ടികളെ പ്രവർത്തനനിരതരായിരിക്കാനും ദീപാവലി അതിന്റെ എല്ലാ രസത്തോടും ആഘോഷിക്കാനും സഹായിക്കുന്ന ഒരു മഹത്തായ പദ്ധതിയാണ് ഇത്. കലാവലോകനങ്ങളും രേഖകളും പകർത്താനും, അവരുടെ സർഗ്ഗവൈഭവം പ്രകടിപ്പിക്കുന്നതിനും, ഏറ്റവും മികച്ച വിധത്തിൽ കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്ന് മനസിലാക്കുന്നതിനും സ്&zwnjക്രാപ്പ്ബുക്കിംഗ് അവരെ പഠിപ്പിക്കുന്നു. കാൻവാ പോലെയുള്ള ഒരു പ്ലാറ്റ്&zwnjഫോം ജീവിതത്തിന്റെ മധുരമുള്ള ഓർമ്മകളെ ഏറ്റവും കലാപരവും തനതായ ശൈലിയിലും സൂക്ഷിച്ചു വയ്ക്കുന്നു.[3]

 

3. ഒരു വീഡിയോ സൃഷ്ടിക്കുക

വീഡിയോ റെക്കോർഡ് ചെയ്യാനും കമ്പ്യൂട്ടറിൽ വീഡിയോകൾ സൃഷ്ടിക്കാനും കുട്ടികളെ പഠിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാന പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല ആശയവിനിമയത്തിനുള്ള ഒരു പ്രധാന രീതിയായി വീഡിയോ ഉപയോഗിക്കുന്നതിനെക്കുറിച്ചും, കഥപറച്ചിൽ എന്ന ആശയത്തെക്കുറിച്ച് മനസ്സിലാക്കാനും ഇത് അവരെ അനുവദിക്കുന്നു.

 

4. ഹ്രസ്വകാല ഓൺലൈൻ കോഴ്&zwnjസുകൾ

കുട്ടികളെ ആകർഷിക്കുന്ന ഒരു മേഖലയിലെ ഒരു ചെറിയ ഓൺലൈൻ കോഴ്&zwnjസിന് അവരെ സൈൻ അപ്പ് ചെയ്യിക്കുക. [4] ഇത് കുട്ടികളെ പ്രവർത്തന നിരതരായി നിലനിർത്തുന്നതോടൊപ്പം അവർക്കു താൽപര്യമുള്ള വിഷയങ്ങളിൽ അറിവു വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഒരു പഠന വിഷയം ആയിരിക്കണമെന്ന് നിർബന്ധമില്ല, കുട്ടികൾക്ക് വ്യാപരിക്കാൻ താൽപര്യമുള്ള ഒരു മേഖല ആയാൽ മതി.

ദീപാവലി അവധി ദിവസങ്ങളിലെ ഒരു പഠനോപാധി മാത്രമല്ല പിസി, സ്&zwnjകൂൾ വർഷത്തിലുടനീളം വിനോദത്തിനും വിദ്യാഭ്യാസത്തിനും കൂടിയുള്ള ഒരു മാർഗമാണ് ഇത്. എല്ലാറ്റിനുമുപരി, 2017- കുട്ടികൾ ഉപയോഗിക്കുന്ന ആദ്യ പഠന ഗാഡ്&zwnjജെറ്റുകളിൽ ഒന്നാണ് ഇത്![5]