ഈ നുറുങ്ങുകൾ നിങ്ങളുടെ പിസിയെ ഒരു ഒരു സേഫ്റ്റി പ്രോ ആക്കാൻ സഹായിക്കും

 

സുരക്ഷയ്ക്ക് പ്രഥമഗണന നൽകുന്നത് എപ്പോഴും സുരക്ഷ നൽകും.

- ചാൾസ് എം. ഹെയ് സ്

 

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ് സാങ്കേതികത. ഇത് ഉപകാരപ്രദവും വിവരദായകവും രസകരവുമാണ്, പക്ഷേ ബ്രൗസുചെയ്യുമ്പോൾ നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെങ്കിലും ചിലപ്പോഴൊക്കെ അത് അപകടകരവുമായേക്കാം. നല്ല പിസി സുരക്ഷ സമ്പ്രദായങ്ങൾ ഉപയോഗിക്കുന്ന ശീലങ്ങളിലൂടെ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുരക്ഷിതരായി ഇരിക്കാം.

 

   പാസ് വേഡഡ് പെർഫെക്ട്

 

നമ്മൾ എല്ലാവരും ഭീതിദമായ ലേഖനങ്ങൾ വായിക്കുകയും ഹാക്കർമാരുടെ അതിശയോത്കി കലർന്ന വീഡിയോകൾ കാണുകയും ചെയ്തിട്ടുണ്ട്. തീർച്ചയായും, അതിൽ ചിലത് അസംബന്ധമാണ്, പക്ഷെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. നിങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്ന് നോക്കൂ:

  • ദീർഘമായ പാസ് വേഡുകൾ ഉപയോഗിക്കുക 8 അക്ഷരങ്ങളോ അതിലധികമോ ശുപാർശ ചെയ്യുന്നു.
  • അക്ഷരങ്ങളുടെ ഒരു ശക്തമായ മിക് സ് ഉപയോഗിക്കുക, ഒന്നിലധികം സൈറ്റുകൾക്ക് ഒരേ പാസ് വേഡ് ഒരിക്കലും ഉപയോഗിക്കരുത്.
  • നിങ്ങളുടെ പാസ് വേഡുകൾ പങ്കിടുകയോ എഴുതി വയ്ക്കുകയോ ചെയ്യരുത് (പ്രത്യേകിച്ച് നിങ്ങളുടെ മോണിറ്ററിൽ എഴുതി ഒട്ടിച്ച് വയ്ക്കരുത്).
  • നിങ്ങളുടെ പാസ് വേഡുകൾ സമയാസമയങ്ങളിൽ അപ് ഡേറ്റ് ചെയ്യുക, ഓരോ 6 മാസത്തിലും മാറ്റുക (90 ദിവസം അഭികാമ്യമായിരിക്കും).

 

  എന്തെങ്കിലു സംശയാസ്പദമായി കാണുന്നുവെങ്കിൽ, അത് തുറക്കരുത്

 

ചില വ്യക്തിഗത വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന് ഒരു സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുന്ന അജ്ഞാത ഓൺലൈൻ സേവനത്തിൽ നിന്നുള്ള ഇമെയിലുകൾ എല്ലായ് പ്പോഴും വ്യാജമായിരിക്കും.

ഈ ഇമെയിലുകൾ സാധാരണയായി നിങ്ങളുടെ ഇമെയിൽ ആപ്ലിക്കേഷന്&zwjറെ സ്പാം ഫിൽട്ടർ തടയുന്നതാണ്, എന്നാൽ ഏതെങ്കിലും ഒരു മെയിൽ അതിൽനിന്നും രക്ഷപ്പെടുകയും നിങ്ങൾ അതിന്റെ ലിങ്ക് ക്ലിക്കുചെയ്യുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾക്ക് ശരിയായ സോഫ്റ്റ് വെയർ ഉണ്ടെങ്കിൽ നിങ്ങൾ പ്രവേശിച്ച സൈറ്റ് നിങ്ങളുടെ വെബ് ബ്രൗസർ കണ്ടുപിടിക്കുകയും തടയുകയും ചെയ്യും.

 

  ബാക്കപ്പ് ചെയ്യുക

 

പതിവായ ബാക്കപ്പുകൾ ഷെഡ്യൂൾ ചെയ്യുന്നത് അപ്രതീക്ഷിത സംഭവങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ ജീവിതകാലത്തെ മുഴുവൻ ഡാറ്റയും നിങ്ങൾക്ക് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ ഉപകരണങ്ങളുടെ ഫിസിക്കൽ സുരക്ഷ അവയുടെ സാങ്കേതിക സുരക്ഷയെ പോലെ തന്നെ വളരെ പ്രധാനമാണ്.

  • നിങ്ങളുടെ പിസി ദീർഘകാലത്തേയ്ക്ക് പ്രവർത്തിപ്പിക്കാതിരിക്കുന്നെങ്കിൽ അതു ലോക്ക് ചെയ്യുക അങ്ങനെയെങ്കിൽ അത് മറ്റാർക്കും ഉപയോഗിക്കാനാവില്ല.
  • നിങ്ങൾ സെൻസിറ്റീവായ വിവരങ്ങൾ ഒരു ഫ് ളാഷ് ഡ്രൈവ് അല്ലെങ്കിൽ ബാഹ്യ ഹാർഡ് ഡ്രൈവിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ, ഇവയും ലോക്കുചെയ്ത് സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. 
  • ഡെസ് ക് ടോപ്പ് കമ്പ്യൂട്ടറുകൾ ഉപയോഗത്തിലില്ലാത്തപ്പോൾ അവ ഷട്ട്ഡൗൺ ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ സ് ക്രീൻ ലോക്കുചെയ്യുക.

 

നിങ്ങളുടെ കുട്ടികളെ ഇന്റർനെറ്റിന്റെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ നിങ്ങൾ ഇപ്പോൾ ഒരു പിസി സേഫ്റ്റി പ്രോ ആയിത്തീർന്നിരിക്കുന്നു ഒരു സന്തുഷ്ടകരമായ ഡിജിറ്റൽ രക്ഷാകർതൃത്വം ആശംസിക്കുന്നു!