ഓൺലൈൻ പഠനത്തിനായി നിങ്ങളുടെ 2021-ലെ പുതുവർ‌ഷ തീരുമാനത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ

 

കഴിഞ്ഞ ഒരു വർഷത്തിനിടെ, ലോകം മുഴുവൻ മാറി. ഇന്ന് കമ്പ്യൂട്ടർ സ്ക്രീനിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2021-ലേക്ക് നോക്കുമ്പോൾ, PC പഠനത്തിനായി നമ്മൾ ഉത്തരവാദിത്തമുള്ള തീരുമാനങ്ങൾ എടുക്കണം.

PC വിദ്യാഭ്യാസത്തിനുള്ള പുതുവർഷ തീരുമാനത്തിൽ നിങ്ങൾ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഇതാ.

ഇന്റർനെറ്റ് സുരക്ഷ നിലനിർത്തുക

നിങ്ങളുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ വ്യക്തിപരവും സെൻ സിറ്റീവുമായ വിവരങ്ങൾ ഇൻറർ നെറ്റിൽ നൽ കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടെ പാസ് വേഡ് നിങ്ങളുടെ മാതാപിതാക്കളുമായല്ലാതെ ആരുമായും പങ്കിടരുത്. ഒരു പൊതുവായ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ആക്സസ് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് ലോഗൗട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

നിങ്ങൾ കംപ്യൂട്ടറിൽ സമയം ചെലവഴിക്കുന്ന സമയത്തിൽ ശ്രദ്ധപുലർത്തുക

വിനോദ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിങ്ങളുടെ ഇന്റർനെറ്റ് സമയം ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഓൺലൈനിൽ പരിധിയില്ലാതെ മണിക്കൂറുകളോളം ചെലവഴിക്കരുത്.

ഓൺലൈൻ ക്ലാസുകളിലൂടെ പുതിയ നൈപുണ്യങ്ങൾ പഠിക്കുക

2021-ൽ, നിങ്ങളുടെ നേട്ടത്തിനായി PC പഠനം ഉപയോഗപ്പെടുത്തുക. നിങ്ങളുടെ താൽപ്പര്യവും കഴിവും വർദ്ധിപ്പിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുക, നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുക, പുതിയ നൈപുണ്യങ്ങൾ പഠിക്കാൻ നിങ്ങളെ പ്രാപ് തമാക്കുക, നിങ്ങളുടെ സമയത്തിൽ നിയന്ത്രണം നേടുക.

ഓൺലൈനിലുള്ള മറ്റുള്ളവരോട് ദയ കാണിക്കുക

വിദ്വേഷം നിറഞ്ഞ സംസാരവും നിന്ദ്യമായ അഭിപ്രായങ്ങളും ഈ കാലത്ത് ഇന്റർനെറ്റിൽ ആധിപത്യം പുലർത്തുന്നതായി കാണുന്നു. വിദ്വേഷം നിറഞ്ഞ സംഭാഷണത്തിൽ ഏർപ്പെടരുത്, 2021 എല്ലാവർക്കും ഒരു നല്ല വർഷമായി മാറ്റുക. ഉല്ലാസവും, പ്രോത്സാഹനവും നൽകുന്ന ട്വീറ്റുകൾ, പോസ്റ്റുകൾ, അഭിപ്രായങ്ങൾ എന്നിവ ഉപയോഗിച്ച് ഇന്റർനെറ്റ് സുരക്ഷിതമാക്കുക.

ഈ വർഷത്തിൽ ഇനി അവശേഷിക്കുന്ന കാലത്ത് ഈ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഒപ്പം പഠനത്തിന് വേണ്ടി ഇന്റർനെറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക.