നിങ്ങളുടെ കുട്ടികൾക്ക് യൂട്യൂബ് എങ്ങനെ സുരക്ഷിതമാക്കാനാകും

 

നിങ്ങളുടെ കുട്ടികൾക്ക് യൂട്യൂബ് ശരിയാകില്ലെന്ന് കരുതുന്ന ആയിരക്കണക്കിന് മാതാപിതാക്കളിലൊരാളാണോ നിങ്ങൾ?

തെറ്റിദ്ധാരണകൾ മാറ്റുകയും യൂട്യൂബിൽ സൗജന്യമായി ലഭ്യമായ അത്ഭുതകരമായ വിദ്യാഭ്യാസ ഉറവിടങ്ങളെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിനും തുടർന്നു വായിക്കുക.

1) ലഭ്യമായ എല്ലാ സുരക്ഷിതമായ സജ്ജീകരണങ്ങളും പ്രയോജനപ്പെടുത്തുക.

വീഡിയോ സ്ട്രീമിംഗ് ഭീമൻ സാധാരണഗതിയിൽ മുതിർന്നവർക്കു വേണ്ടിയുള്ളതാണ്. അതിനാൽ, നിങ്ങളുടെ കുട്ടിക്ക് ഇത് അനുയോജ്യമായ രീതിയിലേക്ക് മാറ്റാൻ ഈ ലളിതമായ നടപടികൾ കൈക്കൊള്ളുക. ഇതിന് ഏതാനും മിനിറ്റേ വേണ്ടതുള്ളൂ.

  • വീഡിയോകൾ കാണുന്നതിനിടെ 'അപ് നെക് സ്റ്റ്' എന്ന ഫീച്ചേഴ് സ് അപ്രാപ്തമാക്കുക, അതിലൂടെ നിങ്ങളുടെ കുട്ടിയുടെ സ് ക്രീനിൽ അപ്രതീക്ഷിത വീഡിയോ പൊന്തി വരില്ല.
  • ഉപയോക്താക്കളോ മറ്റ് ഉറവിടങ്ങളോ ഫ് ളാഗുചെയ്ത അനുചിതമായ ഉള്ളടക്കം അടങ്ങിയിരിക്കാവുന്ന വീഡിയോകൾ മറയ്ക്കുന്നതിന് റെസ്ട്രിക്ടഡ് മോഡ് 'ഓൺ' ആക്കുക

2) ഫൈൻ ട്യൂൺ ഫിൽട്ടറുകൾ

നിങ്ങളുടെ കുട്ടി കാണുന്നത് വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങൾ മാത്രമാണെന്ന് ഉറപ്പുവരുത്താനുള്ള മറ്റൊരു മികച്ച മാർഗമാണ് ഫിൽട്ടറുകൾ ഉപയോഗപ്പെടുത്തുന്നത്. നിങ്ങളുടെ തിരച്ചിലിൽ വളരെ പ്രസക്തമായ ഫലങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ഈ പ്രക്രിയ നിങ്ങളുടെ സമയം ലാഭിക്കുകയും ചെയ്യുന്നു. നിങ്ങൾക്കിത് എങ്ങനെ ചെയ്യാമെന്നു നോക്കാം:

  • 'പ്ലാന്റ് ലൈഫ് സൈക്കിൾ' എന്ന ലളിതമായ പദം സെർച്ച് ചെയ്യുക
  • അപ് ലോഡ് തീയതി, ടൈപ്പ്, ദൈർഘ്യം, സവിശേഷതകൾ എന്നിവ പ്രകാരം നിങ്ങളുടെ തിരയൽ ഫിൽട്ടർ ചെയ്യുക
  • പ്രസക്തി, വീഡിയോ ഉള്ളടക്കം അല്ലെങ്കിൽ ഉപയോക്തൃ റേറ്റിംഗുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഫലങ്ങൾ തരംതിരിക്കുക

3) സബ് സ് ക്രൈബ് ചെയ്യുക

രക്ഷാകർതൃ വൃത്തങ്ങളിൽ പ്രചരിക്കുന്ന ഒരു രഹസ്യമാണ്, സബ് സ് ക്രിപ്ഷനുകളിലൂടെ സുരക്ഷിതരാകുക എന്നത്. നിങ്ങളുടെ കുട്ടികൾ ഉപയോഗിക്കുന്ന ഉള്ളടക്കം നിങ്ങൾക്ക് മുൻകൂട്ടി പ്രദർശിപ്പിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്താനാകും. നിങ്ങൾ ഇതിനകം ചാനലിന്റെ വീഡിയോകൾ പരിശോധിച്ചിട്ടുള്ളതിനാൽ കുട്ടികൾ അതിൽ എന്തു കാണും എന്ന് നിങ്ങൾക്ക്മ ഒറപ്പാക്കാനാകും. ഇതിലെ ഏറ്റവും മികച്ച ഭാഗം, യൂ ട്യൂബിനെ പല നിയമങ്ങളും (ദേശീയവും അന്തർദേശീയവും), ഗൂഗിളിന്റെ (പാരന്റ് കമ്പനിയായ) കർശനമായ ആഭ്യന്തര നിയന്ത്രണവും നിയന്ത്രിക്കുന്നുണ്ട് എന്നതാണ്. അതിനാൽ ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചാനലുകൾക്ക് അവർ ഇവിടെ വ്യക്തമാക്കിയിട്ടുള്ള ഉള്ളടക്കങ്ങൾ അല്ലാതെ മറ്റൊന്നും പ്രദർശിപ്പിക്കാനാകില്ല. 

  • യൂട്യൂബിൽ നിങ്ങൾ സബ് സ് ക്രൈബ് ചെയ്യാവുന്ന ചാനലുകളുടെ എണ്ണത്തിന് പരിധിയില്ലാത്തതിനാൽ ഓരോ വിഷയത്തിനും ഒന്നിലധികം ചാനലുകൾ സബ് സ് ക്രൈബുചെയ്യാം.
  • നിങ്ങളുടെ കുട്ടിക്ക് ഒരു ഇടവേള എടുക്കാൻ താൽപ്പര്യമുള്ളപ്പോൾ ആസ്വദിക്കാനായി കുടുംബ സൗഹൃദ സംഗീതത്തിന്റെയും വിനോദത്തിന്റെയും ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കുക

ഡിജിറ്റൽ പാരന്റിംഗിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, ഓരോ ചെറിയ സഹായവും - നിങ്ങളുടെ രക്ഷാകർതൃ വലയങ്ങളിൽ ഇതെ കുറിച്ച് അറിവ് പ്രചരിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തുക, അതിലൂടെ കുട്ടികൾക്ക് സ് കൂളിന് മികച്ച നേട്ടമാകുന്ന രീതിയിൽ യൂട്യൂബ് ഉപയോഗിക്കാനാകും.