ഈ അധ്യാപകദിനത്തിൽ ഒരു പിസി ഉപയോഗിച്ച് നിങ്ങളുടെ അധ്യാപനത്തിന്റെ മാറ്റ് കൂട്ടുക

 

 

പിസി പഠിക്കാനുള്ള ഒരു ഉപകരണമാണ്.
പിസി ഗവേഷണത്തിനുള്ള ഒരു ഉപകരണമാണ്.
പിസി സ്വയം പരീക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമാണ്.
പിസി പല കാര്യങ്ങളാണ്.
നിങ്ങൾക്കായ്.
അതെ, അധ്യാപികയായ നിങ്ങൾക്കായി

എങ്ങനെയെന്ന് നോക്കാം

നിങ്ങളുടെ എല്ലാ പഠന ഉറവിടങ്ങളെയും പിസി ഒരുമിച്ച് കൊണ്ടുവരുന്നു

ഒരു പി.സിയുടെ സഹായത്തോടെ വിവരങ്ങൾ സമാഹരിക്കുന്നതിനും സ്വായത്തമാക്കുന്നതിനും പരിധി ഇല്ല. എല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ശരിയായ സ്ഥലത്ത് ആവശ്യമുള്ള വിവരങ്ങൾ തിരയുക എന്നതാണ്. അടുത്ത ക്ലാസിൽ എടുക്കാൻ പോകുന്ന പാഠത്തെ കുറിച്ചുള്ള ഗവേഷണം മുതൽ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയത്തിൽ താൽപര്യം ജനിപ്പിക്കാൻ ഉതകുന്നതിനും ക്ലാസിനെ പരസ്പരം ഇടപഴകാൻ സഹായിക്കുന്നതുമായ വീഡിയോകൾ കണ്ടെത്തുന്നതു വരെ, എല്ലാം ഒരു പിസിയിലൂടെ ലഭിക്കുന്നു

പിസി എല്ലാ പുതിയ അധ്യയന ഉപകരണങ്ങളും കൂട്ടിച്ചേർക്കുന്നു

നിങ്ങളുടെ ക്ലാസ് തുണ്ടര മേഖലയിലേക്ക് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നുണ്ടോ?
Virtual Field trips ആണ് അതിനുള്ള ഉത്തരം.

അസൈനമെന്റുകൾ, പരീക്ഷകൾ, ചോദ്യപേപ്പറുകൾ മുതലായവ നിങ്ങളുടെ ക്ലാസിൽ ഒരിടത്ത് തന്നെ വേണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
Cloud storage അതിനുള്ള മാർഗമാണ്.

ഒരു ഉപന്യാസത്തിലൂടെ നിങ്ങളുടെ ക്ലാസ്സിനെ പ്രചോദിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
Ted Videos അതിനുള്ള ഒരു വഴിയാണ്.

ഇവ മൂന്നു ഉദാഹരണങ്ങൾ മാത്രമാണ്, നിങ്ങൾക്ക് ഒരു പിസി ഉപയോഗിച്ച് നിങ്ങളുടെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറാം.

പിസി ലോകത്തിലെ അധ്യാപക സമൂഹത്തെ ഒന്നിച്ചു കൊണ്ടു വരുന്നു

ഒരു പിസിയെ സംബന്ധിച്ചുള്ള ഏറ്റവും മികച്ച ഭാഗം അത് ലോകമെമ്പാടുമുള്ള ആരുമായും എളുപ്പത്തിൽ ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കുന്നു എന്നതാണ്. ലോകമെമ്പാടുമുള്ള വിവിധ കമ്യൂണിറ്റികളുടെ കാഴ്ചപ്പാടുകളും മൈക്രോസോഫ്റ്റ് എഡ്യൂക്കേറ്റേഴ്സ് കമ്മ്യൂണിറ്റി പോലുള്ള ഡിജിറ്റൽ കമ്മ്യൂണിറ്റികളുടെ കാഴ്ചപ്പാടുകളും മനസിലാക്കുന്നതിന് എല്ലായ്പ്പോഴും ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങൾക്ക് വളരെ പ്രയോജനപ്പെടും

കൂടുതൽ വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും https://www.dellaarambh.com/post/three-discussion-forums-every-teacher-should-be-part-of

സംഗ്രഹമായി, ഒരു മഹാനായ അധ്യാപകന്റെ കൈകളിലെ സാങ്കേതികവിദ്യ സമൂഹത്തെ എങ്ങനെ രൂപാന്തരപ്പെടുത്തും എന്നതിനെക്കുറിച്ച് ഒരു പ്രിൻസിപ്പൽ ആയ മിസിസ് ഗൗരി പറയുന്നതു കേൾക്കൂ : ഒരു ആരംഭം സെഷൻ നൂതനമാർഗങ്ങളിൽ പഠിക്കാനും പഠിപ്പിക്കാനും തന്റെ അധ്യാപകരുടെ ആത്മവിശ്വാസം എങ്ങനെ വർദ്ധിപ്പിച്ചു എന്നും അവർ വ്യക്തമാക്കുന്നു