നിങ്ങൾ ചേരേണ്ട മൂന്ന് ആഫ്റ്റർ സ്കൂൾ ക്ലബുകൾ

 

ശരിയായ സ്കൂൾ ഉപദേശത്തിനായി നിങ്ങളുടെ സീനിയർമാരോട് ചോദിച്ചാൽ, അവരുടെ ഉത്തരം പഠനം ഗൗരവമായി നടത്താനും ഒപ്പം സ്ഥിരാടിസ്ഥാനത്തിൽ കുറഞ്ഞത് ഒരു പാഠ്യേതര പദ്ധതിയിൽ എങ്കിലും പങ്കെടുക്കണം എന്നായിരിക്കും. നിങ്ങളുടെ പങ്കാളിത്തം നിങ്ങളുടെ കോളേജ് ആപ്ലിക്കേഷനുകളെ സഹായിക്കുക മാത്രമല്ല, അത് നിങ്ങളെ ഒരു ഓൾ റൗണ്ടറായ വിദ്യാർത്ഥിയാക്കി മാറ്റുകയും ചെയ്യും. അതു മാത്രമല്ല, ഇവ നിങ്ങൾക്ക് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ആയി മാറുകയും ചെയ്യും - രണ്ട് ലോകത്തെയും മികച്ചത്, ശരിയല്ലേ?

നിങ്ങളുടെ സ്കൂളിൽ ഇതിനകം തന്നെ ഇല്ലെങ്കിൽ നിങ്ങൾ ചേരേണ്ടതോ ആരംഭിക്കേണ്ടതോ ആയ മൂന്ന് ആഫ്റ്റർ -സ്കൂൾ ക്ലബ്ബുകൾ ഇതാ:

 

1) കോഡിംഗ്: ഓൺലൈനിലെ എല്ലാത്തിന്റെയും അടിത്തറ

ഇന്ത്യക്ക് പുറത്തുള്ള മൂന്നു വിദ്യാർത്ഥികളിൽ ഒരാൾ 15 വയസ്സാകുന്നതിനു മുൻപ് കോഡിംഗ് പഠനം ആരംഭിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇത് 10 ൽ ഒരാൾ മാത്രം. Scratch, Code , Codecademy. മുതലായ വെബ്സൈറ്റുകളുടെ സഹായത്തോടെ ആഫ്റ്റർ സ്കൂൾ അടിസ്ഥാനങ്ങൾ പിടിച്ചെടുത്ത് നിങ്ങൾക്ക് മറ്റെല്ലാവരെക്കാളും മുന്നിൽ പോകാൻ കഴിയും. നിങ്ങളുടെ ഗ്രൂപ്പ് എത്ര ചെറുതാണെങ്കിലും, വൈഫൈ ആക്സസുള്ള ഒരു പിസി ഉണ്ടെങ്കിൽ നിങ്ങൾക്ക് പോകാം, മുന്നോട്ട് !

 

2) കല: നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾലോകത്തിനു കാണിച്ചു കൊടുക്കുക

'എല്ലാ കുട്ടികളും ഒരു കലാകാരനാണ്, നിങ്ങൾ വളരുമ്പോഴും ആ കലാകാരർ കൂടെയുണ്ടാകുമോ എന്നതാണ് പ്രശ്നം' - പാബ്ലോ പിക്കാസോ
ഓയിൽ പെയിന്റിംഗ് അല്ലെങ്കിൽ കൈകൊണ്ടുള്ള സ്കെച്ചിംഗ് എന്നത് നിങ്ങൾക്ക് സാധിക്കുന്ന കാര്യമല്ലെങ്കിൽ, ആർട്ട് ക്ലബിൽ ആർട്ട് ഡിജിറ്റൽ ആയി ശ്രമിച്ചു നോക്കാം. Sketch, YouiDraw, Pixilart എന്നിവ നിങ്ങൾക്ക് കയറി ഒരു കൈ നോക്കാവുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ചിലതാണ്. നിങ്ങളുടെ പിസിക്ക് ഇനിയും ധാരാളം കാര്യങ്ങൾ നിങ്ങൾക്കായി ചെയ്യാൻ സാധിക്കും. ആർട്ട് ക്ലബ്ബിന്റെ മികച്ച ഭാഗം, വീട്ടിലേക്ക് പോകുമ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കുകയും അതേ സമയം സംതൃപ്തി തോന്നുകയും ചെയ്യുന്നു എന്നതാണ്.

 

3) സംഗീതം: കൂടുതൽ ക്ഷമ കാണിക്കാൻ നിങ്ങളുടെ തലച്ചോറിനെ കെട്ടിവരിയൂ

നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നിങ്ങളെ സഹായിക്കുന്ന ഒരു ഗുണമാണ് ക്ഷമ. പഠനം സ്പോർട്സ്, സാമൂഹിക ജീവിതം, വീട്ടിൽ, എല്ലായിടത്തും അതു നിങ്ങൾക്ക് ഗുണം ചെയ്യും. സംഗീതത്തിൽ പ്രതിഭ തെളിയിക്കുന്നതിലൂടെ, അത് ഗാനരചനയോ സംഗീതോപകരണം വായിക്കുന്നതോ അല്ലെങ്കിൽ ആലാപനമോ എന്തുമാകട്ടെ, നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനായി നിങ്ങൾ ചെലവഴിക്കുന്ന സമയം, നിങ്ങളെ അതാരംഭിച്ച സമയത്തേക്കാൾ കൂടുതൽ ക്ഷമയുള്ള വ്യക്തിയാക്കി മാറ്റും. YouTube ട്യൂട്ടോറിയലുകൾ കാണുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട ഒരു ഉപകരണം പഠിക്കുകയും LMMS ഉപയോഗിച്ച് നിങ്ങളുടെ ആഫ്റ്റർ സ്കൂൾ ക്ലബ്ബിൽ സംഗീതം ഉണ്ടാക്കുകയും ചെയ്യാം.

ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ കരിയറായി മാറിയേക്കില്ലെന്ന് ആരു കണ്ടു?

 

ശ്രദ്ധിക്കുകഃ മികച്ച അക്കാദമിക് വർഷത്തിനായി സ്കൂളിലും പുറത്തും നിങ്ങളുടെ പി.സി പരമാവധി ഉപയോഗപ്പെടുത്തുക.