നിങ്ങളുടെ കുട്ടിക്കു പഠിക്കുന്നതിനുള്ള മൂന്ന് ഫലപ്രദമായ വഴികൾ

 

പഠന കാര്യത്തിൽ ഓരോ കുട്ടിയും വ്യത്യസ്ഥരാണ്. ചിലർ, ഒരു വിഷയത്തോടുള്ള ഇഷ്ടം കാരണം അതിൽ കഠിനമായി അധ്വാനിക്കും, മറ്റു ചിലർ മറ്റു മാർഗമില്ലാത്തതു കൊണ്ട് പഠിക്കുന്നു. ഒരു രക്ഷകർത്താവെന്ന നിലയിൽ, നിങ്ങളുടെ കുട്ടിയ്ക്ക് ഏറ്റവും മികച്ചത് മാത്രം നൽകാനും ജീവിത വിജയത്തിനായി പഠനവുമായി ഒരു ദീർഘകാല ബന്ധം സ്ഥാപിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു.

പരീക്ഷകൾ സമ്മർദപൂരിതമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, താഴെപ്പറയുന്ന തെളിയിക്കപ്പെട്ടതും ഫലപ്രദവുമായ പഠന രീതികൾ ഉപയോഗിച്ച് ഈ വലിയ ദിവസത്തെ നേരിടാൻ നിങ്ങളുടെ കുട്ടിയ്ക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകിക്കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കനാകുന്നതാണ്.

1. പ്രാക്ടീസ് ടെസ്റ്റിംഗ്

പഠിക്കുന്നതിനുള്ള സർവസാധാരണമായ മാർഗ്ഗമാണിത്. ചോദ്യ പേപ്പറുകൾ സോൾവ് ചെയ്യുന്നത് വിവരങ്ങൾ ഓർത്തുവയ്ക്കാൻ സഹായകകരമാണ്. കൂടാതെ ഓരോ തവണയും കൂടുതൽ മികച്ചതാക്കാൻ നിങ്ങളുടെ കുട്ടിയ്ക്ക് താൽപര്യം ഉണ്ടാകുകയും ചെയ്യും. കൂടാതെ, റീ-ലേണിംഗിനുള്ള അധ്യായങ്ങൾ നിങ്ങളുടെ കുട്ടിക്ക് തിരിച്ചറിയാനാവും.

അധ്യാപകർക്ക് Google Forms വഴി ക്വിസുകൾ നൽകാൻ കഴിയും അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് വിഷയ-നിർദ്ദിഷ്ട വെബ്സൈറ്റുകളിൽ നിന്നും അവരുടെ സ്വന്തം പ്രാക്ടീസ് ടെസ്റ്റുകൾ തിരഞ്ഞെടുക്കാൻ കഴിയും.

2. ഡിസ്ട്രിബ്യൂട്ടഡ് പ്രാക്ടീസ്

ഒരു വിഷയത്തിന്റെ തന്നെ വലിയ ഒരു ഭാഗം കൂടുതൽ നേരം ഇരുന്നു പഠിക്കുന്നതിനു പകരം, അദ്ധ്യായങ്ങളെ ഭാഗങ്ങളായി തിരിച്ച് ചെറിയ ഇടവേളകൾ നൽകി പഠിക്കുക. ഇതുമൂലം, പഠിച്ച വിവരങ്ങൾ സ്വാംശീകരിക്കാൻ തലച്ചോറിനു ആവശ്യമായ സമയം ലഭിക്കുന്നു. ഉദാഹരണത്തിന്, ഒരു ദിവസം മുഴുവനും ഇരുന്നു പഠിക്കുന്നതിനു പകരം, ഓരോ മണിക്കൂർ ഇടവിട്ട് ഇടവേള എടുത്ത് ജ്യോഗ്രഫി പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നത് നിങ്ങളുടെ കുട്ടിയ്ക്ക് രസകരമായിത്തോന്നും. ബ്രേക്കുകൾ പ്രചോദനപരമായ TED talks അല്ലെങ്കിൽ വിദ്യാഭ്യാസപരമായ Sporcle games എന്നിവ ആകാം, ഇത് പഠന വിഷയങ്ങളിൽനിന്നും വ്യത്യസ്ഥമാണ്.

ഒരു ഷെഡ്യൂൾ ക്രമീകരിക്കുക, ഇടവേളകൾക്ക് എടുക്കുന്ന സമയം - അത് പതിനഞ്ചു മിനിട്ട് ആയാൽപ്പോലും - എന്നതിനാണ് ഇവിടെ പ്രാധാന്യം!

3. വിസ്തൃതമായ അന്വേഷണം

ഓരോ സിദ്ധാന്തത്തിനു പിന്നിലുള്ള 'എന്തുകൊണ്ട്' എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്ന പ്രക്രിയയാണ് വിസ്തൃതമായ അന്വേഷണം. Google Scholar പോലുള്ള പി.സി.പ്രാപ്തമായ ടൂളുകൾ ഉപയോഗിച്ച് പ്രസ്തുത വിഷയങ്ങളിൽ ആഴത്തിലിറങ്ങിച്ചെല്ലാൻ നിങ്ങളുടെ കുട്ടിയ്ക്ക് കഴിയും. 'എന്തുകൊണ്ട്' എന്നതിന് ഉത്തരം കിട്ടിക്കഴിഞ്ഞാൽ ക്ലാസിൽ പഠിപ്പിച്ച വിഷയങ്ങളെ യഥാർത്ഥ ലോകവുമായി ബന്ധപ്പെടുത്താൻ നിങ്ങളുടെ കുട്ടിയ്ക്കാകുന്നു.

ഈ രീതി കുട്ടികളെ തങ്ങളുടേതായ രീതിയിൽ പഠിക്കുവാൻ പ്രാപ്തരാക്കുക മാത്രമല്ല, അതിന്റെ ആശയങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാനും ദീർഘകാലത്തോളം ഓർമ്മയിൽ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വിശ്രമം ഉറപ്പാക്കിക്കൊണ്ട്, rote learning നായി നിങ്ങളുടെ കുട്ടിക്ക് ബദൽ സംവിധാനങ്ങളും ലഭ്യമാണ് - ഒരു പിസിയും നിങ്ങളുടെ പിന്തുണയും.