നിങ്ങൾ പിന്തുടരേണ്ട മൂന്ന് കിഡ് യൂട്യൂബറുകൾ

 

“നിങ്ങൾക്ക് താൽപ്പര്യമുള്ള എന്തിനെക്കുറിച്ചും ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയുമെന്നതാണ് യൂട്യൂബ് നല്&zwjകുന്ന സന്തോഷം.”

- അജ്ഞാതം

 

നിങ്ങൾ  യൂട്യൂബിനെ സ്നേഹിക്കുന്നു, അല്ലേ? സംഗീതം കേൾക്കാനും രസകരമായ ചില തമാശ വീഡിയോകൾ കാണാനും പഠനങ്ങൾ അല്ലെങ്കിൽ അസൈൻമെന്റുകൾ പൂർത്തിയാക്കാനുമുള്ള നിങ്ങളുടെ സ്ഥലമാണത്

 

വീട്ടിലെ ഒരു പിസിയുടെ ശക്തി ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിന് ക്യാമറയ്ക്ക് പിന്നിലുള്ള വ്യക്തി ഈ ശ്രമങ്ങളെല്ലാം നടത്തുന്നു. ലളിതമായ ഒരു ചിന്തയിലൂടെ ഒരു യൂട്യൂബർ അവരുടെ മുദ്ര പതിപ്പിക്കുന്നു. നിങ്ങൾക്കായി ചില പ്രചോദനങ്ങൾ ഇതാ:

 

1. അമറിനൊപ്പം പഠിക്കുക

ഇന്ത്യയിൽ നിന്നുള്ള അമർ തോഗിറ്റി, ഏറ്റവും രസകരവും മനസ്സിലാക്കാവുന്നതുമായ രീതിയിൽ ഭൂമിശാസ്ത്ര പാഠങ്ങൾ നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞതും പ്രശസ്തവുമായ യൂട്യൂബർമാരിൽ ഒരാളാണ്, ഇത് പഠനത്തേക്കാൾ ഉപരിയായി   ഒരു സംഭാഷണം നടത്തുന്നുവെന്ന തോന്നലേ നിങ്ങൾക്ക് ഉളവാക്കൂ വെറും 10 വയസ്സുള്ളപ്പോളാണ്  2016 ൽ “ ലേണ്&zwj വിത്ത് അമർ ” എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്!

നിലവിലെ യൂട്യൂബ് സ്ട്രെംഗ്ത് - 281,021

 

2. കിരാസ്കോപ്പ് കളിപ്പാട്ട അവലോകനങ്ങൾ

കൈരാ  എന്ന ഏഴുവയസ്സുകാരി 2016 ൽ ആരംഭിച്ച ജനപ്രിയ യൂട്യൂബ് ചാനലാണ് കൈരാസ്കോപ്പ് ടോയ് റിവ്യൂസ്. അവളുടെ ചാനലിൽ കളിപ്പാട്ടങ്ങളുടെ അവലോകനങ്ങൾ, ചെറുകഥകൾ, മോട്ടിവേഷണൽ സംഭാഷണങ്ങൾ, രസകരമായ ചില കുടുംബ നിമിഷങ്ങൾ എന്നിവ ഇതിലടങ്ങിയിരിക്കുന്നു - അടിസ്ഥാനപരമായി നിങ്ങൾക്കുള്ള “എഡ്യൂടൈൻമെന്റ്” പാക്കേജാണിത്

നിലവിലെ യൂട്യൂബ് സ്ട്രെംഗ്ത് - 11,622

 

3. ടെക് നിരൂപകൻ റോനിത് സിംഗ്

2015 ൽ തന്റെ ചാനൽ ആരംഭിക്കുമ്പോള്&zwj 14 വയസായിരുന്നു  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടെക് യൂട്യൂബർമാരിൽ ഒരാളായറോനിത് സിംഗിന്. തന്റെ കൈവശമുള്ള ഗാഡ് ജെറ്റുകൾ അൺബോക്സ് ചെയ്യുകയും അവലോകനം ചെയ്യുകയും തന്&zwjറെ സവിശേഷമായ സാങ്കേതിക കാഴ്ചപ്പാടുകള്&zwj അവതരിപ്പിക്കുകയും ചെയ്യുന്നു..

നിലവിലെ യൂട്യൂബ് സ്ട്രെംഗ്ത് - 2637

 

നിങ്ങളെപ്പോലെ തന്നെ ഉള്ള  ഈ കുട്ടികളെക്കുറിച്ചുള്ള സ്റ്റോറികൾ ഇപ്പോൾ നിങ്ങൾ വായിച്ച് കഴിഞ്ഞു. ഇതുപോലുള്ള എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് ഉത്സാഹവും പ്രചോദനവും തോന്നുന്നില്ലേ?

PS: ഇന്റർനെറ്റ് മഞ്ഞുമലയുടെ അഗ്രം മാത്രമാണ് യൂട്യൂബ് ഒരു പിസി നിങ്ങളുടെ പ്രിയപ്പെട്ട കളിപ്പാട്ടവും , നിങ്ങളുടെ ലൈബ്രറിയും എല്ലാം ആകാം. എല്ലാം ഒന്നിലടങ്ങിയ ഒരു വണ്&zwj ക്ലിക്ക്  എന്റർടെയ് നർ . വീട്ടിൽ ഒരു പിസി ഉള്ളത് ഉൽ പാദനക്ഷമത നേടാനും നിങ്ങളുടെ ലൈബ്രറിക്ക് അപ്പുറത്ത്  അറിവ് നേടാനും അവസരം നൽകുന്നു.