കുട്ടികൾ ഇഷ്ടപ്പെടുന്ന മൂന്ന് മേക്കർസ്പേസ് പ്രൊജക്ടുകൾ

 

വിദ്യാർത്ഥികൾക്ക്  വിവിധ തരം ടൂൾസും മെറ്റീരിയൽസും ഉപയോഗിച്ച്  സൃഷ്ടികൾ നടത്താനും, കണ്ടുപിടിത്തങ്ങൾ നടത്താനും , അറ്റകുറ്റപണികൾ നടത്താനും, പര്യവേക്ഷണം നടത്താനും സാധിക്കുന്ന ഒരു സ്ഥലമാണ് ഒരു മേക്കർസ്‌പേസ്. [1] സ്‌കൂളിൽ പഠിച്ച സിദ്ധാന്തങ്ങൾ പ്രയോഗിക്കുന്നതിനൊപ്പം തന്നെ പുതിയ അറിവുകൾ പഠിക്കാനും ഈ സ്‌പേസ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.  മേക്കർ സ്‌പേസിൽ വിദ്യാർത്ഥികൾക്ക്  ഒരു പാഠ്യ പദ്ധതി പിന്തുടരേണ്ടതില്ലാത്തതിനാൽ , സൃഷ്ടികൾ നടത്തുന്നതിലൂടെ പഠിക്കാനും ഇത് അവർക്ക് അവസരം നൽകുന്നു.

ഈ മൂന്നു മേക്കർ സ്‌പേസ് ആശ്യങ്ങൾ നിങ്ങളുടെ കുട്ടിക്ക്  മക്കേർസ്‌പേസിൽ  എന്തൊക്കെ പഠിക്കാനാവും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ നൽകും. ഈ പ്രോജക്ടുകൾ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമല്ല, അവ വളരെ രസകരവുമാണ്.

1. 4-വീൽ ബലൂൺ കാർ

 

ഈ പ്രോജക്ട് കുട്ടികൾക്ക് രസകരവും വിദ്യാഭ്യാസപരവുമാണ്. ഊർജ്ജ തന്ത്രം ക്ലാസിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗതി, ബലം, ഘർഷണം,  പോലുള്ള  പദങ്ങൾ  ബലൂൺ, സ്‌ട്രോ, ബോട്ടിൽ, ടേപ്പ് തുടങ്ങിയവയുടെ സഹായത്തോടെ ജീവിതത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്നു. അതുമാത്രമല്ല, ഈ പ്രൊജക്ടിനായി കുട്ടികൾക്ക് വീട്ടിലെ പല സാധനങ്ങളും പുനരുപയോഗിക്കാൻ സാധിക്കും. ഇതിലൂടെ അവർക്ക് അവരുടെ  തീരുമാനം പ്രകൃതിയിലുണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കാനും സാധിക്കുന്നു.

2. ഒരു ഓർഗനൈസർ ആയി ലെഗോ

 

നിരവധി കാര്യങ്ങൾ നിർമിക്കാൻ ഉപയോഗിക്കാവുന്ന രസകരവും വ്യത്യസ്തവുമായ മേക്കർ സ്‌പേസ് മെറ്റീരിയാണ് ലെഗോ. നിങ്ങളുടെ കുട്ടിക്ക്  വിവിധ  വലിപ്പത്തിലുള്ള പരന്ന കഷണങ്ങൾ ചേർത്ത്‌വച്ച്  സംഭരണത്തിനുള്ള ഹോളോ സ്‌പേസുകൾ ഉണ്ടാക്കി സ്റ്റേഷനറികൾ, നാണയങ്ങൾ, മാർബിൾസ്, ചാർജ്ജിംഗ് കേബിളുകൾ തുടങ്ങിയവയ്ക്കായി ഒരു ഓർഗനൈസർ ഉണ്ടാക്കാൻ കഴിയും. ഇത് ഒരു യഥാർത്ഥ ജീവിത സാഹചര്യത്തിൽ ആകൃതികൾ, അളവുകൾ, സ്ഥലം എന്നിവ പോലുള്ള അടിസ്ഥാന ജിയോമെട്രിക് ആശയങ്ങളെ മനസിലാക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു.

3. കണ്ടക്ടീവ് ഗ്രീറ്റിംഗ് കാർഡുകൾ

 

നേരിട്ടുള്ള പ്രവർത്തന അനുഭവം ഒരു കുട്ടിയെ സ്‌കൂളിൽ പഠിപ്പിക്കുന്ന ഫിസിക്‌സ് പാഠങ്ങൾ  മികച്ച രീതിയിൽ മനസിലാക്കാൻ സഹായിക്കുന്നു. , മാതാപിതാക്കളുടെയോ സൂപ്പർവൈസർമാരുടെയോ മാർഗനിർദേശപ്രകാരം ഒരു കണ്ടക്ടീവ് ഗ്രീറ്റിംഗ്  കാർഡ് ഉണ്ടാക്കുന്നത്  വൈദ്യുതി ക്ഷമത, വൈദ്യുത യൂണിറ്റുകൾ, ഇലക്ട്രിക്കൽ വോൾട്ടേജ് എന്നിവയെ കുറിച്ച് പഠിക്കുവാൻ സഹായിക്കുന്നു.ഇലക്ട്രിക് സപ്ലൈകളെ കുറിച്ച് ബോധവാനാകാനും പ്രത്യേക അവസരങ്ങളിൽ നൂതനമായ ആശയങ്ങൾ നടപ്പാക്കാനും അവർക്ക് അവസരം നൽകുകയും ചെയ്യുന്നു.

ഓരോ മേക്കേർസ്‌പേസ് പ്രോജക്ടും നിങ്ങളുടെ കുട്ടിക്ക്  എന്തെങ്കിലും പുതിയത്  പഠിക്കാൻ അവസരം നൽകുന്നു. ഒരു പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിൽ നിന്നുണ്ടാകുന്ന  നേട്ടങ്ങളുടെ  അഭിമാനം വേറെയും. കൂടാതെ, ഇത്  കുട്ടിക്ക്  അടുത്ത പഠനപരിപാടി ഏറ്റെടുക്കുന്നതിനു ആത്മവിശ്വാസം പകരുകയും പഠിക്കുവാൻ പ്രചോദനം നൽകുകയും ചെയ്യുന്നു. മേക്കർ സ്‌പേസ് ഭാവിയിലെ ലൈബ്രറിയാണ്, ഒപ്പം ഒരു നിർമ്മാണ മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കാൻ സാധിക്കുന്നത്  സാങ്കേതികവിദ്യയാൽ  നയിക്കപ്പെടുന്ന നാളെയുടെ ലോകത്തിൽ വിജയിക്കാനുള്ള ശരിയായ വൈദഗ്ധ്യം നിങ്ങളുടെ കുട്ടിക്ക് പകരന്നു നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ കുട്ടി മേക്കർ സ്‌പേസ് പ്രൊജക്ട് പരീക്ഷിച്ചിട്ടുണ്ടോ? #DellAarambh ഉപയോഗിച്ച് ട്വിറ്ററിൽ അവരുടെ സൃഷ്ടിപരത ഞങ്ങളുമായി  പങ്കുവെക്കുക