നിങ്ങളുടെ പിസി വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട മൂന്ന് പിഴവുകൾ

അതിനെക്കുറിച്ച് ചിന്തിക്കൂ. നിങ്ങൾ ദിവസവും വീട്ടിലോ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സ്കൂളിലോ നിങ്ങളുടെ പിസി ഉപയോഗിക്കുന്നു. നിങ്ങളിൽ ചിലർക്ക് വീട്ടിൽ ഒരു പിസി ഉണ്ടായിരിക്കും, ഒപ്പം സ്കൂളിൽ മൊറ്റൊന്നിലും പഠിക്കും. അനാവശ്യമായ അഴുക്കും പൊടിയും വർഷങ്ങൾകൊണ്ട് കുമിഞ്ഞു കൂടിയ ഡാറ്റയെയും കുറിച്ച് ചിന്തിക്കുക ...

ഇത് വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങളുടെ പിസി വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട മൂന്നു പിഴവുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്:

 

1. ഡിലീറ്റിംഗ് കൊണ്ടു മാത്രം മതിയാകില്ല

നിങ്ങളുടെ ഇമെയിലുകൾ കൊണ്ട് തുടങ്ങുക. അൺസബ്സ്ക്രൈബ് ബട്ടൺ അമര്&zwjത്തുക. ജങ്ക് ഫയലുകൾ നീക്കം ചെയ്യുക. അടുത്തതായി, നിങ്ങളുടെ ബ്രൗസറിൽ ഇതിനകം സേവ് ചെയ്തിട്ടുള്ള ബുക്ക്മാർക്കുകൾ പരിശോധിക്കുകയും യഥാർത്ഥത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം സൂക്ഷിക്കുകയും ചെയ്യുക. അവസാനമായി, ഓരോ ഫോൾഡറും പരിശോധിച്ച് ഡ്യൂപ്ലിക്കേറ്റ് ചെയ്തതോ, കാലഹരണപ്പെട്ടതോ ഉപയോഗമില്ലാത്തതോ ആയ എല്ലാ ഡാറ്റയും ഇല്ലാതാക്കുക. അതിനു ശേഷം റീസൈക്കിൾ ബിൻ വൃത്തിയാക്കാനും മറക്കരുത്.

 

2. വേണ്ടത്ര സംഘടിതമല്ല

നമ്മൾ എല്ലാം സംഘടിതരാണ്. വ്യത്യസ്ത അളവുകളിൽ. നമ്മളിൽ ചിലര്&zwj ഡൌൺലോഡ്സ് ഫോൾഡറിൽ എല്ലാ ഡാറ്റയും ശേഖരിച്ചു വയ്ക്കുമ്പോൾ നമ്മളിൽ ചിലർ സബ്ജക്ട്, അസൈൻമെന്റ് തുടങ്ങിയവ അനുസരിച്ചുള്ള ഫോൾഡറുകൾ, ഉണ്ടാക്കി അതിൽ സൂക്ഷിക്കുന്നു. ചിലരാകട്ടെ ഇവ രണ്ടിനും ഇടയിലാണുള്ളത്. ആരംഭിക്കുകയും, പിന്നീട് തിരക്കുക്ള്&zwjക്കിടയിൽ ഇതു വിട്ടു പോകുകയും ചെയ്യുന്നു. ഇതിന് ലളിതമായതും ഫലപ്രദവുമായ ഒരു പരിഹാരം ഉണ്ടാക്കണം. അതിനാൽ ഫയലുകളുടെ ഡ്യൂപ്ലിക്കേഷൻ പാടില്ല നിങ്ങൾക്ക് വേഗത്തിൽ ആവശ്യമായത് കണ്ടെത്താനും സാധിക്കും. “ask where to save each file before downloading' (ഡൌൺലോഡ് ചെയ്യുന്നതിനു മുമ്പ് ഓരോ ഫയലും എവിടെ സേവ് ചെയ്യണമെന്ന് ആവശ്യപ്പെടാൻ)” നിങ്ങളുടെ ഡൌൺലോഡുകൾ സജ്ജമാക്കുക എന്നതാണ് ഒരു വലിയ ടിപ്പ്.

 

 

3. ഡീഫ്രാഗിംഗ് അല്ല

നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ ശേഖരിച്ച ഫയലുകൾ കാലക്രമേണ പലഭാഗങ്ങളായി ചിതറി കൂടുതൽ സ്പേസ് എടുക്കുകയും നിങ്ങളുടെ പിസി യെ സാവധാനത്തിലാക്കി മാറ്റുകയും ചെയ്യുന്നു. Windows disk fragmenter വഴി ഡീഫ്രാഗിംഗ് ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ നിങ്ങളുടെ കമ്പ്യൂട്ടറിനെ ഉള്ളിൽ നിന്ന് വൃത്തിയാക്കാൻ സഹായിക്കും. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്ത ശേഷം കണ്&zwjട്രോൾ പാനലിൽ ഡീഫ്രാഗ് പ്രോഗ്രാം തുറന്ന് ഡീഫ്രാഗ് അമർത്തുക മാത്രമാണ്. നിങ്ങളുടെ ഡാറ്റയുടെ അളവിനെ ആശ്രയിച്ച് കുറച്ച് മിനിറ്റ് മുതൽ കുറച്ച് മണിക്കൂര്&zwj വരെ സമയമെടുത്തേക്കാം.

അവസാനമായി, എന്നാൽ ഒട്ടും പ്രാധാന്യമില്ലാത്തതല്ല, നിങ്ങളുടെ പിസി ബാഹ്യമായി വൃത്തിയാക്കുക. വിശ്വസനീയമായ സ്ക്രീൻ ക്ലീനർ സൊല്യൂഷന്റെ സഹായത്തോടെ നിങ്ങളുടെ കമ്പ്യൂട്ടർ വൃത്തിയാക്കാം. നിങ്ങളുടെ കമ്പ്യൂട്ടർ കീബോർഡ് ബ്രഷ് അല്ലെങ്കിൽ സ്റ്റിക്കി നോട്ടിൻറെ സഹായത്തോടെ നിങ്ങൾക്കാവശ്യമായ രീതിയിൽ വൃത്തിയാക്കാം.

 

ഹാപ്പി ക്ലീനിംഗ്!